വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക – ഗതാഗത നിയമ ലംഘനവും ഫൈനും അറിയാം

Spread the love

ദിനംപ്രതി വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടി കേന്ദ്ര ഗതാഗത മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുനിരത്തിൽ ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഗതാഗതവകുപ്പ് ചുമത്തുന്നുണ്ട്. വ്യത്യസ്ത കുറ്റകൃത്യങ്ങൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചുമത്തുന്ന പിഴയും, അത്ഉൾപ്പെടുന്ന സെക്ഷനും പലർക്കും കൃത്യമായി അറിയില്ല. ഗതാഗത നിയമങ്ങൾ ലംഘിക്കുമ്പോൾ നല്‍കേണ്ടി വരുന്ന പിഴ,അവ ഉള്‍പ്പെടുന്ന കുറ്റകൃത്യം എന്നിവ താഴെ നൽകുന്നു.ഇത് വഴി വാഹനപകടങ്ങളുംഅതുമായിബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറക്കുക എന്നതാണ് ഗതാഗത മന്ത്രാലയം ഉദ്ദേശിക്കുന്നത്.ഓരോ വിഭാഗത്തിലും ചുമത്തുന്ന പിഴ വ്യത്യസ്തമാണ്.

കുറ്റകൃത്യം അടക്കേണ്ട പിഴ
അനധികൃത വ്യക്തികള്‍ക്കു വാഹനങ്ങൾ ഓടിക്കാൻ നല്‍കുന്നത് 5000/
ജെനറല്‍ആയിട്ടുള്ള കുറ്റകൃത്യങ്ങള്‍ 250/
വകുപ്പ് 3 അല്ലെങ്കിൽ സെക്ഷൻ 4 ന് വിരുദ്ധമായി വാഹനങ്ങൾ ഓടിക്കല്‍ 5000/
അമിത വേഗത 1500/
ലൈസൻസ് സംബന്ദിച്ച കുറ്റങ്ങള്‍ 500/
യോഗ്യതഇല്ലാത്ത വ്യക്തി കണ്ടക്ടര്‍ ആയി പ്രവര്‍ത്തിക്കുകയോ ലൈസെന്‍സുകൈവശം വയ്ക്കുകയോ ചെയ്താല്‍ 100/
അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ അനുവദിച്ചാല്‍ 300/
അപകടകരമായ രീതിയില്‍ ഉള്ള വാഹന ഉപയോഗം 1000/
മനസികമായോ ശാരീരികമായോ ഫിറ്റ് അല്ലാത്ത അവസ്ഥയില്‍ വാഹനം ഉപയോച്ചാല്‍ 200/
റേസിങ് രീതിയില്‍ സ്പീഡ് ട്രയല്‍ നടത്തല്‍ 500/
റോഡ്സേഫ്റ്റിക്ക് എതിരായി ഉള്ള ശബ്ദ പരിസര മലിനീകരണം 1000/
നിയമത്തിന് എതിരായുള്ള വാഹനത്തിന്‍റെ അല്‍ട്ടറേഷന്‍, വില്പന എന്നിവയ്ക്ക് 500/
രെജിസ്ട്രഷന്‍ ചെയ്യാതെ വാഹനം ഉപയോഗിച്ചാല്‍ 2000/
വാഹനത്തിന് പെര്‍മിഷനില്‍ കൂടുതല്‍ ഭാരം ഉണ്ടെങ്കില്‍ 2000/
ഇന്‍ഷൂറന്‍സ്‌ ഇല്ലാത്ത വാഹനം ഓടിച്ചാല്‍ 1000/
വാഹനവുമായി ബന്ധപ്പെട്ട അനധി കൃത ഇട പെടല്‍ 100/

