സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്നത്തെ കാലത്ത് ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു ജോലിയാണ് ജെസിബി ഉപയോഗിച്ചുള്ള വർക്കുകൾ. കെട്ടിട നിർമ്മാണം, കൃഷി ആവശ്യങ്ങൾ, റോഡ് നിർമ്മാണം എന്നിങ്ങനെ നിരവധി മേഖലകളിൽ ജെസിബി ഉപയോഗിച്ച് മാത്രമേ വർക്ക് നടക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ജെസിബി യിൽ പ്രാവീണ്യം ഉള്ളവർക്ക് നല്ല തുക വരുമാനമായി നേടാൻ സാധിക്കുന്നതാണ്. എന്നാൽ ടാറ്റ പോലുള്ള ബ്രാൻഡഡ് കമ്പനികളുടെ ജെ സി ബിക്ക് ഏകദേശം 20 ലക്ഷം രൂപ വില നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരായ പലർക്കും ഈയൊരു വിലയ്ക്ക് ജെസിബി വാങ്ങി ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. ഇതിന് ഒരു പരിഹാരമെന്നോണം വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെസിബി നിർമ്മിച്ച് നൽകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പെട്രോൾ,ഡീസൽ,കറണ്ട്, ഗ്യാസ് എന്നിവയിലെല്ലാം വർക്ക് ചെയ്യുന്ന JCB കൾ ഇവിടെ നിർമിച്ചു നൽകുന്നുണ്ട്.5HP,6HP കറന്റിൽ പ്രവർത്തിക്കുന്ന JCB ക്ക് രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ മാത്രമാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ. ഇതേ വില തന്നെയാണ് ഗ്യാസിൽ പ്രവർത്തിക്കുന്ന ജെസിബി കൾക്കും നൽകേണ്ടതുള്ളൂ.
26 HP ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ജെസിബിക്ക് നാലു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വില. എന്നാൽ ഇതിന് ഒട്ടനവധി ഫീച്ചറുകൾ ലഭ്യമാണ്. അതായത് റോഡിലൂടെ ഓടിച്ചു കൊണ്ടു പോകാൻ സാധിക്കുന്ന പരന്ന രീതിയിലുള്ള ഡിസൈനാണ് ഇവയിൽ നൽകിയിട്ടുള്ളത്.
കൂടാതെ സ്റ്റെബിലൈസർ സൗകര്യം കൂടി ലഭിക്കുന്നതാണ്.ഒരു മണിക്കൂർ ഓടുന്നതിന് ഒരു ലിറ്റർ ഡീസലാണ് ആവശ്യമായി വരുന്നത്.എന്നാൽ വലിയ ബ്രാൻഡുകളുടെ ഇതേ ജെസിബി ക്ക് 22 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് മാർക്കറ്റിൽ വില.
കുറഞ്ഞ വിലയ്ക്ക് ജെസിബി ലഭിക്കും എന്ന് പറയുമ്പോൾ പലർക്കും ആശങ്കയുള്ള ഒരു കാര്യം ഇവയ്ക്ക് ഏതെങ്കിലും രീതിയിലുള്ള കേട് പറ്റിയാൽ അതിനാവശ്യമായ പാർട്സ് ലഭിക്കുമോ എന്നതാണ്. എന്നാൽ ഇതേ പറ്റി നിങ്ങൾ പേടിക്കേണ്ടതില്ല എല്ലാ ജെസിബി യിലും ഉപയോഗിക്കുന്ന മെഷീൻ ഒരേ രീതിയിൽ ആയതുകൊണ്ട് തന്നെ, പാർട്ടുകളെല്ലാം ഏത് കമ്പനിയുടെ വേണമെങ്കിലും ഉപയോഗിക്കാം.
കല്ല് എടുക്കുന്നതിനും മരം എടുക്കുന്നതിനുമെല്ലാം ആവശ്യമായ രീതിയിൽ പ്രത്യേകം ഡിസൈൻ ചെയ്ത ജെസിബി കളും ഇവിടെ ലഭ്യമാണ്. സാധാരണ ജെസിബിയുടെ ഓപ്പറേട്ടർ മെഷീൻ വർക്ക് ചെയ്യുന്ന അതേ രീതിയിലാണ് ഇവിടെയുള്ള ജെസിബി കളും വർക്ക് ചെയ്യുന്നത്.
ഏകദേശം 600 കിലോ വെയിറ്റ് ആണ് ഇത്തരം ജെസിബി കൾക്ക് തൂക്കം വരുന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായി കുറഞ്ഞവിലയിൽ ജെസിബി കൾ നിർമിച്ചുനൽകുന്ന’ Tomo agro Machine pvt limited’ എന്ന സ്ഥാപനം നടത്തുന്നത് തോമസ് എന്ന വ്യക്തിയാണ്. JCB കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
- Tomgo Agro Machines Pvt Ltd
- Mob : 9842106636