പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് 4000 രൂപ കിട്ടും | ബാലിക സമൃദ്ധി യോജന പദ്ധതി .

Spread the love

പെൺകുട്ടികൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ പുറത്തിറക്കി കൊണ്ടിരിക്കുന്നത്. പെൺകുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പുറത്തിറക്കുന്ന പദ്ധതികൾ പ്രകാരം അവരുടെ വിദ്യാഭ്യാസത്തിനും തുടർന്നുള്ള ക്ഷേമ ങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പെൺകുട്ടികൾക്ക് വേണ്ടി സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ബാലിക സമൃദ്ധി യോജന.

എന്തെല്ലാമാണ് ബാലികസമൃദ്ധി യോജന പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

ദാരിദ്ര്യരേഖക്ക് താഴെയുള്ള ബിപിഎൽ വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രമാണ് പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക.

Also Read  പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി സ്‌കോളര്‍ഷിപ്പ് | ഇപ്പോൾ അപേക്ഷിക്കാം

പെൺകുട്ടി ജനിക്കുമ്പോൾ തന്നെ കുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപ തുകയായി ലഭിക്കുകയും തുടർന്ന് കുട്ടി സ്കൂളിൽ ചേർന്നാൽ ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ 300 രൂപ വെച്ച് പ്രതി വർഷം സ്കോളർഷിപ്പ് ലഭിക്കുകയും നാലാം ക്ലാസിൽ എത്തുന്നതോടെ അത് 500 രൂപയായി മാറുകയും ചെയ്യുന്നു.

ഇതേരീതിയിൽ അഞ്ചാംക്ലാസിൽ 600 രൂപയും 6, 7 ക്ലാസുകളിൽ 700 രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. കുട്ടി എട്ടാം ക്ലാസിൽ എത്തുമ്പോൾ 800 രൂപയും ഒമ്പത്, പത്ത് ക്ലാസുകളിൽ ആയിരം രൂപ വീതവുമാണ് സ്കോളർഷിപ്പ് തുകയായി പ്രതിവർഷം ലഭിക്കുക.

Also Read  റേഷൻ കടകൾ വഴി വമ്പൻ ആനുകൂല്യം എത്തുന്നു ജൂൺ എട്ടാം തീയതി മുതൽ

പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോഴാണ് ഈ തുക വിഡ്രോ ചെയ്യാൻ സാധിക്കുക. പെൺകുട്ടി ജനിക്കുമ്പോൾ ലഭിച്ച 500 രൂപ തുടർന്ന് ലഭിക്കുന്ന സ്കോളർഷിപ്പുകൾ അതിന്റെ പലിശ എന്നിവയെല്ലാം ചേർത്തുകൊണ്ടാണ് നിങ്ങൾക്ക് ഈ തുക പിൻവലിക്കാൻ സാധിക്കുക.

നഗരപരിധിയിലും ഗ്രാമ പരിധിയിലും പെട്ട എല്ലാ BPL കുടുംബത്തിലെ പെൺകുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്.ഗ്രാമ പരിധിയിൽ ഉള്ളവർ അംഗനവാടി വർക്കർമാരുമായി ബന്ധപ്പെട്ടാണ് അപേക്ഷ നൽകേണ്ടത്.

എന്നാൽ നഗരപ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഈ ഒരു ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .

Also Read  അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി

Spread the love

Leave a Comment