ഡ്രൈവര്‍മാര്‍ക്കായി ഈടാക്കുന്ന പിഴകള്‍

കുറ്റകൃത്യം അടക്കേണ്ട പിഴ
കൃത്യമായ ലൈസന്‍സ് ഇല്ലാത്ത വ്യക്തി വാഹനം ഓടിച്ചാല്‍ 5000/
ഡിസ് ക്വാളിഫൈഡ് ആയ പേഴ്സൺ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 500/
വാലിഡ് ആർസി ഇല്ലാതെ വാഹനം ഓടിച്ചാൽ 2000/
സി ഫ് ഇല്ലാത്ത വാഹനമോടിച്ചാൽ 3000/
സ്റ്റാൻഡേർഡ് റോഡ് സേഫ്റ്റി ഇല്ലാതെ വാഹനം ഉപയോഗിച്ചാല്‍ 1000/
മെന്റൽ ആയോ ഫിസിക്കൽ ആയോ ഫിറ്റ് അല്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കുകയാനെങ്കില്‍ 200/
ഓവർ സ്പീഡിൽ വാഹനം ഉപയോഗിച്ചാൽ 1500/
അപകടകരമാ കുന്ന രീതിയിൽ വാഹനം ഉപയോഗിച്ചാൽ 1000/
പാസ്സ് അല്ലെങ്കിൽ ടിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ ലഭിക്കുന്ന പെനാൽറ്റി 500/
ട്രാഫിക് സിഗ്നലുകൾ പാലിക്കാതെ വാഹനം ഓടിച്ചാൽ 500/
വാഹനം നിർത്താൻ പറയുമ്പോൾ നിർത്താതെ വന്നാൽ 500/
ഡി എൽ ആവശ്യപ്പെടുമ്പോൾ പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കാതെ വന്നാൽ 100/
ആർസി അല്ലെങ്കിൽ സി എഫ് ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നൽകാൻ സാധിക്കാതെ വന്നാൽ 100/
ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കാതെ വന്നാൽ 100/
പെർമിറ്റ് നൽകാൻ സാധിക്കാതെ വന്നാൽ 100/
തെറ്റായതോ അല്ലെങ്കിൽ മിസ് ലീഡ് ചെയ്യുന്നതോ ആയ ഇൻഫർമേഷൻ നൽകിയാൽ 500/
ഒരാളില്‍ കൂടുതൽ പുറകിലിരുത്തി ടൂവീലറിൽ യാത്ര ചെയ്താൽ 100/
ഡ്രൈവിംഗ് ബാഡ്ജ് ആവശ്യപ്പെടുമ്പോൾ നൽകാതെ വന്നാൽ 100/
വാഹനം ഓടിക്കുന്ന സമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചാൽ 100/
സഞ്ചരിക്കുന്ന ആളില്‍ കൂടുതൽ ഗുഡ്സ് അല്ലെങ്കിൽ ലഗേജ് ഉണ്ടെങ്കിൽ 500/
നാഷണൽ പെർമിറ്റ് ഗുഡ്സ് വാഹനങ്ങളിൽ സ്പെയർ ഡ്രൈവർ ഇല്ലാത്തപക്ഷം 100/
പെർമിറ്റ് കണ്ടീഷന് എതിരായ രീതിയിൽ ഓവർ ലോഡ് ഉണ്ടെങ്കിൽ 500/
ടാക്സി സ്റ്റാൻഡിൽ നിയമങ്ങൾ പാലിക്കാത്ത പക്ഷം 100/
ട്രിപ്പ് ഷീറ്റ് മെയിൻ ടൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ 100/
തെറ്റായ മീറ്റർ ഉപയോഗിച്ചു വാഹനം ഉപയോഗിച്ചാൽ 100/
ഗുഡ്സ് വാഹനങ്ങളിൽ കൂടുതൽ ലോഡ് കയറ്റിയാൽ 100/
ഗുഡ്സ് വണ്ടികളിൽ ഡ്രൈവറെ കൂടാതെ ആറു പേർ ഉണ്ടെങ്കിൽ 100/
ക്യാബിനിൽ കൂടുതൽ പേരെ കയറ്റിയാൽ 100/
കൃത്യമായ സൗകര്യമില്ലാതെ മൃഗങ്ങളെ വാഹനത്തിൽ കയറ്റിയാൽ 100/
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാൽ 100/
രജിസ്ട്രേഷൻ മാർക്ക് നിർദ്ദേശിച്ച പ്രകാരം ചെയ്യാത്തപക്ഷം 100/
ഹെഡ് ലാമ്പ് കത്താതെ ഇരുന്നാൽ 100/
ഡെസ്റ്റിനേഷൻ ബോർഡില്‍ പ്രകാശിപ്പിക്കുന്ന പക്ഷം 100
Also Read  ഗ്യാസ് സിലിണ്ടർ വില വർദ്ധനവിൽ ബുദ്ധിമുട്ടുന്നവർക്ക് കെ.എസ്.ഇ.ബി യുടെ കൈ താങ്

