വണ്ടി നിര്ത്താന് ആദ്യം അപ്ലൈ ചെയ്യേണ്ടത് ബ്രെക്ക് ആണോ ക്ലച്ച് ആണോ

Spread the love

നമ്മളെല്ലാവരും വാഹനങ്ങൾ ഓടിക്കുന്നവർ ആയിരിക്കും. പ്രത്യേകിച്ച് ഒരു കാർ എങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെ പറയാം വാഹനം ഓടിക്കുമ്പോൾ പലർക്കും ഉള്ള ഒരു സംശയമാണ് വണ്ടി നിർത്തുമ്പോൾ ആദ്യം ചവിട്ടേണ്ടത് ക്ലച്ച് ആണോ ബ്രേക്ക് ആണോ എന്നത്
സാധാരണയായി തിരക്കുള്ള റോഡുകളിൽ പെട്ടെന്ന് വാഹനം നിർത്തേണ്ടി വരുമ്പോൾ ഇത്തരത്തിലുണ്ടാകുന്ന സംശയം ചിലപ്പോൾ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വണ്ടി നിർത്തുന്നതിന് മുന്പായി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

നിങ്ങൾ ഒരു വാഹനം 5th ഗിയറിൽ 50 എന്ന് സ്പീഡിൽ ഇട്ട് ഓടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് വാഹനം നിർത്തേണ്ടി വരുന്നത് എങ്കിൽ എല്ലാവരും പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയാണ് ചെയ്യുക,ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് അൻപതിൽ ഉള്ള ഒരു വാഹനം 40 അല്ലെങ്കിൽ 30 എന്ന സ്പീഡിലേക്ക് കുറച്ച് ബ്രേക്ക് ചവിട്ടുമ്പോൾ എൻജിൻ ഓഫായി വാഹനം ഓഫ് ആയി പോകാനുള്ള സാധ്യതയുണ്ട്.

Also Read  യൂസ്ഡ് കാർ വാങ്ങുമ്പോൾ ചതിയിൽ പെടാതിരിക്കാൻ ശദ്ധിക്കേണ്ട കാര്യങ്ങൾ | വീഡിയോ കാണാം

എന്ന് മാത്രമല്ല ഈയൊരു അവസ്ഥയിൽ നിങ്ങൾക്ക് സ്റ്റീയറിംഗ്,ബ്രേക്ക് എന്നിവയുടെ കണ്ട്രോൾ ലഭിക്കാത്ത അവസ്ഥ വരും. അതായത് ഫിഫ്ത് ഗിയറിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടി പെട്ടെന്ന് നിർത്തേണ്ടി വരികയാണെങ്കിൽ ആദ്യം ബ്രേക്ക് ചവിട്ടി ക്ലച്ച് കൂടി അമർത്തിയശേഷം വണ്ടി നിർത്താനായി ശ്രദ്ധിക്കണം. ബ്രേക്ക് ചെയ്ത വണ്ടിയുടെ സ്പീഡ് കുറയുമ്പോൾ ക്ലച്ച് കൂടി അമർത്തണം. ഇത് വണ്ടി ഓഫ് ആകാതെ ഇരിക്കാൻ സഹായിക്കും.

എന്നാൽ ഫോർത്ത് ഗിയറിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം പെട്ടെന്ന് നിർത്തണമെങ്കിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടി സ്പീഡ് കുറയ്ക്കുകയാണെങ്കിൽ സ്വാഭാവികമായും വണ്ടി ഓഫ് ആയി പോകും. അതു കൊണ്ടുതന്നെ നേരത്തെ പറഞ്ഞ അതേ രീതിയിൽ ബ്രേക്ക് ചവിട്ടി സ്പീഡ് കുറച്ച് ക്ലച്ച് കൂടി അമർത്തി വേണം വണ്ടി നിർത്താൻ. ഫസ്റ്റ് ഗിയറിൽ ആണ് വണ്ടി ഓഫ് ചെയ്യുന്നത് എങ്കിൽ ബ്രേക്ക് അപ്ലൈ ചെയ്തു നൽകുക അപ്പോൾ വാഹനം സ്ലോ ആയി മാറും അതിനുശേഷം വണ്ടി നിൽക്കുന്നതിന് മുൻപായി ക്ലച്ച് കൂടി അമർത്തി നൽകുക. എന്നാൽ ക്ലച്ച് അപ്ലൈ ചെയ്യുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Also Read  എല്ലാവിധം വാഹനങ്ങളുടെ ടയറുകൾ പകുതി വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

ബ്രേക്ക് അപ്ലൈ ചെയ്യുന്നതിനു മുൻപായി ക്ലച്ച് അമർത്തിയാൽ എന്താണ് സംഭവിക്കുക?

