തൊഴിൽ രഹിതർക്ക് വായ്പാസഹായം വിവരങ്ങളറിയാം. തൊഴിൽ രഹിതർക്ക് തൊഴിൽ വായ്പ എന്ന രീതിയിൽ വായ്പ അനുവദിക്കുന്നു.സംസ്ഥാനത്തെ പട്ടികജാതി -പട്ടികവർഗ വികസന കോർപ്പറേഷൻ തൊഴിൽ പദ്ധതിയിലേക്കാണ് വായ്പ ക്ഷണിച്ചിരിക്കുന്നത്.
തൊഴിൽ രഹിതരായ,പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട പതിനെട്ട് വയസ്സിനും അൻപത്തിയഞ്ച് വയസ്സിനുമിടയിൽ പ്രായമുള്ള , കുടുംബ വാർഷികവരുമാനം മൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപയിൽ താഴെയുള്ളവർക്കാണ് വായ്പക്കുള്ള അപേക്ഷ നൽകാനുള്ള അവസരം ലഭിക്കുന്നത്.
അപേക്ഷ ജില്ലാഓഫീസിലേക്കാണ് അപേക്ഷ നൽകേണ്ടത്.അപേക്ഷ നൽകിയശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം മുതൽ നാല് ലക്ഷത്തിത്തൊണ്ണൂറ്റിയയ്യായിരം രൂപ വരെ അനുവദിച്ച് നൽകും
ഏഴ് ശതമാനമാണ് പലിശ. വായ്പാ കാലാവധി അഞ്ച് വർഷമാണ്.അഞ്ച് വർഷത്തിനിടയിൽ അടച്ച് തീർത്താൽ മതിയാകും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വസ്തു ജാമ്യം, ഉദ്യോഗസ്ഥ ജാമ്യം എന്നിവ നിർബന്ധമാണ്.ഇവയ്ക്കനുസരിച്ചാണ് വായ്പ അനുവദിച്ച് നൽകുക.
Pls details sir