വാഹന ഉടമ അടക്കേണ്ടിവരുന്ന പിഴകള്‍

കുറ്റകൃത്യം അടക്കേണ്ട പിഴ
ആൾട്ടറേഷൻ ചെയ്ത വാഹനങ്ങൾ വിറ്റാൽ 500/
വാലിഡ് രജിസ്ട്രേഷനില്ലാതെ വാഹനങ്ങൾ ഉപയോഗിച്ചാൽ 2000/
ഓദറൈസ്ഡ് അല്ലാത്ത വ്യക്തി വാഹനമോടിച്ചാൽ 1000/
വാലിഡ് സി എഫ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000/
തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തിൽ ഇറക്കിയാൽ 1000/
ലൈസൻസ് ഇല്ലാത്ത വ്യക്തിയെ കൊണ്ട് വാഹനമോടിച്ചാൽ 1000/
ലൈസൻസ് ഇല്ലാത്ത വ്യക്തി കണ്ടക്ടറുടെ സ്ഥാനത്ത് ആക്ട് ചെയ്താൽ 100/
റോഡ് സേഫ്റ്റിക്ക് എതിരായി പൊലൂഷൻ, ശബ്ദ മലിനീകരണം എന്നിവ ഉണ്ടാക്കിയാൽ 1000/
അമിതവേഗത്തിൽ വാഹനം ഓടിച്ചാൽ 300/
ആർസി നൽകാൻ സാധിക്കാതെ വന്നാൽ 100/
ട്രിപ്പ് രജിസ്റ്റർ ഇല്ലാത്തപക്ഷം 100/
Also Read  വെറും 200 രൂപയ്ക്കും വീടിനു ആവശ്യമായ കർട്ടനുകൾ ഇടാം

കണ്ടക്റ്റര്‍ നാല്‍കേണ്ടി വരുന്ന പിഴ

കുറ്റകൃത്യം അടക്കേണ്ട പിഴ
കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുക 100/
ഡിസ് ക്വാളിഫൈഡ് ആയ വ്യക്തി കണ്ടക്ടർ ആവുക 100/
തെറ്റായ വിവരങ്ങൾ നൽകുക 500/
ഫ്യൂവൽ ടാങ്ക് രൂപമാറ്റം വരുത്തി ഇരിക്കാനായി നൽകുക 100/
കണ്ടക്ടറുടെ കൃത്യനിർവഹണം ചെയ്യാതിരിക്കുക 500/
ലൈസൻസ് ബാഡ്ജ് എന്നിവ ആവശ്യപ്പെടുമ്പോൾ നൽകാൻ സാധിക്കാതെ വരുക 100/
യൂണിഫോം ധരിക്കാതിരിക്കുക 100/
എല്ലാ യാത്രക്കാര്‍ക്കുംടിക്കറ്റ് നല്‍കാതെ ഇരിക്കുക 500/
ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാതെ വരിക 100/
എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നൽകാതിരിക്കുക 500/
കൃത്യസമയത്ത് അല്ലാത്ത S/C ഫെയിലിയർ 100/
യാത്രക്കാരോട് നല്ല രീതിയിൽ പെരുമാറാതിരിക്കുക 100/
ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുക 100/
പെർമിഷൻ ലഭിക്കാതെ ആഡുകൾ വണ്ടിയിൽ കൊടുക്കുന്നത് 100/
കത്തുന്ന വാതകം വണ്ടിയിൽ സൂക്ഷിക്കുക 100/
വാഹനത്തിൽ കൂടുതലായി ചരക്കു കയറ്റുക 100/
ഇൻ വാലിഡ് ടിക്കറ്റ് ഇഷ്യൂ ചെയ്ത് നൽകുക 500/
Also Read  വീട് പണിയാൻ പെർമിറ്റ് ആവശ്യമായ രേഖകൾ എന്തൊക്കെ എങ്ങനെ അപേക്ഷിക്കാം

