9 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കും എങ്ങനെ എന്ന് അറിയേണ്ടേ ?

Spread the love

ഇന്ന് മിക്ക ആൾക്കാരും ഡിജിറ്റൽ രൂപത്തിൽ ആണ് പണമിടപാടുകൾ നടത്തുന്നത്. ഇതിനായി പേടിഎം, ഫോൺ പേ പോലുള്ള ആപ്പുകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ഓൺലൈൻ പെയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നത് പെയ്മെന്റ് സുരക്ഷിതമാക്കുന്നു എന്ന് മാത്രമല്ല, ഇതു വഴി ഒരുപാട് ഓഫറുകൾ സ്വന്തമാക്കാനും സാധിക്കാറുണ്ട്. ഇത്തരത്തിൽ പേടിഎം ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒരു ഓഫറിനെ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെ പറയാം. സാധാരണയായി ഗ്യാസ്  കഴിഞ്ഞാൽ ഫോൺ വഴി ബുക്ക് ചെയ്യുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്. അതിനുശേഷം സിലിണ്ടർ ലഭിക്കുമ്പോൾ ക്യാഷ് ആയി പണം നൽകുകയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നത് പേടിഎം ആപ്പ് ഉപയോഗിച്ച് ആണെങ്കിൽ വെറും 9 രൂപ ചിലവാക്കി നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്.14.2 kg തൂക്കമുള്ള ഒരു ഗ്യാസ് സിലിണ്ടറിന് നമ്മൾ നൽകിവരുന്നത് ഏകദേശം 809 രൂപയാണ്. എന്നാൽ പേ ടി എം ക്യാഷ് ബാക്ക് ഓഫർ സ്വന്തമാക്കിയാൽ നിങ്ങൾക്ക് ചിലവഴിക്കേണ്ടി വരുന്നത് വെറും 9 രൂപയും, ബാക്കി നിങ്ങൾ പേ ചെയ്യുന്ന 800 രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുകയും ആണ്.

Also Read  വോട്ടർ പട്ടികയിൽ പേരുണ്ടോ ഇപ്പോൾ തന്നെ പരിശോധിക്കു , ഓൺലൈനിലേടെ

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ മാത്രമാണ് ഈ ഒരു ഓഫർ ലഭിക്കുക. പേ ചെയ്യുമ്പോൾ ഒരു സ്ക്രാച്ച് കാർഡ് വഴി നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറായ 800 രൂപ വരെ ലഭിക്കാവുന്നതാണ്. മിനിമം 500 രൂപയുടെ പെയ്മെന്റ് ചെയ്യുന്നവർക്ക് മാത്രമാണ് ഓഫർ ലഭിക്കുക. ആദ്യമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ ഓഫർ ലഭിക്കുന്നതാണ്. ബുക്ക് ചെയ്തു ഏഴുദിവസത്തിനകം സ്ക്രാച്ച് കാർഡ് ഉപയോഗിക്കേണ്ടതാണ്, 10 രൂപ മുതൽ 700 രൂപ വരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കാവുന്നതാണ്. എന്നാൽ ഏഴുദിവസത്തിനകം സ്ക്രാച്ച് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതല്ല.

Also Read  വീട് തണുപ്പിക്കാൻ കുറഞ്ഞ വിലയിൽ എയർ കൂളർ

പേ ടി എം ആപ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന രീതി

സ്റ്റെപ് 1: പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്യുക.

സ്റ്റെപ് 2: ആപ്പിനകത്തെ show more എന്ന ഓപ്ഷൻ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക.

സ്റ്റെപ് 3: റീച്ചാർജ് ആൻഡ് Pay bill എടുത്ത് ബില്ല് പേ ചെയ്യുന്നതിനു മുൻപായി FIRST LPG എന്ന പ്രമോ കോഡ് അപ്ലൈ ചെയ്യുക.

സ്റ്റെപ് 4: ഗ്യാസ് ബുക്ക് ചെയ്ത് 24 മണിക്കൂറിനകം തന്നെ നിങ്ങൾക്ക് ക്യാഷ്‌ ബാക്ക് ലഭിക്കുന്നതാണ്. സ്ക്രാച്ച് കാർഡ് ലഭിച്ച് 7 ദിവസത്തിനകം തന്നെ അത് ഉപയോഗപ്പെടുത്തുക.


Spread the love

Leave a Comment