നാളത്തെ പ്രധാന അറിയിപ്പ് -വൈദുതി ബിൽ ഇങ്ങനെ അടക്കണം -ഇ പാസ്സ് എല്ലവർക്കും ലഭിക്കില്ല

Spread the love

നിലവിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാനായി നിരവധി കർശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങൾ പാലിക്കേണ്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലോക് ഡൗണിന്റെ ഭാഗമായി വന്നിട്ടുള്ള പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

നിലവിൽ കോവിഡ് വാക്സിൻ എടുക്കുന്നതിനായി ആരോഗ്യ സേതു,കോവിൻ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്തുകൊണ്ടാണ് എല്ലാവരും വാക്സിൻ എടുക്കുന്നതിനായി ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇത്തരത്തിൽ കോവിഡ് വാക്സിൻ എടുക്കുന്നതിന്റെ ബുക്കിങ് സംവിധാനത്തിലെ പിഴവുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു നാലക്ക സുരക്ഷ നമ്പർ രീതി കൊണ്ടുവരുന്നതാണ്. ഇത്തരമൊരു രീതി നിലവിൽ വരുന്നതോടെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു നാലക്ക നമ്പർ ലഭിക്കുന്നതാണ്.

നിങ്ങൾക്ക് ലഭിക്കുന്ന അപ്പോയിന്റ്മെന്റ് സ്ലിപ്പ്, ഫോണിൽ ലഭിക്കുന്ന എസ്എംഎസ് എന്നിവയിൽ ഈ നാലക്ക നമ്പർ ഉണ്ടായിരിക്കുന്നതാണ്. വാക്സിനേഷൻ എടുക്കുന്നതിനായി സെന്ററിൽ പോകുമ്പോൾ ഈ നാലക്ക നമ്പർ ഉപയോഗിച്ചുകൊണ്ടാണ് വെരിഫിക്കേഷൻ നടക്കുക. നിലവിൽ മിക്ക ആൾക്കാർക്കും വാക്സിനേഷൻ എടുക്കുന്നതിനു മുൻപായി വാക്സിനേഷൻ എടുത്തതാ യുള്ള മെസ്സേജുകൾ ലഭിച്ചിരുന്നു. ഈയൊരു പിഴവ് നികത്തുന്നതിനായാണ്‌ പുതിയ രീതി കൊണ്ടുവന്നിട്ടുള്ളത്.

കെഎസ്ഇബി ഓഫീസിൽ നേരിട്ട് പോയി കറണ്ട് ബിൽ അടക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ഇബി ഓഫീസിലെ ക്യാഷ്‌ കൗണ്ടറുകൾ പരിമിതമായ എണ്ണത്തിൽ മാത്രമാണ് പ്രവർത്തിക്കുകയുള്ളൂ. എന്നാൽ ഇതിന് ഒരു പരിഹാരം എന്നോണം ഓൺലൈൻ വഴി കറണ്ട് ബില്ല് അടയ്ക്കുന്നതിനുള്ള സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

Also Read  ഇനി എല്ലാ വീട്ടിലേക്കും പുതിയ ചോട്ടു ഇന്ധനം | വിശദമായ വിവരങ്ങൾ അറിയാം

കെഎസ്ഇബിയുടെ ആപ്പ് ഉപയോഗിച്ചോ വെബ്സൈറ്റ് ഉപയോഗിച്ചോ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കെഎസ്ഇബി ബിൽ അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള കെഎസ്ഇബി ബിൽ സംബന്ധമായ സംശയങ്ങൾക്ക് കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആയ 1912 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

ലോക്കഡൗൺ സംബന്ധിച്ച നിരവധി വ്യാജ വാർത്തകൾ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതേ രീതിയിൽ ICMR പുറത്തിറക്കി എന്ന പേരിൽ പ്രചരിക്കുന്ന 21 മാർഗ്ഗനിർദ്ദേശങ്ങൾ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് പൂർണമായും ഒരു വ്യാജ പ്രചരണം ആണെന്നും ICMR പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകൾ വിശ്വസിച്ച് ചതിയിൽ പെടാതിരിക്കാൻ ആയി ശ്രദ്ധിക്കുക.

