പാസ്സ്‌ പോർട്ട് എക്സ്പയർ ആയോ ഓൺലൈനിലൂടെ പുതുക്കാം

Spread the love

അന്യ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ പലപ്പോഴും പാസ്പോർട്ട് എക്സ്പെയർ ആയി കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. ഇതിനായി നാട്ടിൽ നേരിട്ട് വേണ്ടതുണ്ടോ എന്ന് പലർക്കും സംശയമാണ്.ഇപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ് ഇത്തരത്തിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട്ട് ഓൺലൈൻ വഴി റിന്യൂ ചെയ്യുന്നതിനുള്ള അപ്പോന്റ്മെന്റ് ഓൺലൈൻ വഴി ചെയ്യാനും സാധിക്കും.  ഓൺലൈനായി പാസ്പോർട്ട് റിന്യൂവൽ ചെയ്യുന്ന രീതി എങ്ങനെയാണെന്ന് നോക്കാം.[expander_maker id=”2″ ]Read more hidden text

ഓൺലൈൻ വഴി പാസ്പോർട്ട് റിന്യു ചെയ്യുന്നതിന് ഒരു പ്രത്യേക ഫീസ് നൽകേണ്ടതുണ്ട്. സാധാരണ പാസ്പോർട്ടിന് 1500 രൂപ ഫീസായി നൽകേണ്ടി വരും. ആപ്ലിക്കേഷൻ സെന്റർ ഓൺലൈൻ വഴി നിങ്ങൾക്ക് തന്നെ ചൂസ് ചെയ്യാവുന്നതാണ്.

Also Read  റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

പാസ്പോർട്ട് സേവ വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം യൂസർ രജിസ്ട്രേഷൻ ഫോം തിരഞ്ഞെടുക്കുക. ഒരു പുതിയ യൂസർ ആണെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമാണ് പാസ്പോർട്ട് റിന്യൂവൽ ചെയ്യാൻ സാധിക്കുകയുള്ളൂ. അതല്ല രജിസ്ട്രേഡ് യൂസർ ആണ് എങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം പാസ്പോർട്ട്‌ റിന്യൂവൽ ചെയ്യാവുന്നതാണ്.

https://youtu.be/vCThsvGqpy0

നിങ്ങൾ ഒരു പുതിയ യൂസർ ആയി രജിസ്റ്റർ ചെയ്യുകയാണ് എങ്കിൽ രജിസ്ട്രേഷൻ ഫോം തിരഞ്ഞെടുത്ത് പാസ്പോർട്ട് ഓഫീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് അതിന് താഴെയായി നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമായി ഫിൽ ചെയ്ത് നൽകണം. ഏത് റീജിയണിൽ ആണ് നിങ്ങൾ ഉൾപ്പെടുന്നത്, പേര്,ഡേറ്റ് ഓഫ് ബർത്ത് ഇമെയിൽ ഐഡി, ലോഗ് ഇൻ ചെയ്യുന്നതിനായി യൂസർ ഐഡി, പാസ് വേർഡ് എന്നീ വിവരങ്ങൾ എല്ലാം കൃത്യമായി നൽകണം.

Also Read  റേഷൻ കാർഡിലെ അഡ്രസ് , വീട്ട് പേര് സ്വന്തമായി തിരുത്തുന്നത് എങ്ങനെ

അതിനുശേഷം താഴെ നൽകിയിട്ടുള്ള ക്യാപ്ച്ച കൂടി ടൈപ്പ് ചെയ്ത് നൽകി രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.ഇപ്പോൾ മെയിൽ ഐഡിയിലേക്ക് റെസ്ജിട്രേഷൻ കൺഫർമേഷൻ മെസ്സേജ് ലഭിക്കുന്നതാണ്.മെയിലിൽ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് വെരിഫൈ ചെയ്യുക.

അതിനു ശേഷം യൂസർ ഐഡി,പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യാവുന്നതാണ്.
Applicant home എന്ന് കാണുന്ന പേജിൽ നിന്നും Apply for the passport renewal എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.തുടർന്ന് റിന്യൂവൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ഫിൽ ചെയ്തു നൽകുക. ഇവിടെ നിങ്ങൾ പാസ്പോർട്ടിൽ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പുവരുത്തണം.next ഓപ്ഷൻ ക്ലിക്ക് ചെയ്തു family details ഫിൽ ചെയ്ത് നൽകാവുന്നതാണ്.

Also Read  കാൽമുട്ട് വേദന 10 മിനുട്ട് കൊണ്ട് സുഖപെടും

അഡ്രസ്സ് പെർമനന്റ് അഡ്രസ്സ് തന്നെയാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് തന്നെ പിന്നീട് ടിക്ക് ചെയ്ത് നൽകാവുന്നതാണ്.അടുത്തതായി ലഭിക്കുന്ന yes, or no പേജിൽ എല്ലാ വിവരങ്ങളും കൃത്യമായി നൽകാൻ ശ്രദ്ധിക്കണം.schedule appoinment എന്ന് കാണുന്ന ഭാഗത്ത് പാസ്പോർട്ട്, ഓഫീസ്,പുതുക്കാൻ പോകാവുന്ന സമയം എന്നിവയെല്ലാം തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.pay and book appointment ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീസ് ഓൺലൈനായി പേ ചെയ്ത് പാസ്പോർട്ട് റിന്യൂവൽ ചെയ്യുന്നതിനുള്ള പ്രോസസ്സ് കംപ്ലീറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഓൺലൈനായി വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും പാസ്പോർട്ട് റിന്യൂവൽ ചെയ്യാൻ സാധിക്കുന്നതാണ്.

[/expander_maker]


Spread the love

Leave a Comment