റെയിൽവെയിൽ 3557 ഒഴിവുകാൾ വീട്ടിലിരുന്ന് അപേക്ഷിക്കാം

Spread the love

റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു ജോലി ഒഴിവിനെ പറ്റിയാണ് ഇവിടെ പറയുന്നത്.വെസ്റ്റേൺ റെയിൽവേയിൽ ആണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്. 3591 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. തല്പരരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മെയ്‌ 25 മുതൽ ജൂൺ 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ് .

വെൽഡർ,ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്പെയിന്റർ, കാർപെൻഡർ, മെക്കാനിക്,കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ,അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,വയർമാൻ, റീഫ്രിജറേഷൻ ആൻഡ് എ സി മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലമ്പർ, ഡ്രാഫ്റ്റ് മാൻ,സ്റ്റെനോഗ്രാഫർ,എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.

Also Read  കേരള ഹൈ കോടതിയിൽ വീണ്ടും അവസരം യോഗ്യത : 10 ക്ലാസ് , പ്ലസ്‌ടു , ഡിഗ്രി

അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനത്തിൽ കുറയാതെ10th ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ITI സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.18 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്. പ്രത്യേക വിഭാഗക്കാർക്ക് വയസ്സിള്ള വ് ലഭിക്കുന്നതാണ്. SC/ST അഞ്ചുവർഷം,OBC വിഭാഗക്കാർക്ക് 3 വർഷം,PWD 10 വർഷം എന്നിങ്ങനെയാണ്‌ വയസ്സിൽ ഇളവ് ലഭിക്കുക. സ്ത്രീകൾ, പ്രത്യേക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല. മറ്റ് അപേക്ഷർഥികൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

10th ക്ലാസ്, ഐടിഐ എന്നിവക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത നിർണയിക്കുക. www.rrc-wr.com വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം 10th ക്ലാസ്സ്‌ സർട്ടിഫിക്കറ്റ്,ജനന തീയതി തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്,ITI മാർക്ക് ലിസ്റ്റ്, NCVT യിൽ നിന്നും ലഭിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഉടൻതന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page