ജെനറല്‍ ആയി നല്‍കേണ്ടി വരുന്ന പിഴകള്‍

കുറ്റകൃത്യം അടക്കേണ്ട പിഴ
വൈപ്പർ ഫിറ്റ് ചെയ്യാതിരിക്കുക 100/
വിൻഡ് സ്ക്രീൻ ഗ്ലാസ് നൽകാതിരിക്കുക 100/
സൈഡ് മിറർ ഫിറ്റ് ചെയ്യാതിരിക്കുക 100/
സ്പെയർ വീൽ ഇല്ലാതിരിക്കുക 100/
ബ്രേക്ക് ലൈറ്റ് അല്ലെങ്കിൽ ഇൻഡിക്കേറ്റർ ഇല്ലാതിരിക്കുക 100/
രജിസ്ട്രേഷൻ മാർക്ക് കൃത്യമായി കാണാതിരിക്കുക 100/
ഹെഡ്ലൈറ്റ് വർക്ക് ചെയ്യാതിരിക്കുക 100/
ഹോ ൺ വർക്ക് ചെയ്യാതിരിക്കുക 100/
റിഫ്ലക്ടർ ഫിറ്റ് ചെയ്യാതിരിക്കുക 100/
ഒലിവ് ഗ്രീൻ അല്ലെങ്കിൽ നേവി ബ്ലൂ കളർ പെയിന്റ് ചെയ്യുക 100/
സൈലൻസർ ഫിറ്റ് ചെയ്യാതിരിക്കുക 100/
ഇന്റെർണൽ ലൈറ്റിംഗ് നൽകാതിരിക്കുക 100/
റോഡ് സേഫ്റ്റി ക്ക് എതിരായ രീതിയിൽ ഓഡിയോ അല്ലെങ്കിൽ റേഡിയോ വാഹനത്തിൽ ഉപയോഗിക്കുക 1000/
രജിസ്ട്രേഷൻ മാർക്ക് അല്ലെങ്കിൽ മറ്റു മാർക്കുകൾ ക്ലീൻ ആയി കാണാൻ കഴിയാത്ത അവസ്ഥ 100/
രജിസ്ട്രേഷൻ മാർക്കിൽ ലൈറ്റ് നൽകിയാൽ 100/
പാർക്കിംഗ് ലാമ്പ് വർക്ക് ചെയ്യാതിരുന്നാൽ
ഗുഡ്സ് വാഹനങ്ങളിൽ ടോപ് ലൈറ്റ് ഫിറ്റ് ചെയ്യാതിരുന്നാൽ 100/
സ്പീഡോമീറ്റർ ഫിറ്റ് ചെയ്യാതിരുന്നാൽ 100/
മോട്ടോർ സൈക്കിളിൽ സേഫ്റ്റി ഡിവൈസുകൾ നൽകാത്ത പക്ഷം 100/
ടെമ്പററി രജിസ്ട്രേഷൻ എക്സ്പെയർ ആയാൽ 2000/
പൊലൂഷൻ സ്റ്റാൻഡേർഡ് പാലിക്കാതിരുന്നാൽ 1000/
ബ്രൈക്ക് അല്ലെങ്കിൽ വെഹിക്കിൾ ഹാമ്പറിന് ഏതെങ്കിലും രീതിയിലുള്ള ഇന്റർ ഫറൻസ് ഉണ്ടാക്കുകയാണെങ്കിൽ 100/

 


Spread the love

Leave a Comment