ഇത്തരത്തിൽ പ്രചരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾ രണ്ടുവർഷത്തേക്ക് വിദേശ യാത്രകൾ ഒഴിവാക്കുക, പുറത്തുനിന്നുള്ള ഭക്ഷണം ഒരുവർഷത്തേക്ക് ഒഴിവാക്കുക, ചുമയുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക, ഒരു വർഷക്കാലയളവിൽ തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക, ബെൽറ്റ്‌, വാച്ച്, മോതിരം എന്നിവ പുറത്തുപോകുമ്പോൾ ധരിക്കാതിരിക്കുക എന്നിവയെല്ലാമാണ്. അതുപോലെ പൊതുജനങ്ങളിൽ കൂടുതൽ ഭീതി പരത്തുന്നതിനായി കോവിഡ്-19 അടുത്തകാലത്ത് അവസാനിക്കില്ല എന്നും പട്ടികയിൽ ഉൾപ്പെടുന്നു. അടുത്ത ആറു മുതൽ 12 മാസ കാലത്തേക്ക് മുൻകരുതലുകൾ പാലിക്കണമെന്ന് അറിയിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരമൊരു പട്ടിക യെ കുറിച്ചുള്ള വാർത്ത തീർത്തും ICMR തള്ളിക്കളഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ അടുത്ത 5 ദിവസത്തേക്ക് കനത്ത മഴ ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റർ ശക്തിയിൽ അടിക്കാവുന്ന കാറ്റിനും,ഇടി മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മെയ്‌ 9 പത്തനംതിട്ടയിലും, പതിനൊന്നാം തീയതി ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നലിന് സാധ്യതയുള്ളതു കൊണ്ടുതന്നെ അത്തരം സമയങ്ങളിൽ പുറത്തിറങ്ങാതെ ജാഗ്രത പുലർത്താനായി പ്രത്യേകം ശ്രദ്ധിക്കണം.

Also Read  KSEB കേരളത്തിലേ വീടുകളിലേക്ക് ബള്‍ബുകള്‍ വിതരണം ചെയ്യുന്നു | ജനുവരി മുതൽ

നമുക്കെല്ലാം അറിയാവുന്നതാണ് ഇന്നലെ ലോക ഡൗൺ ആരംഭിച്ചു, ഇതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് പോലീസ് കൊണ്ടുവന്നിട്ടുള്ളത്.
എന്നാൽ യാത്ര അനുമതിക്കായി നിരവധി പേരാണ് പോലീസ് പാസിനായി അപേക്ഷ നൽകുന്നത്. നിലവിൽ ഇരുപത്തയ്യായിരം അപേക്ഷകൾ പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ പോലീസ് തീർച്ചയായും നിരസിക്കുന്നതാണ്.

അവശ്യ സർവീസുകൾക്ക് വേണ്ടി പാസിനു പകരം ഐഡികാർഡ് ഉപയോഗപ്പെടുത്താവുന്നതാണ്. വീട്ടുജോലിക്ക് വേണ്ടി മറ്റു വീടുകളിൽ പോകുന്നവർക്ക് വീട്ടുടമ അതിനു വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതുപോലെ കൂലിപ്പണിക്ക് പോകുന്നവർക്കും പാസിനായി അപേക്ഷ നൽകാവുന്നതാണ്. ആശുപത്രി, കല്യാണം, മരണം എന്നീ കാര്യങ്ങൾക്ക് വേണ്ടി പാസിനായി അപേക്ഷ നൽകാവുന്നതാണ്. കൂടാതെ അവശ്യ സർവീസുകൾ നടത്തുന്നതിന് ആവശ്യമായി e-പാസിന് അപ്ലൈ ചെയ്യാവുന്നതാണ്. എന്നാൽ അനാവശ്യ കാര്യങ്ങൾക്കായി ഒരിക്കലും പുറത്തിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിലവിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 28.88% എന്നാ കണക്കിലാണ് ഉള്ളത്. അതായത് രോഗത്തിന്റെ തീവ്രതയിൽ കുറവ് വന്നിട്ടില്ല എന്ന് മനസ്സിലാക്കാം. ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയതിന് ആയി സ്വന്തമായി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, അല്ലെങ്കിൽ e-പാസ് എന്നിവ നിർബന്ധമാണ്.

