ഇന്ന് ഉന്നത വിദ്യാഭ്യാസത്തിനും തുടർ പഠനങ്ങൾക്കും ആയി നിരവധിപേരാണ് വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വിദ്യാഭ്യാസ വായ്പകൾ എടുക്കുമ്പോൾ നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എജുക്കേഷൻ ലോൺ എടുക്കുമ്പോൾ ലഭിക്കുന്ന സബ്സിഡി കളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. CSIS സബ്സിഡി സ്കീമിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
2009ൽ തുടങ്ങിയ സെൻട്രൽ സബ്സിഡി ഇന്റെറെസ്റ്റ് സ്കീം എന്ന പേരിൽ അറിയപ്പെടുന്ന CSIS സബ്സിഡി സ്കീം 2018ൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.MHRD നേരിട്ടാണ് ഇത്തരം ഒരു സ്കീം ലഭ്യമാക്കുന്നത്. ഈ ഒരു സ്കീം പ്രകാരം നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് കാലാവധി പ്ലസ് വൺ ഇയർ നിങ്ങൾ നൽകേണ്ടിവരുന്ന പലിശ സബ്സിഡിയായി ലഭിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യക്ക് അകത്ത് പഠിക്കുന്ന കോഴ്സുകൾക്ക് മാത്രമാണ് ഈ ഒരു സബ്സിഡി സ്കീം ഉപയോഗപ്പെടുത്താവുന്നത്. തുടർ പഠനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു സഹായം എന്ന രീതിയിലാണ് CSIS സ്കീം ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്നത്.
സബ്സിഡി ലഭിക്കുന്നതിനുള്ള യോഗ്യതയായി പറയുന്നത് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം 4.5 ലക്ഷത്തിൽ താഴെ മാത്രം ആയിരിക്കണം എന്നതാണ്. വിദ്യാർത്ഥി എടുക്കുന്ന കോഴ്സ് NAAC അല്ലെങ്കിൽ MBA അക്രഡിറ്റഡ് ആയിരിക്കണം. അല്ലെങ്കിൽ സെൻട്രൽ ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂഷൻ ആയിരിക്കണം.
ഏത് കോഴ്സ് ആണോ പഠിക്കുന്നത് അതിന്റെ അതോറിറ്റി ബോർഡിൽ നിന്നുമുള്ള സ്പെഷ്യൽ അപ്രൂവൽ ലഭിക്കുന്നത് വഴിയും സബ്സിഡി സ്വന്തമാക്കാവുന്നതാണ്.UG, PG, integrated കോഴ്സുകൾക്ക് ആണ് സബ്സിഡി തുക ലഭിക്കുക. എന്നാൽ കോഴ്സ് ഡിസ്കണ്ടിന്യൂ ചെയ്യുന്നവർക്ക് സബ്സിഡി തുക ലഭിക്കുന്നതല്ല. ലോൺ തുകക്ക് അല്ല സബ്സിഡി ലഭ്യമാക്കുന്നത് മറിച്ച് അതിൽ നിന്നും വരുന്ന പലിശക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക.
പ്രധാനമായും ആവശ്യമായിട്ടുള്ള രേഖകൾ ഇൻകം സർട്ടിഫിക്കറ്റ്, കൂടാതെ എജുക്കേഷൻ ലോണിന് ആവശ്യമായിട്ടുള്ള മറ്റു രേഖകൾ എന്നിവയാണ്. സബ്സിഡി തുക ലഭിക്കുന്നതിനായി ബാങ്ക് നേരിട്ടാണ് കാര്യങ്ങൾ ചെയ്യേണ്ടത് അതുകൊണ്ടുതന്നെ നിങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട അതിനാവശ്യമായ രേഖകൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.
ബാങ്ക് വഴി സബ്സിഡി തുകയ്ക്ക് അപ്പ്രൂവൽ ലഭിക്കുകയാണെങ്കിൽ ഈ തുക സബ്സിഡിയായി ലഭിക്കുന്നതാണ്. നിങ്ങൾ സമർപ്പിക്കുന്ന എല്ലാ രേഖകളുടെയും ഒരു കോപ്പി എടുത്തുവയ്ക്കാൻ ശ്രദ്ധിക്കുക. എല്ലാവർഷവും ബാങ്കുമായി ബന്ധപ്പെട്ട് സബ്സിഡി തുക കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
മറ്റൊരുകാര്യം സബ്സിഡിയായി നിങ്ങൾക്ക് പലിശയുടെ മൊറട്ടോറിയം ഉൾപ്പെടെയുള്ള മുഴുവൻ തുകയും ലഭിക്കണമെന്നില്ല.പലിശയുടെ 80 മുതൽ 90 ശതമാനം വരെ മാത്രമാണ് സബ്സിഡിയായി ലഭിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. ഈ ഒരു ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..