മഹീന്ദ്രയുടെ വമ്പൻ ഓഫർ – വണ്ടി എടുത്തോളൂ പണം പിന്നെ മതി

Spread the love

കോവിഡ് മഹാമാരി രാജ്യത്തെ മുഴുവൻ സാമ്പത്തിക മേഖലയെയും വളരെയധികം ഉലച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മിക്ക കമ്പനികളും വിൽപ്പന തിരിച്ചു പിടിക്കുന്നതിനായി നിരവധി ഓഫറുകളാണ് നമുക്ക് മുന്നിൽ വച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സ്വന്തമായി ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുന്നോട്ടുവയ്ക്കുന്ന ഒരു കിടിലൻ ഓഫറിനെ പറ്റിയാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്. നിലവിൽ ഉപഭോക്താക്കളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് ഇത്തരം ഒരു വമ്പൻ ഓഫറിന് മഹീന്ദ്ര തുടക്കം കുറിച്ചിരിക്കുന്നത്.

മഹീന്ദ്ര പുറത്തിറക്കിയിട്ടുള്ള ഓഫറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ഓൺ നൗ ആൻഡ് പേ ആഫ്റ്റർ 90 ഡേയ്‌സ് ‘ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഇതു വഴി ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ഏത് മഹീന്ദ്ര വാഹനം വേണമെങ്കിലും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വാഹനം വാങ്ങി കഴിഞ്ഞു 90 ദിവസത്തിനു ശേഷം മാത്രം ഇഎംഐ അടയ്ക്കാൻ തുടങ്ങിയാൽ മതി എന്നതാണ് ഇത്തരമൊരു ഓഫറിന്റെ പ്രത്യേകത. ഇവയ്ക്കുപുറമേ കുറഞ്ഞ പലിശ നിരക്കും,ക്യാഷ് ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Also Read  തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം

മിക്ക വാഹനങ്ങൾക്കും ഒരു പ്രധാന മാസമായി ആണ് മെയ്‌ മാസം കണക്കാക്കുന്നത്. അതുപോലെ മഹീന്ദ്ര യെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമുള്ള ഒരു മാസമായിരുന്നു മെയ് എങ്കിലും, 8004 വാഹനങ്ങൾ മാത്രമാണ് ഈ ഒരു മാസത്തിൽ മഹീന്ദ്രയ്ക്ക് വിൽക്കാൻ ആയത്. എന്നാൽ ഏപ്രിൽ മാസത്തിൽ കമ്പനി വിറ്റ വാഹന യൂണിറ്റുകളുടെ എണ്ണം 18285 ആയിരുന്നു. അതായത് ഏപ്രിൽ മാസത്തെ വച്ച് കംപയർ ചെയ്യുമ്പോൾ കമ്പനിക്ക് ഉണ്ടായത് 56 ശതമാനത്തിന്റെ ഇടിവാണ്.

വാണിജ്യ വാഹനങ്ങളുടെ കണക്ക് എടുത്തുനോക്കിയാൽ 53 ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. അതായത് മെയ് മാസത്തിൽ കമ്പനിക്ക് 7508വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. ഇതേസമയം ഏപ്രിലിൽ വിറ്റ വണ്ടികളുടെ എണ്ണം 16147 ആയിരുന്നു. കൂടാതെ കയറ്റുമതി കണക്ക് പരിശോധിക്കുകയാണെങ്കിൽ ഏപ്രിൽ മാസത്തിൽ 2005 യൂണിറ്റുകൾ കയറ്റുമതി ചെയ്തത് മെയ്മാസത്തിൽ 1935 യൂണിറ്റായി കുറഞ്ഞു.

Also Read  വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെ സി ബി സ്വന്തമാക്കാം

മാർക്കറ്റിൽ എന്നും വളരെയധികം ഡിമാൻഡുള്ള ഒരു മഹീന്ദ്ര വാഹനമായ സെക്കൻഡ് ജനറേഷൻ ധാർ എസ് യു വി ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എട്ടു മാസം മുൻപ് ലോഞ്ച് ചെയ്ത ഈ ഒരു വാഹനത്തിന്റെ ഓഫ് റോഡ് ബുക്കിംഗ് നിലവിൽ 55000 കടന്നു. ഓരോ മാസത്തെയും കണക്ക് പരിശോധിക്കുകയാണെങ്കിൽ ഏകദേശം, 5000 ബുക്കിംഗുകൾ ആണ് കമ്പനിക്ക് ലഭിക്കുന്നത് എന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം പറയുന്നത്. വാഹനത്തിന്റെ എക്സ് ഷോറൂം വിലയായി 12.11 ലക്ഷം രൂപയാണ് ഡൽഹിയിലെ വില. മഹീന്ദ്രയുടെ ഒരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page