സ്വന്തമായി ഒരു കാർ വാങ്ങി കഴിഞ്ഞാൽ അത് എങ്ങിനെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കാം എന്നാണ് ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള കാർ സീറ്റുകൾ മാറ്റി കൂടുതൽ കംഫർട്ട് ആയ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് എല്ലാവരും ചെയ്യുന്ന മറ്റൊരുകാര്യം.
എന്നാൽ സാധാരണ ഷോപ്പുകളിൽ കാർ സീറ്റുകൾക്ക് ഈടാക്കുന്നത് വലിയ തുകയായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിൽ കുറഞ്ഞ വിലയിൽ കാർ സീറ്റുകൾ ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.
എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ?
ഏറ്റവും കുറഞ്ഞ വില മുതൽ വലിയ വിലയിൽ വരെയുള്ള എല്ലാ തരത്തിലുമുള്ള കാർ സീറ്റുകൾ നിങ്ങൾക്ക് ഈ ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.ഒരു കാറിനുള്ള ഫുൾ സെറ്റ് സീറ്റ് കവറിന് വില ആരംഭിക്കുന്നത് 999 രൂപ മുതലാണ് .മുപ്പതിനായിരം രൂപയാണ് ഏറ്റവും കൂടിയ വില.
കാറിന്റെ സൈസ് അഡ്ജസ്റ്റ് ചെയ്യുന്ന തരത്തിലുള്ള സീറ്റുകളെല്ലാം 12,000 രൂപയാണ് ഒറിജിനൽ പ്രൈസ് എന്നാൽ എക്സ്ചേഞ്ച് ചെയ്തു വാങ്ങുന്നതിലൂടെ 5000 രൂപ നിരക്കിൽ നിങ്ങൾക്കത് ലഭിക്കുന്നതാണ്.ഇനി എക്സ്ചേഞ്ച് ചെയ്യാതെയാണ് നിങ്ങൾ വാങ്ങുന്നത് എങ്കിൽ 7000 രൂപ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഫൈവ് സീറ്റർ, സെവൻ സീറ്റർ എന്നിങ്ങനെ ആവശ്യമുള്ളത് ഏതാണോ അതെല്ലാം തന്നെ ഇവിടെ ലഭിക്കുന്നതാണ്.സെക്കൻഡ് കാർ സീറ്റുകളാണ് നിങ്ങൾക്ക് ഇവിടെ നിന്നും പ്രധാനമായും വാങ്ങാൻ കഴിയുക.
അതുതന്നെ വളരെ കുറച്ചുകാലം ഉപയോഗിച്ച് മുതൽ വില കുറയുന്നതിനനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടായിരിക്കുന്നതാണ്.I20 കാറിന്റെ ബക്കറ്റ് സീറ്റുകളെല്ലാം 5000 രൂപയിൽ ആണ് ഈ ഷോപ്പിൽ വിൽക്കുന്നത്.മാർക്കറ്റിൽ ഇരട്ടി വിലയ്ക്ക് വിൽക്കുന്ന കാർ സീറ്റുകളെല്ലാം പകുതി വിലയ്ക്ക് സ്വന്തമാക്കാം എന്നതാണ് പ്രത്യേകത.
ഏതു സീറ്റ് ആയാലും ജോഡിയായാണ് ഇവിടെ നിന്നും വാങ്ങാൻ ആവുക.എയർബാഗ് ഉൾപ്പെടുന്ന ഇക്കോസ്പോർട്ട് കാറിന്റെ സീറ്റിന്റെ വിലയായി പറയുന്നത് 15000 രൂപയാണ് എന്നാൽ ഇതേ കാർ സീറ്റ് നിങ്ങളൊരു മാർക്കറ്റിൽ നിന്നും വാങ്ങുകയാണെങ്കിൽ ഇരുപത്തയ്യായിരം രൂപ വരെ നിങ്ങൾ നൽകേണ്ടതായി വരുന്നു.
ബക്കറ്റ് സീറ്റ് പോലുള്ളവയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അതുനു നിങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ സീറ്റ് അഡ്ജസ്റ്റ് മെന്റ്, പുഷ്ബാക്ക്, സ്ലൈഡിങ് എന്നീ ഫെസിലിറ്റീസ് എല്ലാം ലഭിക്കുന്നതാണ്.
നിങ്ങൾ സീറ്റ് വാങ്ങുകയാണെങ്കിൽ ഇവിടെ നിന്നു തന്നെ സീറ്റ് ഇവർ ഫിക്സ് ചെയ്തു തരുന്നതുമാണ്. അതിനായി 500 രൂപയാണ് ഇവർ ഈടാക്കുന്നത്.
എട്ട് പേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള 8 seats വരെ ഈ ഷോപ്പിൽ നിന്നും ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.മാർക്കറ്റിൽ 35,000 രൂപ വിലയുള്ള ഈ സീറ്റിന് 15000 രൂപ ചിലവാക്കി മാറ്റാം എന്നതാണ് പ്രത്യേകത.സ്കോർപിയോ ടവേര, ജീപ്പ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ക്യാപ്റ്റൻ സീറ്റ് എല്ലാം രണ്ടു സീറ്റിന് വില 6500 രൂപയാണ്.
ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ തോന്നുന്ന സംശയം മാർക്കറ്റിൽ വില കൂടിയ ഇത്തരം സീറ്റുകൾ ഇവിടെ എങ്ങിനെ വിലക്കുറവിൽ ലഭിക്കും എന്നതായിരിക്കും.എന്നാൽ ഒരുപാട് സീറ്റുകൾ ഒരുമിച്ചാണ് ഇവർ പർച്ചേസ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് വിലക്കുറവിൽ ഇതു നൽകാൻ സാധിക്കുന്നു.
ലെതർ മെറ്റീരിയൽസിൽ ലഭിക്കുന്ന ഇത്തരത്തിലുള്ള സീറ്റുകൾ കാറിന്റെ മുൻവശത്തുംപുറകുവശത്തു മാറ്റാവുന്ന രീതിയിലുള്ളതിന് 7000 രൂപ നിരക്കിൽ സ്വന്തമാക്കാം.ബാക്ക് സീറ്റ് ഇല്ലാതെ ഫ്രണ്ട് സീറ്റുകൾ മാത്രമാണ് മാറ്റുന്നത് എങ്കിൽ ഇതിന് 5000 രൂപയാണ് വരുന്നത്.
ഇന്നോവ ക്രിസ്റ്റ യുടെ ഫുൾ സെറ്റിന് എക്സ്ചേഞ്ച് ഇല്ലാതെ അമ്പതിനായിരം രൂപയ്ക്ക് ഫുൾ സെറ്റ് ലഭിക്കുന്നതാണ്. ഇനി നിങ്ങളുടെ ഇഷ്ടാനുസരണം സീറ്റുകൾ കസ്റ്റമൈസ് ചെയ്തും ഇവിടെ നിന്നും ലഭിക്കുന്നതാണ്.
ഇത്തരത്തിലുള്ള കാർ സീറ്റുകൾ ലഭിക്കുന്ന ഈ ഷോപ്പ് സ്ഥിതിചെയ്യുന്നത് കോയമ്പത്തൂർ ഉക്കട ത്തുള്ള മൗലാന ഓൾഡ് മാർക്കറ്റിലാണ്. നിങ്ങൾക്ക് ഷോപ്പിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള ഫോൺ നമ്പർ താഴെ ചേർക്കുന്നു.
New kovai car seats
Ph:9047512050