പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

Spread the love

സാധാരണയായി നമ്മൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ ഒരു പരിധി കഴിഞ്ഞാൽ മാറ്റുകയാണ് പതിവ്. ഇത്തരത്തിലുള്ള പഴയ ടയറുകൾ ഒരിക്കലും കളയരുത്  , ഈ ടയറുകൾ ഉപയോഗിച്ച് എങ്ങനെ ഒരു സോഫ നിർമ്മിക്കാം എന്നതാണ് ബ്ലാക്ക് പെപ്പർ എന്ന യൂട്യൂബ് ചാനലിൽ വിവരിക്കുന്നത്  . ( വീഡിയോ താഴെ കാണാം )

എങ്ങിനെയാണ് പഴയ ടയറുകൾ ഉപയോഗിച്ച് സോഫ നിർമ്മിക്കുന്നത്?

ആദ്യമായി 3 ടയറുകൾ എടുത്ത് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതിൽ മൂന്ന് ഓട്ടകൾ വീതം ഇട്ടു കൊടുക്കുക. അടുത്തതായി ടയറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിന് നട്ടുകൾ ബോൾട് എന്നിവയാണ് ഉപയോഗിക്കുന്നത് .ഈ ഞെട്ടു കളുടെ അളവിലാണ് ഹോളുകൾ ഇടേണ്ടത്.

ഇതുപോലെ മൂന്ന് ടയറുകളിലും ഒരേ ഭാഗത്തായി മാർക്കർ ഉപയോഗിച്ചു വരച്ച ശേഷം ഹോളുകൾ ഇട്ടു കൊടുക്കുക. മൂന്ന് ടയറുകളിലും ഒരേ അളവിൽ ഒരേ ഭാഗത്ത് തന്നെയാണ് ഹോളുകൾ വീഴുന്നത് എന്ന് ഉറപ്പാക്കണം.

Also Read  9മാസം പ്രായമുള്ള കുട്ടിക്കും ഇനി ഹെൽമെറ്റ് നിർബന്ധം

ഇനി എല്ലാ ടയറുകളിലെ ഹോളുകളും സ്ക്രൂ ചെയ്തശേഷം നട്ടു കൂടി പിടിപ്പിച്ചു കൊടുക്കുക.എന്നാൽ മാത്രമേ സോഫക്ക് ആവശ്യത്തിനുള്ള ബലം ലഭിക്കുകയുള്ളൂ.മൂന്നു ടയറുകളും ഇതുപോലെ നന്നായി ഉറപ്പിച്ചശേഷം.ഇതിനു മുകളിലും താഴെയുമായി രണ്ട് പ്ലൈവുഡ് പീസുകൾ ആണ് ഫിറ്റ് ചെയ്യുന്നത്.

ഇതിനായി ടയറിന്റെ അതേ വലിപ്പത്തിൽ വൃത്താകൃതിയിൽ പ്ലൈവുഡ് കട്ട് ചെയ്ത് എടുക്കുക.ഈ പ്ലേ ഫുഡുകളും സ്ക്രൂ ഉപയോഗിച്ചാണ് ടയറുമായി ബന്ധിപ്പിക്കുന്നത്.മുകളിൽ ചെയ്തിരിക്കുന്ന അതേ രീതിയിൽ തന്നെയാണ് താഴെയും ഫിറ്റ് ചെയ്യേണ്ടത്.

അടുത്തതായി ടയറിന് ചുറ്റും ഫോം ഉപയോഗിച്ച് കവർ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിൽ ഫോം കട്ട് ചെയ്യുമ്പോൾ കൃത്യമായ നീളവും വീതിയും  എടുത്ത ശേഷം മാത്രം കട്ട് ചെയ്യാൻ ശ്രദ്ധിക്കുക.

Also Read  വൻ വിലക്കുറവിൽ വീട് നിർമാണത്തിന് അനിയോജ്യമായ സ്ഥലം വില്പനക്ക്

ഇത്തരത്തിൽ ഫോം ഒട്ടിക്കുന്നതിന് പ്രത്യേകതരം പശകൾ ലഭിക്കുന്നതാണ്.വളരെ ചെറിയ ഒരു ബോട്ടിൽ പശ മാത്രമേ ഇതിനായി ആവശ്യമായി വരുന്നുള്ളൂ. അതുപോലെ ടയറിലും വളരെ കുറച്ചു പശ ഒട്ടിച്ചു കൊടുത്താൽ മതി.

അതുപോലെ മറ്റു പശകളെ വെച്ച് ഇതിനെ വ്യത്യസ്തമായിട്ടുള്ളത് സെറ്റ് ആവാൻ കുറച്ചുസമയം കഴിയുമെന്നതാണ്. അതുകൊണ്ട് രണ്ടുമൂന്നു മിനിറ്റിനുശേഷം മാത്രം ഒട്ടിക്കുക.ഇനി മുകൾ ഭാഗത്തും വൃത്താകൃതിയിൽ ഫോം കട്ട് ചെയ്തു ഉപയോഗിച്ച് ഒട്ടിക്കുക.

അടുത്തതായി ഇതിനു പുറത്തായി റക്സിൻ കൊടുക്കുകയാണ് ചെയ്യുന്നത്.നിങ്ങൾ ഫോം കട്ട് ചെയ്ത് അതേ അളവിൽ തന്നെയാണ് റക്സിനും മുകളിലേക്കും താഴേക്കും കട്ട് ചെയ്ത് എടുക്കേണ്ടത്. ഇങ്ങനെ റക്സിൻ കൃത്യമായ അളവിൽ മുറിച്ച് സ്റ്റിച്ചു ചെയ്തു വേണം എടുക്കാൻ.

Also Read  സ്ത്രീകൾക്ക് 5,000 രൂപ വായ്പ സഹായം - വീടില്ലാത്തവർക്ക് ഉടൻ വീട് - വീണ്ടും ലോക്ക് ഡൌൺ

ഇതിന് നിങ്ങൾക്ക് ഒരു ടൈലറുടെ സഹായവും തേടാവുന്നതാണ്.ഇത്തരത്തിൽ ലഭിക്കുന്ന കവർ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന സോഫയുടെ മുകളിൽ ഇട്ടു കൊടുക്കുക. അതിനുശേഷം അവയ്ക്ക് കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ഒരു സ്റ്റെപ്പിലിളർ ഉപയോഗിച്ച് നിശ്ചിത അകലത്തിൽ സ്റ്റാപ്ലർ ചെയ്തെടുക്കാവുന്നതാണ.

ഇനി ഇത്തരത്തിൽ നിർമ്മിച്ച ഹോളുകളിലേക്ക് റെക്സിൻ ഉപയോഗിച്ചുണ്ടാക്കിയ ഷോ ബട്ടണുകൾ glue gun സഹായത്തോടെ ഒട്ടിച്ചു കൊടുക്കാവുന്നതാണ്.ഇതുപോലെ സൈഡിലും ചെയ്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു അടിപൊളി സോഫ റെഡിയായി കിട്ടുന്നതാണ്.

അപ്പോൾ ഇനി ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ടയർ ഉപയോഗിച്ചുള്ള സോഫകൾ നിർമ്മിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി മുകളിൽ കാണുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page