മുദ്ര ലോൺ | 10 ലക്ഷം രൂപ വരെ പെട്ടന്ന് കിട്ടും

Spread the love

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത്. ഇത്തരത്തിൽ ചെറുകിട സംരംഭങ്ങളുടെ ഉയർച്ച ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 10 ലക്ഷം രൂപ വരെ ലോൺ ആയി നേടാവുന്ന മുദ്രയോജന പദ്ധതിയുടെ ആനുകൂല്യം എങ്ങിനെ നേടാം എന്ന് പലർക്കും അറിയില്ല. എന്നുമാത്രമല്ല ഏതെല്ലാം മേഖലകളിലാണ് മുദ്ര ലോൺ ലഭിക്കുക എന്നതും, അതിനാവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും, ആർക്കെല്ലാം അപേക്ഷകൾ നൽകാൻ സാധിക്കുമെന്നും കൃത്യമായി മനസിലാക്കാം.

സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനോ സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ വേണ്ടി മുദ്ര ലോൺ ഉപയോഗപ്പെടുത്താവുന്നതാണ്. മുദ്ര യോജന പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ ലോണായി നേടാവുന്നതാണ്. കൃഷിയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് വളരെയധികം ഉപയോഗ പ്രദമാക്കാവുന്ന ഒരു ലോൺ ആണ് മുദ്ര ലോൺ. അതുകൊണ്ടുതന്നെ മീൻ വളർത്തൽ, തേനീച്ച വളർത്തൽ, ആടുവളർത്തൽ, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവയ്ക്കെല്ലാം വേണ്ടി മുദ്ര ലോൺ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട കനാൽ നിർമ്മാണം, ജലസ്രോതസ്സ് ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള കിണർ നിർമ്മാണം, കുളം നിർമ്മാണം എന്നിവയ്ക്കുവേണ്ടി ലോൺ അപേക്ഷ നൽകാൻ സാധിക്കുന്നതല്ല.

Also Read  ഒറ്റ ദിവസം കൊണ്ട് ലോൺ കിട്ടും സ്വന്തം പേരിൽ വാഹനം ഉണ്ടായാൽ മതി | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

പുതിയതായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടിയും നിലവിലെ സംരംഭങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടിയും മുദ്രയോജന ഉപയോഗപ്പെടുത്താവുന്നതാണ്. പ്രധാനമായും മൂന്നു രീതിയിലാണ് മുദ്രലോൺ തരം തിരിച്ചിട്ടുള്ളത്. 50000 രൂപ വരെയുള്ള ലോണുകൾ ശിശു വിഭാഗത്തിലും, 50000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ലോണുകൾ കിഷോർ എന്ന വിഭാഗത്തിലും, അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ലോണുകൾ തരുൺ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയോ വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒരു ലോൺ ആണ് മുദ്ര ലോൺ. അപേക്ഷകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻതന്നെ പൊതുമേഖലാ ബാങ്കുകൾ ആയ SBI പോലുള്ള ബാങ്കുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് മുഖേനയും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. കൂടാതെ കനറാ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്,കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വഴിയും മുദ്ര ലോണിന് ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Also Read  ബാങ്ക് ലോൺ ഉള്ളവർക്ക് സന്തോഷിക്കാം വീണ്ടും മൊറട്ടോറിയം

മുദ്രാ ലോൺ ലഭിക്കുന്നതിനായി പ്രധാനമായും സമർപ്പിക്കേണ്ട രേഖകൾ അപേക്ഷ നൽകുന്ന ആളുടെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് ബാലൻസ് ഷീറ്റ് എന്നിവയുടെയെല്ലാം കോപ്പികളാണ്.ഇത്തരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു ലോൺ ആണ് മുദ്ര യോജന ലോൺ.


Spread the love

Leave a Comment