ലോക്‌ ഡൗൺ അവശ്യ സർവീസിൽ ആണ് നിങ്ങൾ ഉൾപ്പെടുന്നത് എങ്കിൽ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്രചെയ്യാവുന്ന താണ്. വേറെ e pass എടുക്കേണ്ടതില്ല. അത് പോലെ പച്ചക്കറി, വാക്സിൻ എടുക്കാൻ പോകുന്നതിന് ഒന്നുംe- പാസ് ആവശ്യമില്ല. പകരം ഒരു സത്യപ്രസ്താവന കയ്യിൽ കരുതിയാൽ മതി.

E-പാസ്സ് എടുക്കേണ്ട രീതി നോക്കാം.

https://pass.bsafe. kerala. gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. പേര്,തിരിച്ചറിയൽ കാർഡ് നമ്പർ,യാത്ര ചെയ്യേണ്ട സ്ഥലം, വാഹനത്തിന്റെ നമ്പർ, പോകേണ്ട തീയതി, തിരിച്ചുവരുന്ന തീയതി എന്നീ വിവരങ്ങളെല്ലാം നൽകേണ്ടതുണ്ട്. നിങ്ങൾ നൽകുന്ന അപേക്ഷ വെരിഫൈ ചെയ്തു പോലീസ് പാസ് നൽകുന്നതാണ്. നിങ്ങളുടെ അപേക്ഷ യുടെ സ്റ്റാറ്റസ് സൈറ്റിൽ നിന്ന് തന്നെ ചെക്ക് ചെയ്യാവുന്നതാണ്. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഈയൊരു പോർട്ടൽ ഉപയോഗപ്പെടുത്തുക. നിലവിൽ പാസിനായുള്ള അപേക്ഷകൾ ഒരു ലക്ഷത്തിൽ കൂടുതൽ ആയി ഇരുപത്തയ്യായിരത്തോളം അപേക്ഷകൾ പോലീസ് നിരസിച്ചിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

കേരളം പോലെ തന്നെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളും ലോക്ക് ഡൗൺ എന്ന രീതിയിലേക്ക് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെമുതൽ തമിഴ്നാട്ടിലും, ഏപ്രിൽ 19 തീയതി മുതൽ ഡൽഹി,യുപി എന്നിവിടങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മെയ് മാസം പത്താം തീയതിയോടെ ഇത് നിർത്തലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌൺ നീട്ടിയതായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഈ മാസം പതിനേഴാം തീയതി വരെ ഡൽഹി, യുപി എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ തുടരുന്നതായിരിക്കും. ടെസ്റ്റ് പോസിറ്റീവ് നിരക്ക്, രോഗികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരും ഇത്തരം ഒരു തീരുമാനം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ ലോക്ക് ഡൗൺ സമയത്ത് വ്യാജമായി പ്രചരിപ്പിക്കുന്ന മെസ്സേജുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഇവയെല്ലാം ഒഴിവാക്കുന്നതിനായി താങ്കൾക്ക് ലഭിക്കുന്ന മെസേജുകൾ,ഫോൺ കോൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ലോക ഡൗൺ സമയത്ത് യാതൊരുവിധ തട്ടിപ്പിലും വീഴാതെ കൂടുതൽ ജാഗ്രത പുലർത്തി അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതരായി ഇരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.


Spread the love

Leave a Comment