വേനൽക്കാലം വന്ന് എത്തിയതോടെ ചൂട് കുറയ്ക്കുന്നതിനായി എന്തെല്ലാം മാർഗങ്ങൾ തിരഞ്ഞെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എസി വാങ്ങി വീട്ടിൽ ഉപയോഗിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് എയർ കൂളറുകളുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നത്. കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയിൽ വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള എയർ കൂളറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പഴയ രീതിയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ശബ്ദം കുറവുള്ളതും സ്ലിം രൂപത്തിൽ ഉള്ളതുമായ എയർ കൂളറുകളാണ് ഇന്ന് മിക്ക കമ്പനികളും പുറത്തിറക്കുന്നത്. ഏതെല്ലാം ആണ് മികച്ച എയർ കൂളർ ബ്രാൻഡുകൾ എന്നും അവ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്നും നോക്കാം.
1) ബജാജ് പ്ലാറ്റിനി എയർ കൂളർ
ചെറിയതും മീഡിയം സൈസ് ഉള്ളതുമായ റൂമുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. 36 ലിറ്റർ കപ്പാസിറ്റി ആണ് ഇവ പ്രൊവൈഡ് ചെയ്യുന്നത്. മൂന്ന് രീതിയിൽ സ്പീഡ് അഡ്ജസ്റ്റ് ചെയ്ത് കൂളിംഗ് നൽകാവുന്നതാണ്. ഇൻവെർട്ടർ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്നതാണ്.ചൂട് കൂടിയതും അല്ലാത്തതുമായ സ്ഥലങ്ങളിൽ ഇവ പ്രവർത്തിപ്പിക്കാവുന്നതാണ്. നാലു ഭാഗത്തായി നൽകിയിട്ടുള്ള ഡിഫ്ലക്ഷൻ, മൂന്ന് ഭാഗത്ത് നൽകിയിട്ടുള്ള കൂളിംഗ് പാഡ് എന്നിവ മികച്ച കൂളിംഗ് നൽകുന്നു.
ടർബോകൂൾ ഹെക്സ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമിച്ചിട്ടുള്ള ഇത്തരം എയർ കൂളർ വീട്,ഓഫീസ് എന്നിങ്ങനെ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതൽ കൂളിംഗ് നൽകുന്ന രീതിയിലാണ് ഇതിന്റെ ടെക്നോളജി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫർ ചെയ്യുന്നതിന് ആവശ്യമായ വീൽ,വാട്ടർ ലെവൽ ഇൻഡിക്കേറ്റർ എന്നിവയെല്ലാം ഇവയുടെ പ്രത്യേകതകൾ ആണെങ്കിലും റിമോട്ട് കൺട്രോൾ ഡസ്റ്റ് ഫിൽട്ടർ എന്നിവ ഇല്ലാത്തത് ചെറിയ പോരായ്മയായി പറയാവുന്നതാണ്.
2) ക്രോംടൺ ഡസർട്ട് എയർ കൂളർ
വുഡ് -വുൽ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള crompton എയർ കൂളർ യാതൊരുവിധ വാട്ടർ രീടെൻഷനും ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. ഐസ് ക്യൂബുകൾ ഇട്ടുകൊടുത്ത കൂടുതൽ തണുപ്പ് ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാവുന്നതാണ്. 494 സ്ക്വയർ ഫീറ്റാണ് കൂളിംഗ് ഏരിയായി പറയുന്നത്.ഐസ് ചാബർ, വുഡ് -വുൽ ടെക്നോളജി, ഇൻവെർട്ടറിൽ പ്രവർത്തിക്കും, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ എന്നിവയെല്ലാം പ്രത്യേകതകളാണ്. പോരായ്മകൾ ആയി പറയുന്നത് ഡസ്റ്റ് ഫിൽറ്റർ, റിമോട്ട് കൺട്രോൾ എന്നിവ ഇല്ല എന്നതാണ്.
3) ഹിന്ദ് വെയർ ഡെസേർട്ട് എയർ കൂളർ
നല്ല രീതിയിൽ ഡിസൈൻ ചെയ്തു, പവർഫുൾ ഫാൻ മോട്ടോർ എന്നിവ നൽകി നിർമ്മിച്ചിട്ടുള്ള ഈ ഒരു ബ്രാൻഡിന്റെ എയർ കൂളർ നിങ്ങളുടെ വീടുകളിൽ കൂടുതൽ തണുപ്പ് എത്തിക്കുന്നതിന് സഹായിക്കുന്നു. 4 വേ deflection സിസ്റ്റം യൂണിഫോം ആയ കൂളിംഗ് നൽകുന്നു. ഇതിൽ നൽകിയിട്ടുള്ള ഹണികോംബ് പാഡ്സ് ഡസ്റ്റ് പാർട്ടിക്കിൾ അബ്സോർബ് ചെയ്യുന്നതിന് സഹായിക്കുന്നു. പവർ ഇല്ലാത്ത സമയത്തും ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്. 450 സ്ക്വയർ ഫീറ്റ് ആണ് കൂളിംഗ് ഏരിയയായി പറയുന്നത്. വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, ഓസിലേറ്റർ ഫംഗ്ഷൻ, വീൽ എന്നിവയെല്ലാം പ്രത്യേകതകളാണ്. ഹീറ്റിംഗ് ഫെസിലിറ്റി, ഡസ്റ്റ് ഫിൽറ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമല്ല.
