വെറും 30 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് – എങ്ങനെ അപേക്ഷിക്കാം

Spread the love

നമുക്കറിയാവുന്നതാണ് ഇന്ന് നാട്ടിലെങ്ങും കോവിഡ് രോഗം കൂടുതലായതിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് വളരെയധികം സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുന്നത്. ഇത്തരം സാഹചര്യത്തിൽ പലർക്കും ഹെൽത്ത്‌ ഇൻഷൂറൻസ് പദ്ധതികൾ എടുത്തിട്ടുണ്ടെങ്കിലും, അവ വ്യക്തമായി ഉപയോഗിക്കാൻ അറിയാത്ത അവസ്ഥയും കുറവല്ല. എന്ന് മാത്രമല്ല ഇന്ന് സർക്കാറിൽ നിന്നുതന്നെ വിവിധ തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികൾ ലഭിക്കുന്നുമുണ്ട്.ഇത്തരത്തിൽ ചികിത്സിക്കാൻ പണമില്ലാത്തവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു കേന്ദ്ര- സംസ്ഥാനസർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. നിലവിൽ 41 ലക്ഷത്തി 92000 കുടുംബങ്ങളാണ് ഈ ഒരു പദ്ധതിയിൽ അർഹത നേടിയിട്ടുള്ളത്. അതുവഴി ഇത്തരം കുടുംബങ്ങളിലെ 63,82,000 പേർ ഈ പദ്ധതിയിൽ അംഗങ്ങളായി. 2018 ലാണ് ഇത്തരത്തിലുള്ള ഒരു കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2011ലെ സെൻസസ് പ്രകാരം യാതൊരു അപേക്ഷയും നൽകാതെ തന്നെയാണ് പലരും പദ്ധതിയിൽ ഭാഗമായത്.

Also Read  സൗജന്യമായി അഞ്ചു ലക്ഷം രൂപ ഫാമിലി ഇൻഷ്വറൻസ് ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

സെൻസസ് പ്രകാരം തയ്യാറാക്കിയ സാമൂഹിക, ജാതി, സാമ്പത്തിക കണക്കുകൾ പ്രകാരം ആണ് ഇത് ആരംഭിച്ചത്. എന്നാൽ ഇതുപ്രകാരം ഒരു ലക്ഷത്തിന് മുകളിൽ ജനങ്ങൾ മാത്രമാണ് പദ്ധതിയിൽ അംഗങ്ങളായത്. ഇതോടൊപ്പം സംസ്ഥാനങ്ങളിൽ നടത്തിവന്നിരുന്ന RSBY കേന്ദ്രസർക്കാർ പദ്ധതിപ്രകാരം 60:40 എന്ന കണക്കിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. ഈ രണ്ട് പദ്ധതികളെയും ഒരുമിച്ചാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്ക് കൊണ്ടുവന്നത്.CHIS പ്രകാരം, കാരുണ്യ പദ്ധതിയെയും RSBY പദ്ധതിയെയും ഒരുമിപ്പിച്ചു കൊണ്ട് ഈ ഒരു ഇൻഷുറൻസ് പദ്ധതിക്ക് രൂപംനൽകി.

അതുകൊണ്ടുതന്നെ ഇതിന് ആവശ്യമായിവരുന്ന ചികിത്സ ചിലവിന്റെ 60 ശതമാനം കേന്ദ്രസർക്കാർ 40 ശതമാനം സംസ്ഥാന സർക്കാർ എന്നിവരാണ് ചിലവഴിക്കുക. ഇത്തരത്തിൽ കേരളത്തിൽ പദ്ധതിയിൽ ഭാഗം ആയിട്ടുള്ളവർ 41 ലക്ഷത്തി 92000 കുടുംബങ്ങളാണ്. ആകെ അംഗങ്ങൾ 63 ലക്ഷത്തിന് മുകളിലുമാണ്. എന്നാൽ പലർക്കും ഈ ഒരു പദ്ധതിയിൽ ഭാഗമാണോ എന്ന് അറിയുന്നുണ്ടാവില്ല. AAY,ബിപിഎൽ കാർഡ് ഉടമകളിൽ പലരും ഈയൊരു പദ്ധതിയിൽ അംഗമായി ഇരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ എപിഎൽ വിഭാഗത്തിൽ ഒരു ചെറിയ വിഭാഗവും ഈ പദ്ധതിയിൽ ചേരുന്നതിനായി അർഹരാണ്.

