വീട് ചോരുന്നുണ്ടോ? ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ചോർച്ച മാറ്റാം

Spread the love

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മഴക്കാലത്തുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് വീടിന്റെ ചോർച്ച. ടെറസിൽ ചപ്പുചവറുകൾ കെട്ടിനിൽക്കുന്നത് മൂലവും അല്ലാതെയും പിന്നീട് അത് ചോർച്ചയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ഒരു പരിഹാരം എന്നോണം zycosil നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഒരു വാട്ടർപ്രൂഫിങ് സിസ്റ്റത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

വാട്ടർ പ്രൂഫിങ് മേഖലയിൽ ഏകദേശം 11 വർഷത്തെ പ്രവർത്തി പരിചയം ഉള്ള സൈഡെ ക്സ് എന്ന കമ്പനിയാണ് ഇത്തരത്തിൽ ഒരു വാട്ടർപ്രൂഫിങ് സിസ്റ്റം നിർമ്മിച്ചിട്ടുള്ളത്. ഗ്ലോബൽ പാറ്റന്റ് ആയിട്ടുള്ള ഒരു പ്രോഡക്റ്റ് ആണ് എന്നതും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്. മിക്ക കമ്പനികളിലും വാട്ടർപ്രൂഫ് ആയി ഉപയോഗിക്കുന്നത് ലെയർ സിസ്റ്റം ആണ്. അതായത് ഒരു സ്ലാബിനു മുകളിൽ സിമന്റ് അല്ലെങ്കിൽ പോളിമർ മിക്സ് ചെയ്തു അല്ലെങ്കിൽ ഒരു വൈറ്റ് കോട്ടിംഗ് ലയർ നൽകുകയാണ് ചെയ്യുന്നത്.

ഇത്തരമൊരു ലയർ ആണ് സ്ലാബിനു പ്രൊട്ടക്ഷൻ നൽകുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ലയർ പൊട്ടിപോകുന്നത് ലീക്ക് ഉണ്ടാകുന്നതിന് കാരണമാകാം. എന്നാൽ പെനട്രേറ്റിംഗ് വാട്ടർപ്രൂഫിങ് ടെക്നോളജി ഉപയോഗിച്ചുകൊണ്ടാണ് ഇത്തരമൊരു ഉല്പ്പന്നം നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ യാതൊരുവിധ ലീക്കേജും ഉണ്ടാവുകയില്ല. സാധാരണ വാട്ടർപ്രൂഫിങ് ടെക്നോളജികൾ 10 വർഷം വരെയാണ് നിൽക്കുന്നത് എങ്കിൽ ഇത്തരമൊരു പ്രൊഡക്ട് 20 വർഷം വരെ തീർച്ചയായും നിൽക്കുന്നതാണ്. സാധാരണ വാട്ടർപ്രൂഫിങ് ടെക്നോളജികൾ ക്ക് 15 രൂപ മുതൽ 50 രൂപ വരെയാണ് സ്ക്വയർഫീറ്റിന് ഈടാക്കുന്നത് എങ്കിൽ ഇത്തരമൊരു പ്രൊഡക്ട് സ്ക്വയർ ഫീറ്റിനായി ഈടാക്കുന്നത് ഏഴ് മുതൽ എട്ട് രൂപ വരെയാണ്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ലാഭവുമാണ്.

Also Read  കുറഞ്ഞ ചിലവിൽ വീട്ടിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ ചെയ്യാം

ഒരു മൾട്ടിപർപ്പസ് എന്ന രീതിയിൽ നിർമ്മിച്ചതു കൊണ്ടുതന്നെ വീടിന്റെ എല്ലാ ഭാഗത്തും ഒരേ രീതിയിൽ വാട്ടർപ്രൂഫിങ് ടെക്നോളജി ആയി ഈ ഒരു പ്രൊഡക്ട് ഉപയോഗിക്കാവുന്നതാണ്. വാട്ടർ പ്രൂഫിങ് ടെക്നോളജി കളിൽ സാധാരണയായി 1mm കോട്ടിങ് ആണ് നൽകുന്നത് എന്നാൽ സൈക്കോസിൽ നാനോടെക്നോളജി ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ഒരു പ്രൊഡക്ട് വെള്ളത്തിൽ മിക്സ് ചെയ്ത് ടെറസിന് മുകളിൽ അപ്ലൈ ചെയ്യുകയാണ് വേണ്ടത്. സാധാരണ ഒരു ടെറസിൽ അഞ്ചുമുതൽ 2000 നാനോമീറ്റർ വരെ വലിപ്പത്തിലുള്ള സുഷിരങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

എന്നാൽ വെള്ളത്തിന്റെ നാനോമീറ്റർ സൈസ് -18 മീറ്ററാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യത്തിൽ വെള്ളത്തിന് വളരെ എളുപ്പം പേനട്രേറ്റ് ചെയ്ത് താഴെ പോകാനായി സാധിക്കുന്നതാണ്. എന്നാൽ ഇത്തരമൊരു പ്രോഡക്ട് സിലിക്കേറ്റ് ന്യൂട്രലൈറ്റ് ചെയ്യുന്നതിനായി ഓർഗാനോ സിലെ എന്ന ഒരു വസ്തു ഇതിനകത്ത് അടങ്ങിയിട്ടുണ്ട്. ഒരു കെമിക്കൽ റിയാക്ഷൻ വഴി ന്യൂട്രലൈസേഷൻ നടത്തുകയും, ഒരു വാട്ടർ റിപ്പല്ലന്റ് എന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 24 മണിക്കൂർ സമയം ആണ് ഇതിനായി ആവശ്യമായി വരുന്നത്.