നിങ്ങളുടെ വാഹനം ഏത് ഗിയറിൽ ഓടി കൊണ്ടിരിക്കുമ്പോഴും ക്ലച്ച് അമർത്തുമ്പോൾ ന്യൂട്രൽ ആകുന്ന പ്രതീതിയാണ് ലഭിക്കുക. അതായത് എൻജിൻ ബ്രേക്കിംഗ് നഷ്ടമാകുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സ്ലോപ്പ് ആയ ഒരു ഭാഗത്തിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നിർത്തേണ്ട അവസ്ഥ വരികയാണെങ്കിൽ ക്ലെച്ച് ആദ്യം അമർത്തി നൽകിയാൽ വണ്ടിയുടെ സ്പീഡ് കൂടുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും.

എന്നുമാത്രമല്ല നിങ്ങൾ വിചാരിച്ച സമയത്ത് വണ്ടി നിർത്താൻ സാധിച്ചെന്നു വരില്ല.ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ക്ലച്ച് അമർത്തി വണ്ടിയുടെ സ്പീഡ് കൂടിയാലും ബ്രേക്ക് ചവിട്ടി വണ്ടി നിർത്താനായി സാധിക്കണം. ഈ കാരണങ്ങൾ കൊണ്ട് ഒക്കെയാണ് പറയുന്നത് വാഹനം നിർത്തുന്നതിനു മുൻപായി ബ്രേക്ക് ചവിട്ടി ക്ലച്ച് ഉപയോഗിക്കണം എന്നത്. ഓരോ ഗിയറിനും സ്പീഡ് ലിമിറ്റ് നൽകിയിട്ടുണ്ട്. സ്പീഡ് കുറയുന്ന സമയത്ത് ക്ലച്ച് അമർത്തുക

Also Read  21 രൂപയ്ക്ക് 150 KM മൈലേജ് - 32000 രൂപ സർക്കാർ സഹായം സിറോ മൈറ്റൻസ് കോസ്റ്റ്

മിക്കവർക്കും സംഭവിക്കുന്ന മറ്റൊരു അബദ്ധമാണ് വണ്ടി ഫോർത്ത് ഗിയറിൽ ആണ് വരുന്നത് എങ്കിൽ ക്ലച്ചും ഗിയറും അമർത്തി വണ്ടി നിർത്തിയശേഷം ക്ലച്ചിൽ നിന്നും പെട്ടെന്ന് കാൽ എടുക്കുന്ന രീതി. ഇങ്ങനെ ചെയ്യുമ്പോൾ ക്ലച്ചിൽ നിന്നും കാൽ എടുക്കുമ്പോൾ തന്നെ വണ്ടി ഓഫ് ആയി പോകുന്നതാണ്. അതു കൊണ്ട് വണ്ടി നിർത്തുമ്പോൾ തന്നെ ന്യൂട്രൽ ആക്കി ഗിയർ ഇട്ട ശേഷം മാത്രം ക്ലച്ചിൽ നിന്നും കാൽ എടുക്കാനായി ശ്രദ്ധിക്കണം.

സംശയം ഉള്ളവർ ഓരോ ഗിയറിലും വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ക്ലെച്ച്,ബ്രേക്ക് എന്നിവ നൽകി വണ്ടി ഓഫ് ചെയ്തു നോക്കുക. ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നതുവഴി ഓട്ടോമാറ്റിക്കായി തന്നെ നിങ്ങൾക്ക് വണ്ടി നിർത്തുമ്പോൾ ക്ലെച്ചാണോ,ബ്രേക്ക് ആണോ ആദ്യം ചവിട്ടേണ്ടത് എന്ന സംശയം ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.


Spread the love

Leave a Comment