ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം | സ്വന്തമായി ഭൂമി ഉള്ളവർ അറിയുക

Spread the love

ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം : സ്വന്തമായി കുറച്ചു ഭൂമിയെങ്കിലും ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ പലപ്പോഴും പരമ്പരാഗതമായി ലഭിച്ചതോ അല്ലാത്തതോ ആയ സ്ഥലത്തിന്റെ ആധാരം നമ്മുടെ കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല. അതല്ല എങ്കിൽ ആധാരത്തിൽ പല രീതിയിലുള്ള തെറ്റുകൾ സംഭവിക്കുന്നതും കുറവല്ല. എന്നാൽ ഒരു സെന്റ് മുതൽ ഏക്കറുകൾ വരെ സ്ഥലം ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ആധാരത്തെ സംബന്ധിച്ച ഒരു കാര്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഒരു സ്ഥലത്തെ സംബന്ധിച്ച് അതിന്റെ ആധാരം എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. കാരണം ഒരു സ്ഥലത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അതായത് ആരിൽനിന്ന് ആ സ്ഥലം വാങ്ങി ഇപ്പോൾ ആരുടെ കൈവശം ആണ് ആ സ്ഥലം ഉള്ളത്, അതിന്റെ ആകെ അളവ് എന്നിങ്ങനെ എല്ലാ പ്രധാന കാര്യങ്ങളും ഉൾക്കൊള്ളുന്ന രേഖയാണ് ആധാരം. എന്നാൽ ഏതെങ്കിലും ഒരു കാരണവശാൽ ഒരു സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെടുകയാണ് എങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.

പ്രകൃതി ദുരന്തം മൂലമോ പ്രളയം മൂലമോ നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ സർക്കാരിൽ നിന്ന് തന്നെ അത് തിരിച്ച് എടുക്കുന്നതിന് ആവശ്യമായ വിവിധപദ്ധതികൾ നിലവിലുണ്ട്.ഈ രീതിയിൽ അപേക്ഷ നൽകി നിങ്ങൾക്ക് ഒരു പരിഹാരം കാണാവുന്നതാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അല്ലാതെ ഒരു യാത്രയിലോ, മോഷണം നടന്നോ നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെടുകയാണ് എങ്കിൽ ആധാരം രജിസ്റ്റർ ചെയ്ത രജിസ്ട്രാർ ഓഫീസിൽ അതിന്റെ ഒരു കോപ്പി ഉണ്ടായിരിക്കുന്നതാണ്. ആധാരം നഷ്ടപ്പെട്ട സാഹചര്യമുണ്ടായാൽ രജിസ്ട്രാർ ഓഫീസിൽ ആധാരത്തിന്റെ കോപ്പി ലഭിക്കുന്നതിന് ആവശ്യമായ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  കാലവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഫൈൻ ഇല്ലാതെ ഓൺലൈൻ വഴി പുതുക്കാം

ആധാരത്തിന്റെ കോപ്പി ലഭിക്കുന്നതിനായി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ആധാരത്തിലെ നമ്പർ, ആധാരം ചെയ്ത തീയതി, ആധാരം ചെയ്തു നൽകിയ ആൾ എന്നീ വിവരങ്ങൾ നൽകേണ്ടതാണ്. എന്നാൽ ചില ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി 1 മുതലുള്ള ആധാരത്തിന്റെ ഡിജിറ്റൽ പകർപ്പ് ലഭിക്കുന്നതാണ്. പഴയ ആധാരമാണ് സെർച്ച് ചെയ്യുന്നത് എങ്കിൽ പേരിന്റെ ആദ്യ അക്ഷരം, അംശം, ദേശം എന്നിവ ഉപയോഗിച്ച് റെക്കോർഡ് ബുക്കിൽ സെർച്ച് ചെയ്യാവുന്നതാണ്. എന്നാൽ ആധാരം ചെയ്ത തീയതി ആധാരം ചെയ്ത ആൾ എന്നിവ അറിയാമെങ്കിലും ചിലപ്പോൾ ആധാരത്തിന്റെ നമ്പർ ഓർമയിൽ ഉണ്ടാവണമെന്നില്ല.

