ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി പുതിയ സംവിധാനം 3 പ്രധാന അറീപ്പുകൾ ശ്രദ്ധിക്കുക

Spread the love

ദിനംപ്രതി പാചകവാതകത്തിന് വില വർദ്ധിച്ചു വരികയാണ് എങ്കിലും അത് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം അസാധ്യമാണ്. മുൻപു കാലങ്ങളിൽ നമ്മുടെ നാട്ടിലെ അടുക്കളകളിൽ പാചക ആവശ്യങ്ങൾക്കായി കൂടുതലായും എല്ലാവരും ആശ്രയിച്ചിരുന്നത് വിറകടുപ്പ് ആയിരുന്നെങ്കിൽ ഇന്ന് ജോലി തിരക്കും മറ്റും കാരണം എല്ലാവരും മുഴുവനായും ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുള്ള പാചക രീതിയാണ് തുടരുന്നത്. എന്നുമാത്രമല്ല പഴയരീതിയിൽ ഗ്യാസ് ബുക്ക് ചെയ്യുന്ന രീതിയിൽ നിന്നും മാറി ഇന്ന് ഫോൺ വഴി ബുക്ക് ചെയ്യുന്ന സംവിധാനത്തിലേക്ക് ഗ്യാസ് സിലിണ്ടർ ബുക്കിങ് മാറിയിരിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇറക്കിയിട്ടുള്ള ഗ്യാസ് സിലിണ്ടർ സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പ് എന്താണെന്ന് നോക്കാം.

യഥാർത്ഥ ഉടമകളുടെ കയ്യിലേക്ക് തന്നെയാണ് സിലിണ്ടർ എത്തുന്നത് എന്ന് അറിയുന്നതിനായി 2020 നവംബർ മാസം മുതൽ കേന്ദ്രസർക്കാർ ഒരു ഒ ടി പി സംവിധാനം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഒടിപി ഏജൻസിയിലേക്ക് നൽകുകയും അതുവഴി വെരിഫൈ ചെയ്ത ശേഷം മാത്രം ഗുണഭോക്താവിന് സിലിണ്ടർ ലഭിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇതുവഴി നിരവധി പരാതികളാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്. ഇതിന് ഒരു പരിഹാരം എന്നോണം സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു പുതിയ രീതിയാണ് ഹിന്ദുസ്ഥാൻ, ഇന്ത്യൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ സഹകരണത്തോടുകൂടി പുറത്തിറക്കിയിട്ടുള്ളത്.

Also Read  50 ഓളം സർക്കാർ സേവനങ്ങൾ ഇനി ഓൺലൈനിലൂടെ നേടാം

ഇതു വഴി ഗുണഭോക്താവ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തു കഴിഞ്ഞാൽ അടുത്തുള്ള ഏത് കമ്പനിയുടെ ഏജൻസിയിൽ നിന്നും അതായത് എച്ച്പി, ഭാരത്,ഇന്ത്യൻ എന്നീ ഏത് ഏജൻസിയിൽ നിന്ന് വേണമെങ്കിലും സിലിണ്ടർ തിരഞ്ഞെടുക്കാവുന്നതാണ്.ഇത് വഴി വളരെപ്പെട്ടെന്നുതന്നെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനും സിലിണ്ടർ ലഭിക്കുന്നതിനും സഹായകമാകുന്നതാണ്.

അതുപോലെ പാചകവാതകം ലഭിക്കുന്നതിനായി റസിഡന്റ് സർട്ടിഫിക്കറ്റ് നിലവിൽ നിർബന്ധമാണ്.ഇത് വാടക വീട്ടിൽ താമസിക്കുന്നവർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത് ഒഴിവാക്കുന്നതിനായി റസിഡൻസ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കാതെ പാചകവാതകം നൽകുന്നതിനുള്ള തീരുമാനവും സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമേ രാജ്യത്താകമാനം ഒന്നരകോടി ജനങ്ങളെ ഉജ്ജ്വല പദ്ധതിക്കായി തിരഞ്ഞെടുക്കുന്നുണ്ട്. ഇതു വഴി പാചകവാതക കണക്ഷൻ ലഭിക്കാത്ത AYI ബി പി ൽ കാർഡുടമകൾ ആയ സ്ത്രീകൾക്ക് ഈ ഒരു പദ്ധതിയിലേക്ക് മുൻഗണന ലഭിക്കുന്നതാണ്. 1600 രൂപ കേന്ദ്രസഹായമായി ലഭിക്കുകയും അതുവഴി പാചകവാതക കണക്ഷൻ ലഭ്യമാക്കുകയും ചെയ്യുന്നു.

Also Read  ഇ പാൻ കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

മുകളിൽ പറഞ്ഞ മൂന്ന് പുതിയ നയങ്ങളും കേന്ദ്രസർക്കാർ ഉടൻ തന്നെ ഉറപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പഴയ രീതിയിൽ തന്നെയാണ് ഗ്യാസ് സിലിണ്ടർ സംബന്ധമായ എല്ലാവിധ കാര്യങ്ങളും നടക്കുന്നത് എങ്കിലും പുതിയ മാറ്റം തീർച്ചയായും ഏത് ഒരു സാധാരണക്കാരനും വളരെയധികം പ്രയോജനം ചെയ്യും എന്ന് തന്നെ പ്രതീക്ഷിക്കാം.


Spread the love

Leave a Comment