ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രാണ വായുവിനായി പലരും പരക്കംപാഞ്ഞു കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് പല രോഗികളുടെയും മരണത്തിനുവരെ കാരണമാകുന്നു. നമുക്കെല്ലാം അറിയാവുന്നതാണ് കനത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാം എല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . മിക്ക സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്സിജൻ സിലിണ്ടറുകൾക്ക് വലിയ വിലയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.
എന്നുമാത്രമല്ല ഉയർന്ന വില നൽകിയാൽ പോലും ഓക്സിജൻ സിലിണ്ടർ ലഭിക്കാത്ത അവസ്ഥയും കുറവല്ല. ഇത്തരം ഒരു സാഹചര്യത്തിൽ കേരളത്തിലെ തന്നെ ഒരു വ്യക്തി വളരെ കുറഞ്ഞ വിലയ്ക്ക് ഓക്സിജൻ ജനറേറ്ററ്റിംഗ് എക്യുപ്പ്മെന്റ് ഉപയോഗിച്ച് എങ്ങിനെ ഓക്സിജൻ നിർമ്മിക്കാം എന്ന് കണ്ടുപിടിച്ചിരിക്കുന്നു. ചന്ദ്രബോസ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് ഓക്സിജൻ എക്യുയിപ്മെന്റ് വഴി ഓക്സിജൻ നിർമ്മിക്കുന്നത്. എന്തെല്ലാമാണ് ഇത്തരമൊരു ഈസി ഓക്സിജൻ ജനറേറ്റർ മെഷീൻറെ പ്രത്യേകതകൾ എന്ന് നോക്കാം.
മെഷീൻ കണ്ടെത്തുന്നതിന് മുൻപായി തന്നെ നിരവധി പരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ് മിസ്റ്റർ ചന്ദ്രബോസ്. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ എന്തുകൊണ്ട് ഓക്സിജൻ ലഭിക്കാതെ ആളുകൾ മരണപ്പെടുന്നു എന്ന് മനസ്സിലാക്കിയ ശേഷമാണ് ഇദ്ദേഹം ഇത്തരമൊരു പരീക്ഷണത്തിലേക്ക് കാലെടുത്തുവെച്ചത്.
ശ്വാസകോശത്തെ പറ്റിയും ഓക്സിജൻ ലഭ്യത കുറയുന്നത് മൂലം ശ്വാസകോശത്തിന് സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയും എല്ലാം വിശദമായി മനസ്സിലാക്കിയാണ് ഇത്തരമൊരു പരീക്ഷണം ആരംഭിച്ചത്. കെമിക്കൽ പ്രോസസ് വഴിയാണ് ഇദ്ദേഹം ഓക്സിജൻ നിർമ്മിച്ചത്. വാണിജ്യ അടിസ്ഥാനത്തിൽ ഓക്സിജൻ നിർമ്മിക്കുന്നത് ഓക്സിജനെ അന്തരീക്ഷത്തിൽ നിന്നും വലിയതോതിൽ വലിച്ചെടുക്കുകയും അതിൽ നിന്നും മറ്റ് വാതകങ്ങളെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന തണുത്ത ഓക്സിജനെ സ്റ്റോർ ചെയ്താണ് ഉപയോഗിക്കുന്നത്. ലിക്വിഫൈ ചെയ്ത ഓക്സിജനെയാണ് വാണിജ്യാടിസ്ഥാനത്തിൽ സിലിണ്ടർ രൂപത്തിൽ വിൽക്കുന്നത്. എന്നാൽ ഇദ്ദേഹം ഇത്തരത്തിൽ ലിക്വിഫ്യ ചെയ്തതല്ല ഓക്സിജൻ നിർമ്മിക്കുന്നത് കെമിക്കൽ റിയാക്ഷൻ വഴി ലഭിക്കുന്ന ഓക്സിജനെ അതേസമയം തന്നെ ശ്വസിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇങ്ങനെ ഓക്സിജൻ നിർമ്മിക്കുമ്പോൾ അത് എത്രമാത്രം സേഫ് ആണ് എന്ന് നമ്മളിൽ പലർക്കും സംശയം തോന്നാം. അതിനുള്ള ഉത്തരം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന രണ്ട് ആന്റി സെപ്റ്റിക് ലായനികൾ ഉപയോഗിച്ചാണ് ഓക്സിജൻ നിർമ്മിക്കുന്നത്.