4) മഹാരാജ വൈറ്റ് ലൈൻ ഡേസെർട്ട് എയർ കൂളർ
65 ലിറ്റർ ടാങ്ക്, ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളത് കൊണ്ട് തന്നെ രാത്രിയും പകലും ഒരേ രീതിയിൽ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. കൊതുക് പോലുള്ള ചെറുജീവികൾ അകത്തേക്ക് പെടാതെ സംരക്ഷിക്കുന്നതിനുള്ള രീതിയിലാണ് ഇവ നിർമിച്ചിട്ടുള്ളത്. പവർ ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇലക്ട്രിക് കറണ്ട് ഷോക്ക് എന്നിവയിൽ നിന്നു ഉണ്ടാകുന്ന അപകടങ്ങളെ ചെറുത്തു നിൽക്കുന്ന രീതിയിലാണ് ഇവയുടെ നിർമാണം.
100 സ്ക്വയർ ഫീറ്റ് ആണ് കൂളിംഗ് ഏരിയ.Germ ഫ്രീ ടാങ്ക്,വുഡ് -വുൽ പാഡ്സ്, ഡ്രൈ റൺ പ്രൊട്ടക്ഷൻ എന്നിവ നൽകിയിട്ടുണ്ട്. വാട്ടർ ലെവൽ ഇൻഡിക്കേറ്റർ നൽകിയിട്ടുണ്ടെങ്കിലും റിമോട്ട് കണ്ട്രോൾ, വീൽസ് എന്നീ സൗകര്യങ്ങൾ ഇല്ല.
5) സിംഫണി എയർ കുളർ
12 ലിറ്റർ കപ്പാസിറ്റിയിൽ പുറത്തിറക്കിയിട്ടുള്ള സിംഫണി എയർ കുളർ ഉയർന്ന ചൂടിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൊതുക് പോലുള്ള ചെറിയ ജീവികൾ അകത്ത് കടക്കാതെ ഇരിക്കുന്നതിനുള്ള ടെക്നോളജി, കൂളിംഗ് അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള നോബ്, ഹണി കോമ്പ് പാഡ്, ഓവർ ഫ്ലോ ഔട്ട്ലെറ്റ്, സ്പീഡ് കൺട്രോളർ, വീൽസ്, ഡസ്റ്റ് ഫിൽട്ടർ എന്നിവ നൽകിയിട്ടുണ്ട്. എന്നാൽ റിമോട്ട് സപ്പോർട്ട് ഇല്ല.
6) ഓറിയന്റ് ഇലക്ട്രിക് ഡേസെർട്ട് എയർ കൂളർ.
രാത്രി സുഖനിദ്ര വാഗ്ദാനം ചെയ്യുന്ന ഓറിയന്റ് ഇലക്ട്രിക് എയർ കൂളർ 66 ലിറ്റർ കപ്പാസിറ്റി ആണ് പ്രൊവൈഡ് ചെയ്യുന്നത് . പ്രത്യേകം നൽകിയിട്ടുള്ള ഐസ് ചേമ്പറിൽ ഐസ് ഇട്ട് ഉപയോഗിക്കാവുന്നതാണ്. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാവുന്ന രീതിയിലാണ് ഇവ നിർമിച്ചിട്ടുള്ളത്. 4 വേ കൂളിംഗ് ടെക്നോളജി കൂടുതൽ തണുപ്പു നൽകുന്നു. 400 സ്ക്വയർ ഫീറ്റ് ആണ് കൂളിംഗ് ഏരിയ. ഐസ് ചേംബർ, വീൽസ്, ഓസൈലറ്റിംഗ് ഫംഗ്ഷൻ എന്നിവ പ്രത്യേകതയാണ്. എന്നാൽ ഡസ്റ്റ് ഫിൽറ്റർ,റിമോട്ട് കൺട്രോൾ എന്നിവ ലഭ്യമല്ല.
7) ബജാജ് റൂം എയർ കൂളർ
ഹെക്സാ കൂൾ ടെക്നോളജിയിൽ നിർമ്മിച്ചിട്ടുള്ള എയർ കൂളർ 23 ലിറ്റർ കപ്പാസിറ്റി ആണ് നൽകുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പവർഫുൾ കൂളിംഗ് കപ്പാസിറ്റി ലഭിക്കുന്നതാണ്. കൂടുതൽ സമയം തണുപ്പ് നിലനിർത്തുന്നതിന് ഇവ സഹായിക്കുന്നു. 150 സ്ക്വയർ ഫീറ്റ് ആണ് കൂളിംഗ് ഏരിയ. പവർഫുൾ ആയ എയർ കണ്ട്രോൾ, ഐസ് ചേബർ, വീൽസ്,ഹുമിഡിഫെയർ ഇൻവെർട്ടർ ടെക്നോളജി എന്നിവയെല്ലാം പ്രത്യേകതകളാണ്. എന്നാൽ ഡസ്റ്റ് ഫിൽറ്റർ, ഓസിലേറ്റർ ഫംഗ്ഷൻ എന്നിവ ലഭ്യമല്ല.
നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള എയർ കൂളർ വാങ്ങി ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക.