പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു വൈദ്യ ശാസ്ത്രത്തിന്റെ ചരിത്ര നേട്ടം

Spread the love

വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന പല അത്ഭുതങ്ങളും വൈദ്യശാസ്ത്ര മേഖലയിൽ നടക്കാറുണ്ട്. ഇത്തരത്തിൽ വൈദ്യശാസ്ത്രരംഗത്ത് പുതിയ ഒരു ചരിത്രം കൂടി കുറിക്കപെടുകയാണ് മനുഷ്യനിൽ പന്നിയുടെ ഹൃദയം തുന്നി ചേർത്തു കൊണ്ട്.ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇത്തരത്തിൽ മനുഷ്യനിൽ തുന്നിച്ചേർത്തിട്ടുള്ളത്.

യുഎസിൽ ഉള്ള മേരിലാൻഡ് മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ഹൃദയം തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. 57 വയസ്സ് പ്രായമുള്ള ഡേവിഡ് ബെനറ്റ് എന്ന വ്യക്തിയിൽ ആണ് ഇത്തരത്തിൽ ആദ്യമായി പന്നിയുടെ ഹൃദയം ശസ്ത്രക്രിയ വഴി തുന്നി ചേർത്തിട്ടുള്ളത്.

Also Read  ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്

ഗുരുതരമായ ഹൃദയരോഗം നേരിടുന്നതു കൊണ്ടു തന്നെ മനുഷ്യ ഹൃദയം ഡേവിഡ് ബെന റ്റിൽ തുന്നി ചേർക്കുക എന്നത് അസാധ്യകരമാണ് എന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് ഇത്തരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം തുന്നി ചേർക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത്.

E.C.M.O മെഷീൻ ഉപയോഗപ്പെടുത്തിയാണ് ശസ്ത്ര ക്രിയയ്ക്കു ശേഷംഇയാളുടെ ശരീരത്തിലെ പകുതിയോളം രക്തം പമ്പ് ചെയ്യുന്നത്. ഇപ്പോൾ വെന്റിലേറ്റർ സഹായമില്ലാതെതന്നെ ബെനറ്റിനു ശ്വസിക്കാൻ സാധിക്കുന്നുണ്ട് എന്നത് വളരെ വലിയ നേട്ടമായി ഡോക്ടർമാർ അറിയിച്ചു.

Also Read  ശ്വാസ കോശത്തിൽ ഒരു തുള്ളി കഫം കെട്ടി കിടക്കില്ല നാമോണിയ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ

രക്തം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണവും പതിയെ മാറ്റാൻ സാധിക്കും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.ഹൃദയസംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് തീർച്ചയായും ആശ്വാസകരമായ ഒരു വാർത്തയാണ് വാഷിംഗ്ടൺ ഡിസി യിൽ നിന്നും റിപ്പോർട്ട്‌ ചെയ്തിട്ടുള്ള ഈ ഹൃദയ ശസ്ത്രക്രിയ.


Spread the love

Leave a Comment