വീട്ടിലെ ടാപ്പിൽ വെള്ളത്തിന്റെ പ്രഷർ കുറവാണോ ഇതാ അതിനുള്ള പരിഹാരം

Spread the love

വീട്ടിലെ ടാപ്പിൽ വെള്ളത്തിന്റെ പ്രഷർ കുറവാണോ ഇതാ അതിനുള്ള പരിഹാരം : നമ്മുടെയെല്ലാം വീടുകളിൽ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും പൈപ്പുകളിൽ നിന്നും ആവശ്യത്തിന് വെള്ളം വരാത്ത അവസ്ഥ. അതായത് വെള്ളം വരുമ്പോൾ ഒട്ടും പ്രഷർ ഇല്ലാത്ത ഒരു അവസ്ഥയാണ്‌ ഇവിടെ പറയുന്നത്. എന്നാൽ ഇതിന് ഒരു പരിഹാരമാണ് പ്രഷർ ബൂസ്റ്റർ പമ്പുകൾ. എന്നാൽ പലർക്കും എന്താണ് പ്രഷർ ബൂസ്റ്റർ പമ്പ് എന്നും, അത് ഉപയോഗിച്ചുകൊണ്ട് എങ്ങിനെ വീട്ടിലെ പൈപ്പുകളിൽ വെള്ളം വരുന്നതിന്റെ പ്രഷർ കൂട്ടാൻ സാധിക്കുമെന്നും അറിയുന്നുണ്ടാവില്ല ( വീഡിയോ താഴെ കാണാം  ). പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുന്ന രീതി എങ്ങനെയാണെന്ന് മനസ്സിലാക്കാം.

Also Read  ഗ്യാസ് സിലിണ്ടർ വില വർദ്ധനവിൽ ബുദ്ധിമുട്ടുന്നവർക്ക് കെ.എസ്.ഇ.ബി യുടെ കൈ താങ്

ഒരു മിനി പ്രഷർ ബൂസ്റ്റർ പമ്പ് ഫിറ്റ് ചെയ്യേണ്ടത് എങ്ങനെയാണ്?

ആദ്യം വെള്ളം വരുന്ന ടാങ്ക് പരിശോധിച്ച്, ഏതു പൈപ്പിൽ നിന്നാണോ ഏറ്റവും കുറവ് വെള്ളം വരുന്നത് എന്ന് കണ്ടെത്തുക. അതിനുശേഷം ആ പൈപ്പ്ലേക്ക് ആണ് പ്രഷർ പമ്പ് ആഡ് ചെയ്ത് നൽകുന്നത്. ( താഴെ വിഡിയോയിൽ കാണിക്കുന്നത് പോലെ )

മിനി പ്രഷർ ബൂസ്റ്റർ പമ്പ് വർക്ക് ചെയ്യുന്നത് എങ്ങനെയാണ്?

ലൈൻ കട്ട് ചെയ്ത് ആദ്യം വരുന്നത് എൻ ആർ വി ആണ്. അതിനുശേഷം ലൈനിന് ഒരു വാൾവ് നൽകണം, ലൈൻ ക്ലോസ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.NRV കഴിഞ്ഞ T പൈപ്പ് നൽകി പ്രഷർ പമ്പ് ലേക്ക് കണക്ഷൻ നൽകുകയാണ് ചെയ്യുന്നത്. ആദ്യം പ്രഷർ പമ്പ് ഇൻ കണക്ഷൻ നൽകി, അതിനുശേഷം ഔട്ട് നൽകി, വീണ്ടും ലൈനിലേക്ക് കണക്ഷൻ നൽകണം.ലൈൻ ഓഫ് ആക്കിയിട്ടില്ല എങ്കിൽ ടാപ്പിലേക്ക് പ്രഷർ ലഭിക്കുന്നതല്ല. പമ്പിന്റെ എൻആർ വിക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നം സംഭവിച്ചാൽ, അഡീഷണൽ ആയി നൽകിയിട്ടുള്ള NRV ഉപയോഗപ്പെടുത്താവുന്നതാണ്. രണ്ട് ഇഞ്ച് എൻആർവി ആണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മോട്ടോറിന്റെ സൈഡിലായി ഓട്ടോമാറ്റിക്, മാന്വൽ രീതിയിൽ സ്വിച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഫ്ലോ സെൻസർ ഉപയോഗിച്ചാണ് പമ്പ് വർക്ക് ചെയ്യുന്നത്.

Also Read  വീട് നിർമാണത്തിന് കറണ്ട് കണക്ഷൻ എടുക്കുന്ന രീതി രേഖകൾ എന്തെക്കെ

ഇത്തരത്തിൽ പ്രഷർ പമ്പ് വയ്ക്കുന്നതിലൂടെ വളരെയധികം ശക്തിയിൽ പൈപ്പ് വഴി വെള്ളം ലഭിക്കുന്നതാണ്. പ്രെഷർ ബൂസ്റ്റർ പമ്പിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Contact -7034904458


Spread the love

Leave a Comment