കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇതാ പുതിയ ഒരു പദ്ധതി കൂടി നിലവിൽ വന്നിരിക്കുന്നു. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരക്കുക എന്ന ഉദ്ദേശത്തോട് കൂടി കുടുംബശ്രീ മുഖേന കേരള ഗവണ്മെന്റ് നടത്തുന്ന ഒരു പദ്ധതിയെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയ പെടാൻ പോവുന്നത്.
അടുക്കള തോട്ട മുട്ട പരിപാലന പദ്ധതി എന്ന് പേരിട്ടിരിക്കുന്ന ഈ ഒരു പദ്ധതിയും കുടുംബ ശ്രീ മുഖാന്തരം വഴി തന്നെയാണ് ചെയ്യുന്നത്.ഇത് വഴി ഓരോ വ്യക്തിക്കും കോഴി വളർത്തുന്നതിനും കൂട് നിർമാണത്തിനും എല്ലാം ചേർത്ത് 15000 രൂപയാണ് ലഭിക്കുക.
ഇതിൽ ആദ്യമായി ചിലവെക്കേണ്ട 750 രൂപ സ്വന്തം വിഹിതത്തിൽ നിന്നും ബാക്കി വരുന്ന 14280 രൂപ കുടുംബ ശ്രീ വഴി തന്നെ ലോൺ ആയി എടുക്കാവുന്നതാണ്.ബാക്കി ചെലവ് വരുന്ന 5000 രൂപ ഗവണ്മെന്റ് സബ്‌സിഡി ആയാണ് ലഭിക്കുക.
ഒരാൾക്ക് 20 കോഴികൾ എന്ന കണക്കിൽ 5 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 100 കോഴികളാണ് ലഭിക്കുക.കോഴിക്ക് ആവശ്യമായ തീറ്റയും മറ്റും ഇതോടൊപ്പം ലഭിക്കുന്നതാണ്.അപ്പോൾ ഇതിൽ പങ്കാളികൾ ആയവർ ചിലവെക്കണ്ടത് 3750 രൂപയും,സബ്‌സിഡി 25000 രൂപയും ചേർത്ത് പദ്ധതിയുടെ വിഹിതം 75000 രൂപയാണ്.ബാക്കി തുക ലോൺ ആയി അടച്ചു തീർക്കാവുന്നതാണ്.
നിങ്ങളുടെ അടുത്തുള്ള കുടുംബശ്രീ ഓഫീസുമായോ അല്ല എങ്കിൽ ജില്ലാ കുടുംബശ്രീ മിഷനുമായോ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. ഇത് കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക, എല്ലാ സ്ത്രീകൾക്കും ഉപകാരപ്രദമാവട്ടെ.
I am interest… how to available