വാഹനത്തിന്റെ ടയർ മുതൽ എൻജിൻ വരെ ഇവിടുന്ന് കിട്ടും അതും പകുതി വിലയിൽ

Spread the love

വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർ അതിന് ആവശ്യമായ എല്ലാവിധ സ്പയർ പാർട്ടുകളും എവിടെ നിന്ന് ലഭിക്കും എന്ന് അന്വേഷിക്കുന്നവർ ആയിരിക്കും. എന്നാൽ പലപ്പോഴും വണ്ടിയുടെ സ്പാർട്സ് നോ മറ്റോ ആയി നമ്മൾ ഏതെങ്കിലും ഒരു സ്പെയർപാർട്സ് കട അന്വേഷിക്കുക യാണെങ്കിൽ അവർ ചിലപ്പോൾ അതിനായി വാങ്ങുന്നത് അത്യാവശ്യം നല്ല ഒരു തുകയായിരിക്കും. എന്നുമാത്രമല്ല ചിലപ്പോൾ വണ്ടിക്ക് ആവശ്യമായ എല്ലാവിധ പാർട്ടുകളും അ വിടെനിന്നും ലഭിക്കണമെന്നും ഇല്ല. എന്നാൽ വണ്ടികൾക്ക് ആവശ്യമായ എല്ലാവിധ യൂസ്ഡ് സ്പെയർപാർട്സ് കളും ലഭിക്കുന്ന തൃശ്ശൂരിലെ പട്ടാളം മാർക്കറ്റിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

Also Read  2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ

മാർക്കറ്റിൽ 2500 രൂപ വിലവരുന്ന ടയറുകൾ എല്ലാം വെറും 500 രൂപ നിരക്കിൽ ഇവിടത്തെ കടകളിൽ നിന്നും സ്വന്തമാ ക്കാവുന്നതാണ്. ലൈസൻസോടെ പൊളിക്കുന്ന വാഹനങ്ങളുടെ സ്ക്രാപ്പ് ആണ് ഇവിടെ വരുന്ന ഉൽപ്പന്നങ്ങൾ. എല്ലാവിധ വാഹനങ്ങൾക്കും ആവശ്യമായ യൂസ്ഡ് ബെയറിങ് കളും ഇവിടെനിന്നും വാങ്ങാവുന്നതാണ്. ഹെഡ് ലൈറ്റ്,ടെയിൽ ലൈറ്റ്, ബ്രേക്ക് ലൈറ്റ് എന്നിവ പുതിയത് ഒരെണ്ണം മാർക്കറ്റിൽ വാങ്ങുന്നതിന് വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ യൂസ്ഡ് ഷോപ്പുകളിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഇവ വാങ്ങാവുന്നതാണ്.

ഇവയ്ക്കുപുറമേ മിലിട്ടറിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇവിടെനിന്നും റീ റജിസ്റ്റർ ചെയ്തു വിൽക്കുകയും ചെയ്യുന്നുണ്ട്. സ്ക്രൂ,ജാക്കി എന്നിവയെല്ലാം 600 രൂപയ്ക്ക് പുതിയതും ഇവിടെനിന്നും വാങ്ങാവുന്നതാണ്.4.5 ജാക്കി 700 രൂപ നിരക്കിൽ മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഇത്തരത്തിൽ ചെറിയ വാഹനങ്ങൾ മുതൽ ടിപ്പർ വരെ ഉള്ള വാഹനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സ്പെയർപാർട്സ് കളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതുതന്നെയാണ് പട്ടാളം മാർക്കറ്റിന്റെ പ്രത്യേകത.

Also Read  CCTV ക്യാമറ ഫിറ്റ് ചെയ്യൻ ഫ്രീ ആയി പഠിക്കാം | വീഡിയോ കാണുക

നല്ല ക്വാളിറ്റിയിൽ വർക്കിംഗ് കണ്ടീഷനിൽ ഉള്ള എല്ലാ വാഹനങ്ങൾക്കും ആവശ്യമായ സ്പെയർപാർട്സുകൾ വാങ്ങാനായി നിങ്ങൾക്കും തൃശൂർ പട്ടാളം മാർക്കറ്റ് സന്ദർശിക്കാവുന്നതാണ്.

തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ  (Thrissur Pattalam Market ) നിങ്ങൾക്ക് ലഭിക്കാത്തത് ആയി യാതൊരു സ്പെയർപാർട്സ് കളും ഉണ്ടായിരിക്കില്ല. സാധാരണയായി ഓരോ വാഹനത്തിനും അനുസരിച്ച് ഇവയിൽ വില വ്യത്യാസം വരുമെങ്കിലും. പൾസർ പോലുള്ള വാഹനങ്ങളുടെ ടാങ്ക് എല്ലാം 500 രൂപ മുതൽ 2000 രൂപവരെ വിലയുള്ളത് ഇവിടെനിന്നും വാങ്ങാവുന്നതാണ്. ക്വാളിറ്റി അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്. എന്നാൽ മാർക്കറ്റിൽ നിങ്ങൾക്ക് നല്ല ക്വാളിറ്റിയിൽ ഉള്ള ഒരു ടാങ്കിന് ഏകദേശം പത്തായിരം രൂപയുടെ അടുത്ത് വില നൽകേണ്ടിവരും. പഴയ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ പൊളിച്ചു കൂട്ടിയ ഒരു വലിയ കൂമ്പാരം തന്നെ ഇവിടെ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page