ഫോൺ നഷ്ടപ്പെട്ടാൽ എന്തുചയ്യണം തിരിച്ചു കിട്ടാൻ ഒരു വഴിയുണ്ട്

Spread the love

മിക്കപ്പോഴും നമ്മുടെ കൈവശമുള്ള ഫോൺ നഷ്ടപ്പെട്ടു പോയാൽ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഇനി നഷ്ടപ്പെട്ടുപോയ ഫോൺ  എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതിനായി ഗൂഗിൾ പ്രൊവൈഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷനാണ് “ഫൈൻഡ് മൈ ഡിവൈസ്”. എങ്ങിനെയാണ് ഈ ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് നഷ്ടപ്പെട്ട് പോയ ഫോൺ കണ്ടെത്താനാവുക എന്ന് മനസ്സിലാക്കാം.

ഫോൺ കണ്ടെത്തുന്നതിനായി നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിന്റെ ഫോൺ വാങ്ങി പ്ലേസ്റ്റോറിൽ ഫൈൻഡ് മൈ ഡിവൈസ് എന്ന അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ നഷ്ടപ്പെട്ടുപോയ ഫോണിൽ നൽകിയിട്ടുള്ള ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൃത്യമായി ടൈപ്പ് ചെയ്ത് നൽകുക.

Also Read  കാൽമുട്ട് വേദന 10 മിനുട്ട് കൊണ്ട് സുഖപെടും

ഇത്തരത്തിൽ അക്കൗണ്ട് ഓപ്പൺ ആയി കഴിഞ്ഞാൽ കാണാൻ സാധിക്കുക ഒരു മാപ്പ് ആയിരിക്കും. ഇപ്പോൾ നിങ്ങളുടെ ഫോൺ ഉള്ള ലൊക്കേഷൻ ഇതിൽ കൃത്യമായി കാണാവുന്നതാണ്. മാപ്പിൽ നൽകിയിട്ടുള്ള റൂട്ട് വഴി നിങ്ങൾക്ക് ഫോൺ കണ്ടെത്താൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ ഒരു സംവിധാനം ഉപയോഗിക്കുന്നതുവഴി ഫോൺ നഷ്ടപ്പെട്ടാൽ മാത്രമല്ല മറിച്ച് വീടിനകത്തു തന്നെ എവിടെയെങ്കിലും ഫോൺ വെക്കുകയും അത് മറക്കുകയും ചെയ്യുന്ന പക്ഷം എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്നതാണ്.

ലൊക്കേഷൻ ലഭിച്ചാലും നിങ്ങൾക്ക് ഫോൺ ലഭിക്കില്ല എന്ന് ഉറപ്പാണ് എങ്കിൽ ഫോണിൽ നൽകിയിട്ടുള്ള ഡാറ്റ കളും മറ്റും റിമൂവ് ചെയ്യുന്നതിനായി മാപ്പിൽ ഏറ്റവും താഴെ കാണുന്ന റിമൂവ് ഡിവൈസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോണിലുള്ള എല്ലാ ഫോൾഡറുകളും ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്.

Also Read  ഇനി എല്ലാവർക്കും പുതിയ റേഷൻ കാർഡ് പഴയ കാർഡുകൾ ഇങ്ങനെ ചെയ്യണം

എന്നാൽ ഫോൺ ഓഫ് ആയി ഇരിക്കുന്ന സാഹചര്യത്തിൽ ആണ് ഇത് ചെയ്യുന്നത് എങ്കിൽ എപ്പോഴാണോ ഫോൺ ഓൺ ആകുന്നത് ആ സമയത്ത് ഫോൾഡറുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്.

കൂടാതെ പ്ലേ സൗണ്ട് എന്ന ഓപ്ഷൻ ഉപയോഗിച്ച് നഷ്ടപ്പെട്ടുപോയ ഫോൺ റിങ് ചെയ്യിക്കാനും സാധിക്കുന്നതാണ്.

എന്നാൽ ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം ഫോണിൽ മാപ്പ് എന്ന ഓപ്ഷൻ ഓൺ ആണ് എങ്കിൽ മാത്രമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നതാണ്.

ഈ രീതിയിൽ ഒന്നും ഫോൺ ലഭിക്കുന്നില്ല എങ്കിൽ സൈബർ സെല്ലിൽ പോയി പരാതി നൽകാവുന്നതാണ്. എന്നാൽ പരാതി നൽകുമ്പോൾ ഫോണിന്റെ ബിൽ, IMEI നമ്പർ എന്നിവ ആവശ്യമാണ്. അതു കൊണ്ട് തന്നെ പുതിയ ഒരു ഫോൺ വാങ്ങുമ്പോൾ അതിന്റെ ബിൽ കൃത്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

Also Read  നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം ആർക്കും ഇനി ഓൺലൈനിലൂടെ കാണാം

ഇത്തരത്തിൽ നഷ്ടപ്പെട്ടുപോയ സ്മാർട്ട്ഫോൺ ഇനി വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്.


Spread the love

Leave a Comment