ഡ്രൈവിംഗ് ലൈസെൻസ് പുതിയ തീരുമാനങ്ങൾ വന്നു

Spread the love

കൊറോണ യുടെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ കാര്യങ്ങളിലും കൃത്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ ടെസ്റ്റ്, പുതിയ ഡ്രൈവിങ് ലൈസൻസ് നൽകുന്ന കാര്യങ്ങൾ, ജൂലൈ മാസം മുതൽ പുതിയതായി ആരംഭിക്കുന്ന അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററുകൾ എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ആർക്കും അറിയുന്നുണ്ടായിരുന്നില്ല ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച പുതിയ തീരുമാനങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

നിലവിൽ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് നിർത്തിവെച്ചിരിക്കുകയായിരുന്നു എന്നാൽ തിങ്കളാഴ്ച മുതൽ ഇത് വീണ്ടും പുനർ പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ വഴിയാണ് ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടത്. പരീക്ഷയിൽ പാസാകുന്ന വർക്ക് ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. എന്നാൽ ലേണേഴ്സ് ലൈസൻസ് ലഭിച്ചവർക്ക് ഡ്രൈവിംഗ് സ്കൂളുകൾ വഴി പരിശീലനം നല്കുന്നത് ഇപ്പോഴും തീരുമാനം ആയിട്ടില്ല.30 ദിവസത്തെ ഡ്രൈവിംഗ് ക്ലാസ്സ് എടുത്താൽ മാത്രമാണ് ടെസ്റ്റ് എടുക്കാനായി സാധിക്കുകയുള്ളൂ. ഏപ്രിൽ അവസാനത്തോടെയാണ് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തലാക്കിയത്. നിർത്തിയ ഡേറ്റ് മുതൽ മെയ് ജൂൺ മാസങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വീണ്ടും ടെസ്റ്റ് പുനരാരംഭിക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഡ്രൈവിംഗ് ടെസ്റ്റിനായി മുൻപ് ഡേറ്റ് ബുക്ക് ചെയ്തുവെച്ച വർക്ക് വീണ്ടും ഒരു ഡേറ്റ് ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയതായി ഡേറ്റ് എടുത്തവർക്ക് ആയിരിക്കും മുൻഗണന ലഭിക്കുക. ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നത് 30 പേർക്ക് ഒരുമിച്ച് കൂടാം എന്ന വ്യവസ്ഥ വന്നാൽ മാത്രമായിരിക്കും. അടുത്തയാഴ്ച ഇതുസംബന്ധിച്ച വിവരം വരുന്നതായിരിക്കും.

Also Read  വെറും 2 ലക്ഷം രൂപയ്ക്ക് വരുന്നു ടാറ്റായുടെ കുഞ്ഞു കാർ വരുന്നു

ആദ്യ ലോക് ഡൗൺ സമയത്ത് സർക്കാർ തന്നെയാണ് ടെസ്റ്റ് നിർത്തി വയ്ക്കുന്നതിനുള്ള നിർദേശം നൽകിയത്. 20 പേരിൽ കൂടുതൽ ഒരുമിച്ച് കൂടാൻ പാടുള്ളതല്ല എന്ന നിയമം വന്നതിലൂടെയാണ്‌ ഇത്തരത്തിലൊരു തീരുമാനം വന്നത്. എന്നാൽ ഇപ്പോഴത്തെ ലോക് ഡൗണിൽ RTO മാരുടെ നേതൃത്വത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തി വെക്കുന്നതിനുള്ള തീരുമാനമെടുത്തത്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക,അഡ്രസ്സ് ചേഞ്ച് ചെയ്യുക എന്നിവയ്ക്കായി ഫയൽ ക്യൂ മാനേജ്മെന്റ് സംവിധാനം മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഇടനിലക്കാർ ഇല്ലാതെതന്നെ അപേക്ഷ സമർപ്പിച്ച് മുൻഗണന അടിസ്ഥാനത്തിൽ ഈയൊരു സംവിധാനം ഉപയോഗിച്ച് തീർപ്പ് ഉണ്ടാകുന്നതായിരിക്കും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഇഷ്ടാനുസരണം ഫയലുകൾ എടുത്ത് തീർപ്പുകൽപ്പിക്കാൻ ഇതുവഴി ഒഴിവാക്കപ്പെടും. ഫയൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ ഉദ്യോഗസ്ഥന് ഒരു ഫയൽ മാത്രമാണ് ഒരു സമയം കാണാൻ സാധിക്കുക. എന്നുമാത്രമല്ല ഒരു അപേക്ഷ നോക്കിക്കഴിഞ്ഞാൽ മാത്രമാണ് അടുത്ത അപേക്ഷ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും കാരണവശാൽ ആ ഫയൽ മാറ്റിവെക്കണം എങ്കിൽ അതിന് വ്യക്തമായ കാരണം സോഫ്റ്റ്‌വെയറിൽ നൽകേണ്ടതുണ്ട്. ആ ഒരു ആ കാരണം അപേക്ഷകന് ഫോൺ നമ്പറിലേക്ക് ഉടനടി ലഭിക്കുന്നതായിരിക്കും. ഈ ഒരു സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഗതാഗത വകുപ്പ് കൂടുതൽ സുതാര്യമാക്കുവാൻ കഴിയുമെന്ന് ഗതാഗത കമ്മീഷണർ ശ്രീ എം ആർ അജിത് കുമാർ അറിയിച്ചു.

Also Read  ഏത് വാഹനത്തെയും ഇനി CNG ആക്കാം അതും കുറഞ്ഞ ചിലവിൽ

വാഹന രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങളിലും ഈ ഒരു രീതി തുടരുവാൻ ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു നിർദ്ദേശം നൽകി. നിലവിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈൻ വഴി ആക്കി മാറ്റിയിരുന്നു. ഈ ഒരു സംവിധാനത്തിലൂടെ ഡീലർമാരിൽ നിന്നും വാഹനം എടുക്കുമ്പോൾ തന്നെ രജിസ്ട്രേഷൻ നടത്തി വാഹനം എടുക്കാൻ സാധിക്കും.

ജൂലൈ മാസം ഒന്നാം തീയതി മുതൽ അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററുകൾ രാജ്യത്ത് ആരംഭിക്കാൻ തുടങ്ങുകയാണ്. ആധുനിക രീതിയിലുള്ള ഡ്രൈവിംഗ് സംവിധാനം നടപ്പിലാക്കുക എന്നതാണ് ഇത്തരം രീതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ രീതി വഴി പരിശീലനം ലഭിച്ചവർക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കുന്നതായിരിക്കും എന്നാണ് അറിയുന്നത്. എന്നാൽ സാധാരണ ഡ്രൈവിംഗ് സെന്ററിൽ നിന്ന് പരിശീലനം നേടുന്നതിനേക്കാൾ അധിക ഫീസ് ഇത്തരം സെന്ററുകളിൽ നൽകേണ്ടിവരും. നിലവിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പരിശീലനം തുടരാവുന്നതാണ്. എന്നാൽ അക്രെഡിറ്റഡ് സെന്ററുകൾ ആരംഭിക്കുന്നതോടെ ഈ ഒരു രീതിയിൽ മാറ്റം വരാനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച് സർക്കാർ നിർദ്ദേശം ഇതുവരെ വന്നിട്ടില്ല. ഡ്രൈവിംഗ് ലൈസൻസ് മായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഇവയെല്ലാമാണ്.

Also Read  കാറുകളുടെ ടൂൾസുകൾ പകുതി വിലയിൽ ലഭിക്കുന്ന സ്ഥലം

Spread the love

Leave a Comment