ഇവ ശരീരത്തിന് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല. എന്നുമാത്രമല്ല ഒരുതരത്തിലുള്ള പൊട്ടിത്തെറികളും മറ്റും ഇതിന്റെ നിർമ്മാണത്തിൽ സംഭവിക്കുന്നുമില്ല. ഇതിൽ നിന്ന് ഓക്സിജൻ മാത്രമാണ് ലഭിക്കുന്നത്, മറ്റ് വാതകങ്ങൾ ഒന്നും തന്നെ പ്രൊഡ്യൂസ് ചെയ്യപ്പെടുന്നില്ല. ഉണ്ടാകുന്ന ബൈ പ്രൊഡക്ട് ജലത്തിൽ ലയിക്കുകയും അതുവഴി ഇല്ലാതാവുകയും ചെയ്യുന്നു. ഓക്സിജൻ ക്യാരക്ടർസ്റ്റിക്സ് ടെസ്റ്റ് വഴിയാണ് ഇതിന്റെ ഗുണം എത്രമാത്രമുണ്ടെന്ന് പരീക്ഷിച്ച് മനസ്സിലാക്കിയത്.
ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും ഇത്തരത്തിൽ നിർമ്മിക്കുന്ന ഓക്സിജൻ ഉപയോഗിച്ച് നോക്കിയിട്ട് ഉണ്ട് എന്ന് തന്നെയാണ് ഇതിന്റെ സേഫ്റ്റി. കോവിഡ് വ്യാപനം അത്യുന്നതിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ ഇത്തരമൊരു ഓക്സിജൻ മെഷീൻ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് മുന്നിൽ പ്രധാന ഒരു പ്രശ്നം ആയിട്ടുള്ളത് ആവശ്യമായ അപ്രൂവല്കൾ ലഭിക്കുക എന്നത് തന്നെയാണ്. എന്നാൽ മാത്രമാണ് സാധാരണക്കാരിലേക്ക് ഇത്തരത്തിൽ നിർമ്മിച്ച ഓക്സിജൻ എത്തിക്കാൻ സാധിക്കുകയുള്ളൂ.
എന്തായാലും ഇദ്ദേഹത്തിന് ഈ ഒരു പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഓക്സിജൻ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് ഉറപ്പ് ഉള്ളതുതന്നെയാണ് ഇതിന്റെ വിജയം. ഇത്തരമൊരു പരീക്ഷണത്തിന് അപ്രൂവൽ ലഭിക്കുകയാണെങ്കിൽ വെറും 2000 രൂപയുടെ താഴെ ചിലവിൽ ഓക്സിജൻ നിർമ്മിക്കാൻ സാധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ബോട്ടിലിൽ ഏകദേശം 5000 ml ഓക്സിജനാണ് ഇത്തരത്തിൽ നിർമ്മിക്കാൻ സാധിക്കുക.
രോഗിക്ക് ഏകദേശം 10 മുതൽ 12 മിനിറ്റ് വരെയാണ് ഓക്സിജൻ ലഭ്യത ആവശ്യമായി വരിക. എന്നാൽ ഏകദേശം അര മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്സിജൻ ഇത്തരത്തിൽ ലഭിക്കുന്നതാണ്. കൊറോണയുടെ ശേഷവും ഓക്സിജൻ ആവശ്യമായി വരുന്ന ഒരു ഘട്ടത്തിൽ തീർച്ചയായും ഉപകാരപ്പെടുന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അതുകൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുന്നത് വഴി ഇത് തീർച്ചയായും ഇത്തരം ഒരു സാഹചര്യത്തിൽ വലിയ ഒരു ഉപകാരം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.