സ്ത്രീകൾക്ക് 5,000 രൂപ വായ്പ സഹായം – വീടില്ലാത്തവർക്ക് ഉടൻ വീട് – വീണ്ടും ലോക്ക് ഡൌൺ

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും, കടലിന്റെ മക്കൾ ക്കായുള്ള പ്രത്യേക ഭക്ഷ്യക്കിറ്റ്, എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പംതന്നെ സ്ത്രീകൾക്ക് ഒരു സഹായം എന്നോണം ബാങ്കുകൾ വഴി ലഭ്യമാകുന്ന ഒരു പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയെപ്പറ്റി ആണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്. അതോടൊപ്പം തന്നെ വീട് ഇല്ലാത്തവർക്കായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയെ പറ്റിയും കൂടുതൽ മനസ്സിലാക്കാം.

സംസ്ഥാനത്ത് കാലവർഷം നാളെ തുടങ്ങുന്നതിന്റെ ഭാഗമായി അതിശക്തമായ കാറ്റും മഴയും ഉണ്ടാകുന്നതിനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ടോളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റും ഉണ്ടാവാൻ സാധ്യതയുള്ളതു കൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

Also Read  പഴയ ഒരു രൂപ നോട്ട് വിറ്റ് 45,000 രൂപ സമ്പാദിക്കാം

സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച ഒരു പദ്ധതിയായിരുന്നു വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം. അതിന്റെ ഭാഗമായുള്ള ലാപ്ടോപ്പ് വിതരണം ജൂലൈ മാസത്തോടെ ആരംഭിക്കുമെന്നാണ് പുതിയതായി വന്നിട്ടുള്ള ഒരു അറിയിപ്പ്. മുൻപ് പറഞ്ഞതുപോലെ കെഎസ്എഫ്ഇ ചിട്ടികൾ വഴിയാണ് ലാപ്ടോപ്പ് വിതരണത്തിനുള്ള സഹായങ്ങൾ ചെയ്യുന്നത്. ഔദ്യോഗികമായി 4199 ലാപ്ടോപ്പുകൾ ആണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.എന്നാൽ നിലവിൽ 54,000 അപേക്ഷകൾ ആണ് സർക്കാറിന് ലാപ്ടോപ്പിന് ആയി ലഭിച്ചിട്ടുള്ളത്. ലാപ്ടോപ്പുകൾ പെട്ടെന്ന് തന്നെ വിദ്യാർത്ഥികൾക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി അടുത്ത മാസം തന്നെ ലാപ്ടോപ്പ് വിതരണം ആരംഭിക്കുമെന്ന് കരുതുന്നു. ഔദ്യോഗികമായി അപേക്ഷ ലഭിച്ചവർക്ക് ലാപ്ടോപ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതായിരിക്കും.

വീട് ഇല്ലാത്തവർക്ക് വേണ്ടി സർക്കാർ നൽകിവരുന്ന പദ്ധതിയായ ലൈഫ് മിഷൻ അടുത്ത അഞ്ചു വർഷത്തേക്ക് 5 ലക്ഷം വീടുകൾ നിർമിച്ചു നൽകാനുള്ള തീരുമാനവും സർക്കാർ അറിയിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗവർണ്ണർ നടത്തിയ നയ പ്രഖ്യാപനവുമായി അനുബന്ധിച്ചാണ് മുഖ്യമന്ത്രി ഈ ഒരു അറിയിപ്പ് പുറത്തുവിട്ടത്.ലൈഫ് മിഷൻ പദ്ധതി പ്രകാരം ഈവർഷം ഒന്നരലക്ഷത്തോളം ആളുകൾക്കാണ് വീട് ലഭിക്കുക. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനുള്ള തുക യോഗ്യരായവർക്ക് ലഭിക്കുന്നതായിരിക്കും.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

സ്ത്രീകൾക്ക് ഒരു സാമ്പത്തിക സഹായം എന്നോണം ജൻധൻ അക്കൗണ്ടുകൾ വഴി 5000 രൂപ ഓവർ ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്. അതായത് നിലവിൽ ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത സ്ത്രീകൾക്ക് സീറോ ബാലൻസിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജൻധൻ അക്കൗണ്ടുകൾ. അക്കൗണ്ടുകൾ ആരംഭിച്ച ഉടനെ തന്നെ തുക നിങ്ങൾക്ക് ലഭിക്കുകയും പിന്നീട് ഘട്ടംഘട്ടമായി ഇവ തിരികെ അടച്ചാൽ മതിയാകും. കൂടാതെ ഇതോടൊപ്പം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ കൂടി ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ. പുതിയതായി ജൻധൻ അക്കൗണ്ടുകൾ എടുക്കുന്ന വർക്കും ആനുകൂല്യം ലഭിക്കുന്നതാണ്.

Also Read  1 രൂപയ്ക്ക് ചെടി ചട്ടികൾ ലഭിക്കുന്ന സ്ഥലം | എല്ലാവിത ചട്ടികളും ഇവിടെ വൻ വിലക്കുറവിൽ ലഭിക്കും

കോവിഡിന്റെ അതിരൂക്ഷ വ്യാപനം കാരണം കേരളം ലോക്ക്ഡൗണിലൂടെ കടന്നു പോവുകയാണെന്ന് നമുക്കെല്ലാമറിയാം, എന്നാൽ ഗവൺമെന്റ് ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് . അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച് മുതൽ ഒമ്പത് വരെ തുറക്കാൻ അനുമതി ഇല്ല.  നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവന്റെയും സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.


Spread the love

Leave a Comment

You cannot copy content of this page