Also Read  ആരോഗ്യ ഇൻഷുറൻസ് സൗജന്യമായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ അറിയാമോ ആർക്കും സ്വയം ഡൌൺലോഡ് ചെയ്യാം

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കോ, പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കോ ഈ ഒരു ആനുകൂല്യം ലഭ്യമാകുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്നാൽ തൊഴിലാളികൾ ഇടത്തരം ജോലികൾ ചെയ്യുന്നവർ എന്നിവർക്കെല്ലാം പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുന്നതാണ്. ഇൻഷുറൻസ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചികിത്സ ചിലവുകൾക്ക് തുക ലഭിക്കുന്നതാണ്. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും 24 മണിക്കൂർ ഹോസ്പിറ്റലിൽ കിടത്തിച്ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

ചികിത്സ സംബന്ധിച്ച് ആവശ്യമായിവരുന്ന ലബോറട്ടറി, സ്കാനിങ് ചിലവുകളും ഇതുവഴി നേടാവുന്നതാണ്. ന്യൂറോളജി,കാർഡിയാക്, ഓങ്കോളജി എന്നിങ്ങിനെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട എല്ലാവിധ അസുഖങ്ങളും ഈ ഒരു ഹെൽത്ത് ഇൻഷുറൻസിനു കീഴിൽ വരുന്നതാണ്. കൂടാതെ തുടർ ചികിത്സയ്ക്കുള്ള ചിലവുകളും ഇതുവഴി നേടാവുന്നതാണ്. അതുകൊണ്ടുതന്നെ കീമോതെറാപ്പി, ആൻജിയോപ്ലാസ്റ്റി എന്നിങ്ങനെ ചിലവ് കൂടിയ അസുഖങ്ങൾക്കുള്ള ട്രീറ്റ്മെന്റ് കളുടെ ചിലവുകളും ഇതുവഴി ലഭിക്കുന്നതാണ്.

Also Read  പ്രവാസി രക്ഷാ ഇൻഷുറൻസ് സ്കീം - പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ്

അടുത്തതായി നിങ്ങളുടെ കുടുംബവും ഈ ഒരു പദ്ധതിയിൽ ഭാഗം ആയിട്ടുണ്ടോ എന്ന് അറിയുന്നതിനായി നിങ്ങളുടെ റേഷൻ കാർഡിലെ അവസാന പേജ് എടുത്തു PMJAY എന്ന സീൽ അടിച്ചിട്ടുണ്ടോ എന്ന് നോക്കിയാൽ മാത്രം മതി. അതല്ല എങ്കിൽ KASP, RSBY, CHIS എന്ന് എഴുതിയിട്ടുള്ള സീൽ ഉണ്ടോ എന്ന് പരിശോധിക്കുക. ഇത്തരത്തിൽ കാർഡ് ലഭിച്ചിട്ടില്ല എങ്കിൽ ഓൺലൈൻ വഴി ഡീറ്റെയിൽസ് എടുത്ത് 30 രൂപ ഫീസ് അടച്ച് നിങ്ങൾക്കും e-കാർഡ് നേടാവുന്നതാണ്. അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി ഇത് ചെയ്യാവുന്നതാണ്. കാർഡ് എല്ലാവർഷവും പുതുക്കേണ്ടത് ഉണ്ട്. ഇത്തരത്തിൽ വെറും 30 രൂപ മുടക്കി കൊണ്ട് നിങ്ങൾക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.


Spread the love

Leave a Comment