ഇനി വീട്ടുനികുതി,കെട്ടിട നികുതി എന്നിവ അടക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഓഫീസിൽ പോയി ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല. നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീടിന്റെ നികുതി വീട്ടിലിരുന്നു കൊണ്ട് വളരെ എളുപ്പത്തിൽ ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഈ ഡിജിറ്റൽ കാലഘട്ടത്തിലും സർക്കാർ ഓഫീസുകളിൽ ക്യൂ നിന്ന് പണം അടയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വീടിന്റെ യും അതുപോലുള്ള കെട്ടിടങ്ങളുടെയും നികുതി എങ്ങനെ അടക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
സാധാരണയായി നമ്മൾ അടയ്ക്കുന്ന വീട്ടു നികുതിയും കെട്ടിടനികുതിയും എല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.ഇതിനായി ഉപയോഗിക്കുന്ന വെബ്സൈറ്റ് ആണ് സഞ്ചയ. ഈയൊരു സൈറ്റ് ഉപയോഗിച്ച് എങ്ങിനെ ഓൺലൈൻ ആയി വീട്ടു നികുതി അല്ലെങ്കിൽ കെട്ടിട നികുതി അടക്കാം എന്ന് നോക്കാം.
ചെയ്യേണ്ട രീതി
Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം
www.tax.lsg.kerala.gov.in എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.
Step 2: ഇപ്പോൾ വരുന്ന ലിങ്ക് ഓപ്പൺ ചെയ്താൽ നിങ്ങൾ എത്തുന്ന പേജ് സഞ്ചയ എന്ന പേരിലായിരിക്കും.
Step 3: ഇവിടെ പെയ്മെന്റ് ഫോർ രജിസ്ട്രേഡ് യൂസർ എന്ന് സെലക്ട് ചെയ്തു കൊടുക്കുക. ശേഷം ന്യൂ രജിസ്ട്രേഷൻ എന്ന് ക്ലിക്ക് ചെയ്യുക.ഇവിടെ പേര്, ഡേറ്റ് ഓഫ് ബർത്ത്, ജെൻഡർ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും പൂരിപ്പിച്ചു നൽകിയശേഷം. താഴെ കാണുന്ന captcha കൊടുത്തു സബ്മിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ thank you for creating a web account എന്ന് കാണാവുന്നതാണ്.
Step 4:Go to confirm registration കൊടുത്തശേഷം ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൂടാതെ മെയിലിൽ വന്നിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ കൂടി അടിച്ചു കൊടുക്കുക.താഴെ കാണുന്ന captcha കൂടി കൊടുത്ത ശേഷം Register ബട്ടൻ ക്ലിക്ക് ചെയ്യുക.
Step 5: അടുത്തതായി കാണുന്ന പേജിൽ enroll building സെലക്ട് ചെയ്യുക. ഇവിടെ ഡിസ്ട്രിക്ട് അതുപോലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിൽ ഏതാണോ അതും സെലക്ട് ചെയ്തു കൊടുക്കുക.search ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ലൊക്കാലിറ്റി കാണിക്കുന്നതാണ്. പഞ്ചായത്ത് ഏതാണോ അത് തിരഞ്ഞെടുക്കുക.അടുത്തതായി വരുന്ന പേജിൽ വാർഡിന്റെ നമ്പർ,ഇയർ എന്നിവ അടിച്ചു കൊടുക്കാവുന്നതാണ്.
Step 6: നിങ്ങളുടെ വീടിന്റെ മുഴുവൻ ഡീറ്റൈൽസും ഒരു സ്ക്വയർ ബോക്സിൽ നിങ്ങൾക്ക് കാണാവുന്നതാണ്. ഇത് കറക്റ്റ് ആണ് എങ്കിൽ അവസാനം കാണുന്ന ബോക്സ് ടിക്ക് ചെയ്ത് നൽകുക.add ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടുകൂടി new building added എന്ന് കാണാവുന്നതാണ്.
ഇവിടെ നിങ്ങൾ അടയ്ക്കേണ്ട തുകയും കാണാവുന്നതാണ്. അതിനോട് ചേർന്ന് കാണുന്ന pay now ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പെയ്മെന്റ് നടത്താവുന്നതാണ്.ഇങ്ങിനെ ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ കെട്ടിടത്തിന്റെ ടാക്സ് അടച്ചു കഴിഞ്ഞു. ശേഷം നിങ്ങൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഇത്തരത്തിൽ അല്ലാതെ QUICK PAY എന്ന method ഉപയോഗിച്ചും എളുപ്പത്തിൽ നേരത്തെ പറഞ്ഞ അതേ രീതിയിൽ ടാക്സ് അടയ്ക്കാവുന്നതാണ്.
അപ്പോൾ ഇനി ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ സ്വന്തം വീടിന്റെ യും കെട്ടിടങ്ങളുടെയും നികുതി വീട്ടിലിരുന്ന് കൊണ്ട് തന്നെ അടയ്ക്കാവുന്നതാണ്.