ഇനി ആർക്കു വേണമെങ്കിലും പേഴ്സണൽ ലോൺ എടുക്കാം അതും വളരെ കുറഞ്ഞ പലിശനിരക്കിൽ. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന ഒരു ലോൺ ആണ് പേഴ്സണൽ ലോൺ. ഇതിനുള്ള കാരണം കൂടുതൽ പണം വായ്പയായി ലഭിക്കുന്നു, അതുപോലെ എത്രയും പെട്ടെന്ന് ലോൺ ലഭ്യമാകുന്നു.സ്വർണ്ണപ്പണയ ത്തേക്കാൾ മികച്ചത് എന്നീ കാരണങ്ങൾ കൊണ്ടാണ്.
പലപ്പോഴും സാധാരണക്കാർ പേഴ്സണൽ ലോണിനെ ണ് ആശ്രയിക്കാറ്. എന്നിരുന്നാൽ കൂടി സ്വർണ്ണ പണയത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തരത്തിലുള്ള പേഴ്സണൽ വായ്പകൾക്ക് പലിശ നിരക്ക് വളരെ കൂടുതലാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അതായത് SBI പോലുള്ള ബാങ്കുകളിൽ സ്വർണ്ണ പണയത്തിന് ഈടാക്കുന്നത് 7.50 എന്ന പലിശ നിരക്കിലാണ് ഇതേ സമയത്തു തന്നെ വ്യക്തിഗത വായ്പക്ക് പലിശയായി അവർ ഈടാക്കുന്നത് 8.9 ശതമാനം മുതലാണ്. ഇതിൽനിന്നുതന്നെ ഈ രണ്ട് വായ്പകളും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
എന്നാൽ പലപ്പോഴും ഇത്തരം വ്യക്തിഗത ലോണുകളിൽ വില്ലനായി വരുന്നത് ക്രെഡിറ്റ് സ്കോറുകൾ ആയിരിക്കും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.
സാധാരണയായി ഓരോ ബാങ്കും ഈടാക്കുന്ന പലിശ നിരക്കുകൾ എങ്ങനെയാണ്??
പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ വ്യക്തിഗത വായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക് 8.95 ശതമാനമാണ്. എന്നാൽ സ്വർണപ്പണയ വായ്പകൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്നത് 8.75% പലിശ നിരക്ക് ആണ്.
അതായത് വ്യക്തിഗത വായ്പ യെക്കാൾ 20 പോയിൻറ് കൾ ഇതിന് കുറവാണ് എന്നർത്ഥം. സ്വർണ്ണം പണയം വെച്ച് വായ്പ എടുക്കാൻ പലർക്കും താല്പര്യമില്ല. അത്തരത്തിൽ ഉള്ളവർക്ക് ഒരു നല്ല മാർഗമാണ് വ്യക്തിഗത ലോൺ അല്ലെങ്കിൽ പേഴ്സണൽ ലോൺ എടുക്കുക എന്നത്.
പേഴ്സണൽ ലോൺ ലഭിക്കാൻ എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത്? പേഴ്സണൽ ലോൺ ലഭിക്കാൻ ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ഥിര വരുമാനവും അതുപോലെതന്നെ നല്ല ഒരു ക്രെഡിറ്റ് സ്കോറും ആണ്. ഇത്തരത്തിൽ നല്ല ഒരു ക്രെഡിറ്റ് സ്കോർ ഉള്ള ആൾക്ക് എത്രയും പെട്ടെന്ന് പേഴ്സണൽ ലോൺ ലഭിക്കുന്നതാണ്. ഇപ്പോഴത്തെ സ്ഥിതി വെച്ച് 750 ആണ് മിനിമം ക്രെഡിറ്റ് സ്കോർ എന്ന് പറയുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 താഴെയാണ് എങ്കിൽ ഇനിമുതൽ വ്യക്തിഗത വായ്പകൾക്ക് നിങ്ങൾ അർഹനല്ല എന്ന അർത്ഥം.
വായ്പ എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? നിങ്ങൾ ഒരു ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങളുടെ നിലവിലുള്ള സ്ഥിതി അനുസരിച്ച് ഏറ്റവും അനുയോജ്യമായത് ഏത് ലോൺ ആണ് എന്ന് കണ്ടെത്തണം. അതുപോലെ ലോൺ എടുക്കുന്ന ബാങ്കിൻറെ പ്രോസസിംഗ് ഫീ, ഫ്രീ ക്ലോഷർ, പാർട്ട് പ്രീപെയ്മെന്റെ ചാർജുകൾ എന്നിവയെ പറ്റിയും കൃത്യമായി മനസ്സിലാക്കണം.
ഇതുമാത്രമല്ല നിങ്ങൾ ഒരു ലോണെടുത്ത് ശേഷം അതിൻറെ അടവുകൾ കൃത്യമായി തിരിച്ചടയ്ക്കണം അല്ലാത്തപക്ഷം ഇത് നിങ്ങൾക്ക് കൂടുതൽ പലിശ അടയ്ക്കുന്നതിനും, അതുപോലെതന്നെ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോ നെയും ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരു വ്യക്തിഗത ലോൺ എടുക്കുന്നതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം കൃത്യമായി അറിഞ്ഞിരിക്കണം.
ഓരോ ബാങ്കുകളും പ്രത്യേക ലോണുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്താണ് എന്ന് കൃത്യമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം ലോണുകൾ എടുക്കുക. വിവിധ ബാങ്കുകളും ലോൺ നിരക്കും താഴെ കൊടുത്തിരിക്കുന്നു .
യൂണിയൻ ബാങ്ക് – 8.90% – 12.00% | പിഎൻബി – 8.95% – 11.80% | എസ്‌ബിഐ – 9.60% – 13.85% | ബാങ്ക് ഓഫ് ബറോഡ – 10.10% – 15.45% | എച്ച്ഡിഎഫ്സി ബാങ്ക് -10.75 -21.30% | കൊട്ടക് മഹീന്ദ്ര ബാങ്ക് – 10.75% ൽ താഴെ | ഐസിഐസിഐ ബാങ്ക് – 11.25% – 21% | കാനറ ബാങ്ക് – 11.25% – 13.90% | ബാങ്ക് ഓഫ് ഇന്ത്യ – 11.35% – 12.35% | ആക്സിസ് ബാങ്ക് – 12% – 24% | ഇതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്ക് ഏതാണെന്ന് കണ്ടെത്തിയശേഷം വ്യക്തിഗത ലോണുകൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
I want loan
I want loan
9544449550 lon 100000
100000
Nik loan vnm
Farm thudaghn paisa kurach kuravan inf ath nikathan anu
ചെറുകിട വ്യവസായം 200000 lec വേണം
പശു fam കോഴി fam തുടങ്ങുന്നതിനെവിശ്യമായ ലോണുകൾ വേണം