1200 രൂപയുടെ സൗജന്യ കിറ്റും 25 കിലോ വരെ അരിയും സംസ്ഥാനത്തെ വലിയ ആനുകൂല്യം

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പല രീതിയിലുള്ള കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു ആനുകൂല്യം എല്ലാവർക്കും ലഭിക്കുന്നതാണ്. രണ്ടു രീതിയിലാണ് സൗജന്യ കിറ്റ് വിതരണം നടക്കുക. ഇപ്പോൾ സ്കൂളുകളിൽ അരിയാണ് എത്തിയിട്ടുള്ളത്.

Also Read  ആർപി ഫൌണ്ടേഷൻ : പാവപെട്ടവർക്ക് ധന സഹായം എത്തുന്നു 25,000 രൂപ വീതം

പ്രീപ്രൈമറി വിദ്യാർഥികൾക്കും,ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിദ്യാർഥികൾക്കും,15 കിലോ അരി വീതവും, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഉള്ള അപ്പർപ്രൈമറി വിദ്യാർത്ഥികൾക്ക് 25 കിലോ അരിയും ആണ് ലഭിക്കുക.

11 ഇനങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ കിറ്റ് . അടുത്ത പടി എന്നോണം സ്കൂളുകളിൽ എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോവർ പ്രൈമറി, പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് 700 രൂപയുടെ കിറ്റും, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 1200 രൂപയുടെ കിറ്റും ലഭിക്കുന്നതാണ്.

Also Read  മൗലാന ആസാദ് സ്കോളർഷിപ്പ് - പെൺകുട്ടികൾക്കു 12000/-രൂപ ലഭിക്കും

അതുപോലെ അളവിലും തൂക്കത്തിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്. തുടക്കത്തിൽ അരി വാങ്ങുന്നതിനായി രക്ഷിതാക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളുകളിൽ എത്തുകയും അത് വാങ്ങുകയും ചെയ്യേണ്ടതാണ്.

രണ്ടാമത്തെ പടിയായ കിറ്റുകൾ ക്കുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്. സാധാരണ സ്കൂൾ ഉള്ള സമയത്ത് ഉച്ചഭക്ഷണ പദ്ധതിപ്രകാരം ലഭിക്കേണ്ട ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ക്ലാസ് അടിസ്ഥാനത്തിലോ ഡിവിഷൻ അടിസ്ഥാനത്തിലോ ആണ് നിലവിൽ സ്കൂളിലെ എല്ലാ അംഗങ്ങളും ചേർന്ന് ഇത്തരം സൗജന്യ കിറ്റുകൾ ക്കുള്ള വിതരണം നടത്തുന്നത്. ഏകദേശം 25 ലക്ഷം വിദ്യാർഥികൾക്കാണ് ഇത്തരമൊരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

Also Read  വിദ്യാ ശ്രീ ലാപ്ടോപ് പദ്ധതി - ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിയും ആനുകൂല്യം പ്രയോജനപ്പെടുത്തുക. ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ വിദ്യാർഥികൾ ഉണ്ടെങ്കിൽ അവർക്കെല്ലാം ആനുകൂല്യം ലഭിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിക്കും അവകാശപ്പെട്ട ഇത്തരം ഭക്ഷ്യ കിറ്റുകൾ എത്രയും പെട്ടെന്ന് രക്ഷിതാക്കളുടെ സഹായത്തോടെ സ്കൂളുകളിൽ പോയി കലക്ട് ചെയ്യാനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment