ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി : കൊറോണ യുടെ പശ്ചാത്തലത്തിൽ നമ്മളെല്ലാവരും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായും സാമ്പത്തികമായും വളരെയധികം ബാധിച്ച ഒരു മഹാമാരി ആണ് കോവിഡ് 19. അതുകൊണ്ടുതന്നെ കോവിഡ് പോലുള്ള അസുഖങ്ങൾ ബാധിച്ച് ഉണ്ടാകുന്ന ആശുപത്രി ചിലവുകൾ ക്കായി വളരെ വലിയ ഒരു തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് വലിയ തുക പ്രീമിയം അടച്ചുകൊണ്ട് ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുക്കുക എന്നത് അസാധ്യമാകുമ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ആർക്കെല്ലാം ലഭിക്കുമെന്നും അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.
കേന്ദ്ര സർക്കാർ 2011ൽ സാമ്പത്തിക സാമൂഹ്യക്ഷേമ സെൻസസ് അനുസരിച്ച് ആരംഭിച്ച ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്. അർഹതപ്പെട്ടവർക്ക് റേഷൻകാർഡിലെ പുറകു വശത്തായി ഇതിന് ആവശ്യമായ കാര്യങ്ങൾ നൽകിയിട്ടുണ്ടാകും. 2018 മുതലാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടാതെ 2019 ഏപ്രിൽ മാസത്തോടെ ഇത് കേരളത്തിലും ആരംഭിച്ചു. 2008 മുതൽ 2018 വരെയുള്ള കാലയളവിൽ RSBY, Chis plus പദ്ധതിയുടെ ആനുകൂല്യം നേടിയിരുന്നവർ 40 ലക്ഷത്തിന് മുകളിലുള്ള ആളുകൾ ആണ് ഉണ്ടായിരുന്നത്.
എന്നാൽ 2011ലെ സാമ്പത്തിക സെൻസെക്സ് അടിസ്ഥാനത്തിൽ ഏകദേശം പതിനെട്ട് ലക്ഷം ജനങ്ങൾക്കാണ് നമ്മുടെ സംസ്ഥാനത്തിൽ നിന്നും ഈ ഒരു ആനുകൂല്യം കൈപ്പറ്റാൻ സാധിച്ചത്.അതുകൊണ്ടുതന്നെ തുടക്കത്തിൽ ഇതിൽ നിന്നും മാറി നിന്നെങ്കിലും പിന്നീട് പദ്ധതിയിൽ ഭാഗമാവുകയും കൂടുതൽ പേരെ ഉൾക്കൊള്ളിക്കുന്നതിനായി കാരുണ്യ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതി യെയും ഒരുമിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയും ആണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.KASP കൂടി പദ്ധതിയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തു നിന്നും 40 ലക്ഷത്തിന് മുകളിൽ ജനങ്ങൾ ഈ ഒരു ആനുകൂല്യം കൈപ്പറ്റാൻ യോഗ്യരായി.APL, വെള്ള നീല കാർഡ് ഉടമകളിൽ റേഷൻ കാർഡിലെ പുറകു വശത്തായി ഇത്തരം സീലുകൾ പതിപ്പിച്ചിട്ടുണ്ട് എങ്കിൽ അവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട് എന്നാണ് അർത്ഥം.
റേഷൻ കാർഡിന്റെ പുറകു വശത്തായി താഴെപ്പറയുന്ന ഏതെങ്കിലും സീലുകൾ ഉണ്ട് എങ്കിൽ നിങ്ങൾ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് യോഗ്യരാണ് എന്ന് മനസ്സിലാക്കാം. PMJAY,KASP, RSBY, chis plus എന്നിങ്ങനെ ഏതെങ്കിലും ഒരു സീൽ കാർഡിന് പുറകുവശത്ത് ഉണ്ടോ എന്ന് പരിശോധിക്കുക. ഇതോടൊപ്പംതന്നെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ലഭ്യമാകുന്നതാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരു കുടുംബത്തിലെ ഒരാൾ മാത്രം രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. കുടുംബത്തിലെ മറ്റാർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നം ഉണ്ടായാൽ മറ്റുള്ളവരുടെ പേര് കൂടി ചേർത്താൽ മതിയായിരുന്നു. എന്നാൽ പിന്നീട് കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുടെ പേരും ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ചേർക്കേണ്ടത് ആയി വന്നു.ഇതുവഴി കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് ഏതെങ്കിലും രീതിയിലുള്ള അനാരോഗ്യപരമായ പ്രശ്നങ്ങളുണ്ടായാൽ ഈ ഒരു ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
രോഗിക്ക് ആവശ്യമായ കിടത്തിചികിത്സ തുടർചികിത്സ കാര്യങ്ങൾ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഉള്ള സൗകര്യം എന്നിവ ഈ ഒരു ഇൻഷുറൻസ് പദ്ധതി വഴി ലഭിക്കുന്നതാണ്. സർക്കാർ,പ്രൈവറ്റ് ആശുപത്രികളിൽ സൗജന്യമായി ചികിത്സ ഇതുവഴി ലഭിക്കുന്നതാണ്. ഓരോ വ്യക്തിക്കും 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് പദ്ധതിവഴി ഒരു വർഷത്തിൽ ലഭ്യമാകുക.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയോജിച്ചാണ് ഈ ഒരു പദ്ധതിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നത്. കിടത്തി ചികിത്സ നടത്തിയശേഷം ചികിത്സയ്ക്ക് ആവശ്യമായ ചിലവുകൾ,ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ബില്ലുകൾ എന്നിവയെല്ലാം ഇതുവഴി ക്ലെയിം ചെയ്ത് എടുക്കാവുന്നതാണ്. എന്നാൽ ഭക്ഷണത്തിന്റെ ചിലവ് ഇതിൽ ഉൾപ്പെടില്ല. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി ക്ക് വേണ്ടി തയ്യാറാക്കിയ ആപ്പാണ് PMJAY. ഈ ഒരു ആപ്പ് വഴി നിങ്ങളുടെ പ്രദേശത്തുള്ള ആശുപത്രികൾ കണ്ടെത്തുകയും നിങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുമോ എന്ന് അറിയുകയും ചെയ്യാവുന്നതാണ്.
ഓരോ അസുഖത്തിന്റെയും term കൂടി കൃത്യമായി മനസ്സിലാക്കണം.പുതിയതായി അപേക്ഷകൾ സ്വീകരിക്കുന്നില്ല എങ്കിലും, അടുത്ത ഒരു വർഷത്തിൽ തന്നെ പദ്ധതി പുതുക്കുന്നത് വഴി പുതിയ അംഗങ്ങൾക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം നേടാൻ സാധിക്കുന്നതാണ്. നിങ്ങളുടെ റേഷൻ കാർഡിന് പുറകുവശത്ത് മുകളിൽ പറഞ്ഞ രീതിയിൽ ഏതെങ്കിലും ഒരു സീൽ ഉണ്ടോ എന്ന് പരിശോധിച്ച് പദ്ധതിയുടെ പരിരക്ഷ ലഭിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്.