ലോക്ക്ഡൗൺ നാളെ ആരംഭിക്കും മുഖ്യമന്ത്രിയുടെ 15 അറീപ്പ്

Spread the love

കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആദ്യം ഒരു മിനി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിന്റെ ഭാഗമായി സർക്കാർ നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾക്കു വിധേയമായി ആയിരിക്കും തുടർന്നുള്ള എല്ലാ സർവീസുകളും പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അറിയിച്ചിട്ടുള്ള പ്രധാന 15 അറിയിപ്പുകൾ എന്തെല്ലാമാണെന്നു നോക്കാം.

അതീവ ജാഗ്രത പുലർത്തേണ്ട ഈ ഒരു സമയത്ത് ഓരോരുത്തരും പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളെ കുറിച്ചാണ് ഇത്തരത്തിൽ ഒരു അറിയിപ്പായി മുഖ്യമന്ത്രി പുറത്തിറക്കിയിട്ടുള്ളത്. നാളെമുതൽ പൊതുഗതാഗത സംവിധാനം ഉണ്ടായിരിക്കില്ല. എന്നാൽ ട്രെയിൻ, വിമാനസർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൊച്ചി മെട്രോ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതല്ല. അനാവശ്യമായി വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന വർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കേസ് ഉണ്ടായിരിക്കുന്നതാണ്. ഇതിനെല്ലാം പുറമേ ഒരു വലിയ തുക പിഴയായി ഈടാക്കുന്നതും ആണ്.

Also Read  സ്വന്തമായി വീടും ഭൂമിയും ഉള്ളവർ ശ്രദ്ധിക്കുക സർക്കാരിന്റെ പുതിയ നിയമം വരുന്നു ആരും അറിയാതെ പോകരുത്

അത്യാവശ്യഘട്ടത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവർ സ്വന്തമായി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം കയ്യിൽ കരുതേണ്ടതാണ്. ഹോട്ടലുകളിൽ പോയി ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതല്ല എന്നാൽ പാഴ്സൽ സർവീസ് സൗകര്യം ലഭിക്കുന്നതാണ്. സാധനങ്ങൾ വാങ്ങുന്നതിനായി അവശ്യ കടകൾ രാവിലെ ആറുമണി മുതൽ വൈകുന്നേരം ഏഴര മണി വരെ തുറക്കുന്നതായിരിക്കും.

സത്യവാങ്മൂലം
സത്യവാങ്മൂലം

ബാങ്കുകൾ രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്.വർക്ക്‌,ഷോപ്പുകൾ ബേക്കറികൾ എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുണ്ട്. പരമാവധി 20 പേർക്ക് മാത്രമാണ് വിവാഹങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. മരണാനന്തര ചടങ്ങുകളിൽ പരമാവധി പത്ത് പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. ആരാധനാലയങ്ങൾ കർശനമായി അടച്ചിടണമെന്ന് അറിയിപ്പും നൽകിയിട്ടുണ്ട്. യോഗങ്ങൾ, കൂടിച്ചേരലുകൾ എന്നിവ ഒഴിവാക്കണം. എന്നാൽ വാക്സിൻ എടുക്കാൻ പോകുന്നവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കുന്നതല്ല. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും പാലിച്ചുകൊണ്ട് ജാഗ്രത പുലർത്തി മുന്നോട്ടു പോകാനായി ശ്രദ്ധിക്കുക.

Also Read  ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സകളും ഓപ്പറേഷനും സൗജന്യമായി ലഭിക്കുന്ന ഒരു ഹോസ്പിറ്റൽ

Spread the love

Leave a Comment