ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെ സ്വപ്നം തന്നെയാണ്. പക്ഷേ പലർക്കും പണം ഇല്ലാത്തത് കൊണ്ട് ഈ സ്വപ്നം ഉപേക്ഷിക്കുകയാണ് പതിവ്. മറ്റ് ചിലർ ആകട്ടെ ലോൺ അല്ലെങ്കിൽ വായ്പ എടുത്ത് ഭവനം നിർമ്മിക്കുന്നു. പിന്നീട് പലിശ നൽകാൻ പണം ഇല്ലാതെ കഷ്ടപ്പെടുന്നു.എന്നാൽ ഇത്തരക്കാർക്ക് ഒരു സുവർണവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
പലിശ ഇല്ലാതെ രണ്ടര ലക്ഷം രൂപ വരെ ഭവന വായ്പ ലഭിക്കുന്ന പദ്ദതിയിലേക്ക് അപേക്ഷ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന സമയം മാർച്ച് 10 വൈകുന്നേരം 5 മണി വരെയാണ്.ഈ ഭവന വായ്പയെ കുറിച്ചാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. എല്ലാവർക്കും ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കോ എന്ന സംശയം ഉണ്ടാവാം.
പക്ഷേ കേരള മദ്രസ അദ്ധ്യാപ ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കാൻ അപേക്ഷിക്കാൻ സാധിക്കുന്നത്.ഈ കൂട്ടർക്ക് പലിശ ഇല്ലാതെ രണ്ടര ലക്ഷം രൂപ വായ്പയാണ് ലഭിക്കുന്നത്.സംസ്ഥാന ന്യുനപക്ഷ ധനകാര്യ കോര്പറേഷനാണ് ഈ പദ്ദതിയിലേക്കുള്ള രണ്ടര ലക്ഷം രൂപ നൽകുന്നത്.
ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. പല തവണകളായി മാസം നൽകാൻ സാധിക്കുന്നതാണ്.എന്നാൽ മദ്രസ അദ്ധ്യാപക ഷേമ നിധി ബോർഡിൽ സാധാരണ അംഗത്ത്വം മാത്രമല്ല വേണ്ടത്. കൂടിയത് രണ്ട് വർഷം അംഗത്ത്വയുള്ളവർക്കാണ് വായ്പ ലഭ്യമാവുന്നത്.
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ചതിനു ശേഷം മദ്രസ അദ്ധ്യാപക ഷേമ നിധി ബോർഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2966577 എന്നീ നമ്പറിലേക്ക് വിളിച്ചു അന്വേഷിക്കാവുന്നതാണ്.
മദ്രസ അധ്യാപകര്‍ക്കുളള പലിശ രഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു.
|
[maxbutton id=”1″ url=”http://www.kmtboard.in/kmtweb/img/forms/kmtloan2021.pdf” text=”Download Form” ] |