സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം ! അഭിമാനിക്കാം നമുക്ക്

Spread the love

സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം  : കോവിഡ് വ്യാപനം രാജ്യത്തെ മുഴുവൻ വലിയ പ്രതിസന്ധിയിൽ ആക്കി കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് എല്ലാവരും കോവിഡ് വാക്സിൻ എടുക്കുന്ന തിരക്കിലാണ്. എന്നാൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി തുടങ്ങിയതോടെ ആവശ്യമായ വാക്സിന്റെ എണ്ണം കുറഞ്ഞു വരുന്നതിന് ഒരു കാരണമായി. ഈ ഒരു പ്രതിസന്ധി തരണം ചെയ്യുന്നതിനായി കോവിഡ് വാക്സിൻ നിർമ്മിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്ക് നിയോഗിച്ച സംഘത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് സർക്കാറിന് ലഭിക്കുന്നതാണ്. പ്രോജക്ട് ഡയറക്ടർ എസ്. ചിത്രയാണ് ഇത്തരത്തിൽ കരട് റിപ്പോർട്ട് സർക്കാറിന് നൽകുക.

Also Read  ഡ്രൈവിംഗ് ലൈസെൻസ് പുതിയ നിയമം ആരും അറിയാതെ പോകരുത്

കോവിഡ് വാക്സിൻ നിർമ്മാണം നടത്തുന്നതിന് 10 കമ്പനികളുമായി ആണ് സർക്കാർ ചർച്ച നടത്തിയത്. നിലവിൽ ആകെ 20 കമ്പനികളാണ് രാജ്യത്ത് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നത്.എന്നാൽ വാക്സിൻ നിർമ്മിക്കുന്നതിൽ നിന്ന് കാര്യമായ ലാഭം ലഭിക്കാത്തതുകൊണ്ട് തന്നെ, സർക്കാറിൽ നിന്നുള്ള സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനികൾ. തിരുവനന്തപുരം തോന്നയ്ക്കലിൽ ഉള്ള ലൈഫ് സയൻസ് പാർക്കിലാണ് ഇത്തരത്തിൽ, വാക്സിൻ നിർമ്മാണം ആരംഭിക്കുന്നത് എന്നും അറിയുന്നുണ്ട്.

സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം ! അഭിമാനിക്കാം നമുക്ക്
സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം ! അഭിമാനിക്കാം നമുക്ക്

വാക്സിൻ നിർമ്മിച്ചു നൽകുന്ന കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷം താത്പര്യപത്രം സമർപ്പിക്കുന്നതാണ്. താൽപര്യപത്രം നൽകിയ ഉടൻതന്നെ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും സൂചനകളുണ്ട്. ഡോ. റെഡ്‌ഡിസ് ലബോറട്ടറിയിലെ ഡോക്ടർ വിജയകുമാർ, ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.സുധീർ, കോവിഡ് വിദഗ്ധ സമിതി ചെയർമാൻ ബി. ഇക്ബാൽ എന്നിവരടങ്ങിയ സമിതിയാണ് വാക്സിൻ നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.

Also Read  റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി എങ്ങിനെയാണ്?

ഇത്തരത്തിൽ നമ്മുടെ സംസ്ഥാനത്ത് തന്നെ വാക്സിൻ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞാൽ, കൂടുതൽ പേർക്ക് എളുപ്പത്തിൽ വാക്സിൻ ലഭിക്കുന്നതിന് സഹായിക്കുമെന്ന് പ്രത്യാശിക്കാം.


Spread the love

Leave a Comment