Also Read  ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റ് തിരുത്തൽ വരുത്താം

എന്നാൽ ഒരു കീഴാധാര ത്തിനു വേണ്ടി അപേക്ഷ നൽകുകയാണെങ്കിൽ നിങ്ങളുടെ ആധാരത്തിന്റെ മുകളിലായി ഒരു നമ്പർ നൽകിയിട്ടുണ്ടാകും.ആ നമ്പർ പറഞ്ഞു കൊടുത്താൽ മാത്രം മതിയാകും. ഒരു മേൽ ആധാരം നഷ്ടപ്പെട്ട് അതിന്റെ നമ്പറാണ് ആവശ്യമായി വരുന്നത് എങ്കിൽ കുടിക്കട സർട്ടിഫിക്കറ്റ് / എൻകമ്പാറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകണം. സബ് രജിസ്ട്രാർ ഓഫീസിൽ ഓൺലൈൻ വഴിയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. ഒരു സ്ഥലത്തെ സംബന്ധിച്ച് എല്ലാവിധ കൈവശ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള രേഖയാണ് കുടിക്കട സർട്ടിഫിക്കറ്റ്. ഇതുവഴി വസ്തു ആർക്കാണ് വിറ്റത് എന്ന് മനസ്സിലാക്കി ആധാര നമ്പർ കണ്ടെത്താൻ സാധിക്കുന്നതാണ്. കൂടാതെ കുടിക്കട സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഷ്ടപ്പെട്ട ആധാരം മറ്റാരുടെയെങ്കിലും പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അറിയാവുന്നതാണ്.

ആധാരം നഷ്ടപ്പെട്ടാൽ ഒരു കുടിക്കട സർട്ടിഫിക്കറ്റ് അപേക്ഷ നൽകേണ്ടത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ ആധാരത്തിലെ നമ്പർ രജിസ്റ്റർ ചെയ്ത തീയതി എന്നിവ ലഭിച്ചുകഴിഞ്ഞാൽ നഷ്ടപ്പെട്ട ആധാരത്തിന്റെ കോപ്പി ക്കായി അപേക്ഷ നൽകുകയും ചെയ്യാവുന്നതാണ്.

Also Read  റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി എങ്ങിനെയാണ്?

ആധാരം നഷ്ടപ്പെട്ടു എന്ന് ഉറപ്പായി കഴിഞ്ഞാൽ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലൈന്റ് നൽകേണ്ടതുണ്ട്.പോലീസിൽ നിന്ന് അത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകുന്നതാണ്. ഇതോടൊപ്പംതന്നെ പത്രത്തിൽ ആധാരം നഷ്ടപ്പെട്ടു എന്ന് കാണിക്കുന്ന ഒരു പരസ്യം നൽകണം. നഷ്ടപ്പെട്ട ആധാരം ആരുടെയെങ്കിലും കൈവശം ലഭിക്കുകയാണെങ്കിൽ 15 ദിവസത്തിനുള്ളിൽ അത് തിരികെ നൽകണം എന്നതാണ് പരസ്യത്തിൽ നൽകേണ്ട കാര്യം. കൂടാതെ നഷ്ടപ്പെട്ട ആധാരത്തിനു മുകളിൽ നടക്കുന്ന യാതൊരുവിധ കാര്യങ്ങൾക്കും ഉടമസ്ഥൻ ബാധ്യസ്ഥനല്ല എന്ന് കാണിക്കുന്നതിനു വേണ്ടി ഗസറ്റിലും നൽകേണ്ടതാണ്. ഈ രേഖകളോടെ ഒപ്പം നിങ്ങൾക്ക് സബ്‌രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫൈഡ് കോപ്പി കൂടി വയ്ക്കുന്നതിലൂടെ ഡ്യൂപ്ലിക്കേറ്റ് ആധാരം എന്ന് രീതിയിലേക്ക് മാറ്റപ്പെടുന്നു. അല്ലാത്തപക്ഷം അതിനെ ഒരു സർട്ടിഫൈഡ് കോപ്പി ആയി മാത്രമാണ് കാണുന്നത്.

ഡ്യൂപ്ലിക്കേറ്റ് ആധാരം ബാങ്കുകളിൽ വെച്ച് പണം ലഭിക്കുമോ എന്ന് കാര്യത്തിന് ഓരോ ബാങ്കുകളുടെയും പോളിസി അനുസരിച്ച് മാത്രമാണ് പറയാൻ സാധിക്കുക. അതുകൊണ്ടുതന്നെ ആധാരം നഷ്ടപ്പെടുകയാണ് എങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.


Spread the love

Leave a Comment