വീട്ടിലെ സാധരണ ഫാൻ BLDC ഫാൻ ആക്കി കൺവെർട്ട് ചെയ്യാം

Spread the love

ഇന്ന് ഫാൻ ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. എന്നുമാത്രമല്ല ഒരു വീട്ടിൽ ഒന്നിലധികം ഫാനുകൾ ആണ് ഒരേ സമയം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ ഫാനുകളുടെ ഉപയോഗം കറണ്ട് ബില്ല് വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ പുതിയ ടെക്നോളജി അനുസരിച്ച് പുറത്തിറക്കുന്ന BLDC ഫാനുകൾക്ക് സാധാരണ ഫാനുകളെക്കാൾ കപ്പാസിറ്റി ഉള്ളതുകൊണ്ട് തന്നെ ഇവ കറണ്ട് ബില്ല് കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാൽ നിലവിലുള്ള ഫാൻ എല്ലാം മാറ്റി അത്രയും എണ്ണം പുതിയബി എൽ ഡി സി ഫാനുകൾ വാങ്ങി ഫിറ്റ് ചെയ്യുക എന്നത് അത്ര പ്രായോഗികമായ ഒരു കാര്യമല്ല. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിലെ ഒരു സാധാരണ ഫാൻ എങ്ങിനെ ഒരു bldc ഫാൻ ആക്കി മാറ്റാം എന്നാണ് ഇവിടെ പറയുന്നത്.

കറണ്ട് ബില്ല് ലാഭിക്കാം എന്നതുമാത്രമല്ല BLDC ഫാനുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം, മറിച്ച് നല്ല കാറ്റ് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ നിലവിലുള്ള ഫാൻ സീലിംഗ്, വാൾ ഏതുമായിക്കൊള്ളട്ടെ ഇതിനെ ഒരു bldc ഫാൻ ആക്കി മാറ്റാൻ സാധിക്കുന്നതാണ്.

Also Read  50 ഓളം സർക്കാർ സേവനങ്ങൾ ഇനി ഓൺലൈനിലൂടെ നേടാം

ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് പരിശോധിക്കാം. ആദ്യം ഒരു ബി എൽ ഡി സി ഫാനിൽ ഉള്ള പാർട്സുകൾ എന്തെല്ലാമാണെന്ന് നോക്കാം. 220 വോൾട്ട് എസി യിൽ പ്രവർത്തിക്കുന്ന ഒരു കുഴൽ, ഒരു ഓൾ സെൻസർ,.6 പവർ ഫാക്ടർ, 24 വോൾട്ട് ഡിസി വൈൻഡിങ് എന്നിവയാണ്. ഇത് സോളാർ,ബാറ്ററി, ഇൻവെർട്ടർ എന്നിവയിലെല്ലാം വർക്ക് ചെയ്യുന്നതാണ്. കൂടാതെ കുറഞ്ഞ വോൾട്ടേജ് ഉള്ള സമയങ്ങളിൽ അതായത് മിനിമം 10 വോൾട്ട് മുതൽ 30 വോൾട്ട് കാരെ വർക്ക് ചെയ്യുന്നതാണ്. ഇതിന് മുകൾഭാഗത്തായി 6202 ബയറിങ്, താഴെ 6201 ബെയറിങ് മാണ് ഉള്ളത്. കൂടാതെ നാല് തരത്തിലുള്ള മാഗ്നെറ്റ് കൾ, ഹൈ വോൾട്ടേജ് ബോർഡ്,ലോ വോൾട്ടേജ് ബോർഡ്, കൺട്രോളർ എന്നിവയും bldc കൺവെർഷൻ കിറ്റിൽ ഉൾപ്പെടുന്നു. ഇവ റെഗുലേറ്റർ ഉള്ള ഫാനുകൾ ക്കും ഉപയോഗിക്കാവുന്നതാണ്.

Also Read  നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ആക്കണോ അതും നിമിഷങ്ങൾക്കുള്ളിൽ

ലോ വോൾട്ടേജ് ബോർഡിൽ 220 വോൾട്ട് സപ്ലൈ, ഡി സി എന്നിവ കൊടുക്കാൻ സാധിക്കുന്നതാണ്. 10 വോൾട്ട് മുതൽ 30 വോൾട്ട് വരെയാണ് ഡിസി നടക്കാൻ സാധിക്കുക. കൂടാതെ ഇവയെല്ലാം കണ്ട്രോൾ ചെയ്യുന്നതിന് ആവശ്യമായ റിമോട്ടും കിറ്റിൽ ലഭ്യമാണ്. 390 മുതൽ 400 ആർ പി എം വരെ വരാവുന്ന ബോർഡുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ളവായാണ് ഇത്.റിമോട്ടിൽ ബാറ്ററി ഇടാവുന്നതാണ്. ഇതുവഴി സ്പീഡ് കൂട്ടാനും കുറയ്ക്കാനും ഉള്ള ഓപ്ഷനുകളും, ടർബോ യും നൽകിയിട്ടുണ്ട്.

ഫാൻ സെറ്റ് ചെയ്യുന്നതിനായി ആദ്യം കെയ്സ് എടുത്ത് അതിനുമുകളിൽ കുഴൽ ഭാഗം പ്രസ്സ് ചെയ്തു നൽകുക, അതിനു പുറത്തായി മാഗ്നെറ്റ് ഫിക്സ് ചെയ്യുക. ഇത് കറക്റ്റ് ആയി ഫിക്സ് ചെയ്ത് കട്ട് ചെയ്യണം. സെന്റർ ചെയ്യുന്നതിനായി ഒരു മൾട്ടി വുഡ് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം പേപ്പർ വച്ച് മോട്ടോർ അലൈൻമെന്റ് ചെയ്യണം. ശേഷം ടോപ്പ് ഫിറ്റ് ചെയ്യുക.

Also Read  വെറും 2000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു കുഞ്ഞു ഇൻവെർട്ടർ | വീഡിയോ കാണാം

കൺട്രോളർ വെക്കുന്നതിനായി ഒരു ബോർഡ് ലഭിക്കും, അതിൽ വെച്ച് സ്ക്രൂ ചെയ്യുക. നാല് സ്ക്രൂ കളാണ് ഈ രീതിയിൽ നൽകേണ്ടത്. ഇത് ഫിറ്റ് ചെയ്യുന്നതിനു മുൻപായി ബോർഡ് ഇൻസുലേഷൻ പോലുള്ള പേപ്പർ ഉപയോഗിക്കുന്നത് നല്ലതാണ്. രണ്ടാമത്തെ ബോർഡ് ഫിറ്റ് ചെയ്യുന്നതിനായി ഷാഫിറ്റിന് ഉള്ളിലൂടെ കറക്റ്റ് ആക്കി വലിച്ചെടുത്ത് ഫിറ്റ് ചെയ്യുക. എല്ലാം ചെയ്ത ശേഷം മുകളിൽ കനോപ്പി ഫിറ്റ് ചെയ്യുക.

ഈ രീതിയിൽ ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ നിലവിലുള്ള ഫാൻ കൺവെർഷൻ കിറ്റ് ഉപയോഗിച്ച് ഒരു bldc ഫാൻ ആക്കാവുന്നതാണ്. അതുവഴി കൂടുതൽ കറണ്ട് ലാഭിക്കാവുന്നതാണ് .

https://youtu.be/K8UkZqQgz7k


Spread the love

Leave a Comment