ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി മാത്രമല്ല ഇനി പണവും നേടാം. എങ്ങനെയാണെന്ന് അല്ലേ?? നിങ്ങൾ ഒരു വീട്ടമ്മയോ, വിദ്യാർത്ഥിയോ , ജോലി ചെയ്യുന്നവരോ ആരോ ആയിക്കൊള്ളട്ടെ. വീട്ടിലിരുന്നു കൊണ്ട് Part time ആയി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ജോലി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഇതിനായി നമ്മൾ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം നമ്മൾ ഗൂഗിളിൽ ഒരു കാര്യം സെർച്ച് ചെയ്യുമ്പോൾ ആദ്യമായി നമുക്ക് കിട്ടുന്ന റിസൾട്ട് എന്താണ് എന്നതാണ്.
അതായത് നിങ്ങൾ ചിലപ്പോൾ ഒരു റസ്റ്റോറൻറ് നെ പറ്റിയാണ് അന്വേഷിക്കുന്നത് എങ്കിൽ പേര് വെച്ചായിരിക്കും നിങ്ങൾ അടിച്ചു കൊടുക്കുക അപ്പോൾ നിങ്ങൾക്ക് ഒരുപാട് റിസൽട്ടുകൾ ലഭിക്കുന്നതാണ്. എന്നാൽ ഇതിൽ ആദ്യം വരുന്നത് എല്ലാം പരസ്യങ്ങൾ ആയിരിക്കും. അതിനെല്ലാം ശേഷം താഴെ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ മാപ്പുകൾ വരുന്നതും കാണാം.
എന്നാൽ നിങ്ങൾ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും റിസൾട്ട് ഇതുപോലെ മാപ്പ് രൂപത്തിൽ വരണമെന്നില്ല. ഇത്തരത്തിൽ മാപ്പിൽ വന്നാൽ മാത്രമേ ആ സെർച്ചിന് ഗൂഗിളിന്റെ ഭാഷയിൽ പറഞ്ഞാൽ വാല്യൂ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോൾ നമ്മൾ ഇത്തരത്തിലൊരു സ്ഥാപനത്തെ ഗൂഗിളിന്റെ മാപ്പിൽ വരുത്തിയാണ് വരുമാനം നേടേണ്ടത്.
എങ്ങിനെ നമുക്ക് ഒരു സ്ഥാപനത്തെ ഗൂഗിളിന്റെ മാപ്പിൽ കയറ്റാം??
ഇന്ന് നമുക്കുചുറ്റുമുള്ള മിക്ക സ്ഥാപനങ്ങളും ഇത്തരത്തിൽ സ്വന്തമായി വെബ്സൈറ്റ് അല്ല എങ്കിൽ ആപ്പ് ഉള്ളവരായിരിക്കും.
എന്നിരുന്നാൽ കൂടി ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ഇല്ലാത്തതുകൊണ്ട് അവർക്ക് കാര്യമായ ബിസിനസ് ലഭിക്കണമെന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് എന്തെല്ലാം ചെയ്യാം എന്നാണ് നോക്കേണ്ടത്.
ആദ്യമായി നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഫേമസ് ആയ Restaurant, Jeweler എന്നിങ്ങനെ ഒരു ലിസ്റ്റ് എടുക്കുക. ഏത് ഷോപ്പുകളുടെ വേണമെങ്കിലും ലിസ്റ്റ് എടുക്കുക. എന്നിട്ട് അവരുടെ വെബ്സൈറ്റ് അടിച്ചു നോക്കുമ്പോൾ അത മാപ്പിൽ വരുന്നുണ്ടോ റിസൾട്ട് ആയി എന്ന് ചെക്ക് ചെയ്യുക. ഇല്ലായെങ്കിൽ അതിൻറെ അർത്ഥം നിങ്ങൾക്ക് അവരെ സമീപിച്ച് ഇത്തരത്തിൽ മാപ്പിലെ ലൊക്കേഷൻ വന്നാലുള്ള ഗുണങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാം.
അവർ സമ്മതിക്കുകയാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം ആണ്??
ആദ്യമായി ഗൂഗിളിൽ കയറി അവർക്ക് നല്ല റിവ്യൂ ഉണ്ടോ എന്ന് നോക്കുക. അതിനുശേഷം നിങ്ങൾക്ക് പരിചയമുള്ള ആൾക്കാരെ കൊണ്ട് ജനുവിൻ ആയ രീതിയിൽ ആ സ്ഥാപനത്തെ പറ്റി റിവ്യൂ എഴുതിപ്പിക്കുക.
ശേഷം അവരുടെ മെയിൻ പ്രോഡക്റ്റ് എന്താണ് അത് അവരുടെ സ്ഥാപനത്തിൻറെ ഡിസ്ക്രിപ്ഷനിൽ ഇടയിൽ ഓരോ ഭാഗത്തായി ഉൾപ്പെടുത്തുക. അതായത് അവരുടെ മെയിൻ പ്രൊഡക്ട് അവർ വിൽക്കുന്നത് എന്താണ് അത് സെർച്ച് ചെയ്യുമ്പോൾ ആദ്യം വരേണ്ടത് ഈ സ്ഥാപനത്തിൻറെ പേര് ആയിരിക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ തന്നെ ഒരു വിധം വിജയിച്ചു എന്ന് നമുക്ക് പറയാം. ഇത്തരത്തിൽ സെർച്ച് റിസൾട്ട് വന്നാൽ അത് ഓട്ടോമാറ്റിക് ആയി ഗൂഗിൾ മാപ്പിൽ വരുന്നതാണ്.
കുറച്ചു കഷ്ടപ്പെടേണ്ടിവരും.എന്നാലും ഇതിൽ നിന്നും നല്ലൊരു വരുമാനം നിങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ്. നിങ്ങൾക്ക് ഇതിനെ പറ്റി കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
hahaha. lakshanghal..
Ey kodikal. 😂😂😂
Endoru thallada,. Prayumbo correctait parayanam. Alukalae pattich ethranal ne thinn thoorum
enthan ithil thalliyath , evidedyan alukale pattichath