Also Read  പകുതി വിലയിൽ ടൈലുകൾ വീട് പണിക്ക് ആവശ്യമായ എല്ലാ മികച്ച ബ്രാൻഡഡ് ടൈലുകൾ ലഭിക്കുന്ന സ്ഥലം

ഇത് ഒരു ടെറസിനു മുകളിൽ അടിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. ആദ്യമായി മെയിൻ പ്രൊഡക്ട് സൈക്കോസിൽ പ്ലസ് അതോടൊപ്പം മറ്റൊരു പ്രോഡക്റ്റ് ആയ സൈക്കോസിൽ പ്രൈം ഉപയോഗിക്കുന്നു. ഇതിനകത്ത് പ്രധാനമായും ഒരു അക്രലിക് പോളിമർ ആണ് ഉപയോഗിക്കുന്നത്. ഈ രണ്ട് സാധനങ്ങളാണ് പ്രധാനമായും ഇതിനുപയോഗിക്കുന്ന ടെക്നോളജികൾ.

ഒരു പാർട്ട് സൈക്കോസിസിൽ, 20 ഇരട്ടി വെള്ളം, 2 പാർട്ട്‌ എന്ന അളവിൽ സൈക്കോസിസിൽ പ്രൈം എന്നിങ്ങനെയാണ് എടുക്കേണ്ടത്. അതായത് മുഴുവൻ റേഷ്യോ 1:20:2 എന്ന കണക്കിലാണ് വരിക. 50ml സൈക്കോസിൽ ബോട്ടിൽ ഒരു ചെറിയ സ്ഥലമാണ് ചെയ്യേണ്ടത് എങ്കിൽ 25ml എന്ന അളവിൽ എടുത്താൽ മതി.ഇത് ഏകദേശം അര ലിറ്റർ വെള്ളത്തിൽ ആണ് കലക്കേണ്ടത്. ഇവ രണ്ടും തമ്മിൽ നന്നായി മിക്സ് ചെയ്ത ശേഷം, ബോണ്ടിങ് എജന്റ് ആയ സൈക്കോ പ്രൈം 50 ml എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. മൂന്നും നല്ലപോലെ മിക്സ് ചെയ്ത്, ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും

ടെറസിൽ ആണ് നിങ്ങൾ അപ്ലൈ ചെയ്യുന്നത് എങ്കിൽ നല്ല പോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ ശേഷം മാത്രം ചെയ്യേണ്ടതാണ്. നേരത്തെ നിർമ്മിച്ചെടുത്ത മിശ്രിതം സ്പ്രേ ചെയ്യുകയാണ് വേണ്ടത്. 24 മണിക്കൂർ ഈ മിശ്രിതം ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു കോട്ട് അടിച്ച് രണ്ടുമൂന്ന് മണിക്കൂറിനകം രണ്ടാമത്തെ കോട്ട് നൽകാവുന്നതാണ്.

കണ്ടമ്പററി സ്റ്റൈൽ നിർമിച്ചിട്ടുള്ള വീടുകൾക്ക് എല്ലാം വളരെയധികം ഉപകാരപ്രദമാണ് ഇത്തരമൊരു പ്രൊഡക്ട്. കാരണം അത്തരം വീടുകളിൽ വെള്ളം ലീക്കാവുന്നതിനുള്ള സാഹചര്യം കൂടുതലാണ്.വീടിന്റെ വോളി ലും, ടെറസിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഈ ഒരു പ്രൊഡക്ട് വീടിന്റെ കട്ട കെട്ടുന്നതിന് മുൻപായി അപ്ലൈ ചെയ്യാവുന്നതാണ്. ബാത്റൂമിൽ ടൈൽ ഇടുന്നതിനു മുൻപായി, പ്രൊഡക്ട് അപ്ലൈ ചെയ്യുകയാണെങ്കിൽ വാട്ടർപ്രൂഫിങ് ലഭിക്കുന്നതാണ്. ഇത്തരത്തിൽ നമ്മുടെ നാടിന്റെ കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായി വളരെ കുറഞ്ഞ ചിലവിൽ ആർക്കുവേണമെങ്കിലും വീട് നിർമ്മാണ സമയത്ത് ഈ ഒരു പ്രൊഡക്ട് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. സൈക്കോസിൽ നാനോടെക്നോളജി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.


Contact-953901223


Spread the love

Leave a Comment