ചില്ലി സോയ റെസിപി – കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കും

Spread the love

ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെയധികം ഡിമാൻഡ് ഉള്ള രുചിയാണ് ചൈനീസ് വിഭവങ്ങൾ. ചിക്കൻ ചില്ലി, ബീഫ് ചില്ലി, ചില്ലി ഗോപി എന്നിങ്ങിനെ ചൈനീസ് വിഭവങ്ങളുടെ ഒരു നീണ്ടനിര തന്നെ നമ്മുടെ അടുക്കളകളിൽ നിറഞ്ഞുകഴിഞ്ഞു. നാടൻ രുചികളിൽ നിന്നും വ്യത്യസ്തമായി വേറിട്ടുള്ള രുചി തന്നെയാണ് ചൈനീസ് വിഭവങ്ങളോട് ഉള്ള മലയാളികളുടെ പ്രിയം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. ഇത്തരത്തിൽ വളരെയധികം സ്വാദിഷ്ടമേറിയ ഒരു വിഭവമാണ് ചില്ലി സോയ. ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്നും, ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്നും മനസ്സിലാക്കാം.

ഇൻഗ്രീഡിയൻസ്

  • സോയ ചങ്‌സ് -1 കപ്പ്‌
  • മുളകുപൊടി -1/2 ടീസ്പൂൺ
  • ഗരം മസാല – ഒരു ടീസ്പൂൺ
  • മല്ലി പൊടി – ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി – ഒരു പിഞ്ച്
  • ഉപ്പ് – ആവശ്യാനുസരണം
  • മുട്ട-1
  • കോൺഫ്ലോർ- 1 ടീസ്പൂൺ
  • ഉള്ളി – രണ്ടെണ്ണം അരിഞ്ഞെടുത്തത്
  • ക്യാപ്സിക്കം – അര കഷ്ണം
  • വെളുത്തുള്ളി- ഒരല്ലി
  • പച്ചമുളക് – രണ്ടെണ്ണം
  • സോയാസോസ് – ഒരു ടീസ്പൂൺ
  • ടൊമാറ്റോ സോസ്, ഗ്രീൻ ചില്ലി സോസ് – ആവശ്യാനുസരണം
  • മല്ലിയില – മുകളിൽ തൂവി നൽകാനാവശ്യമായത്
  • എണ്ണ – വറുക്കാൻ ആവശ്യമായത്
  • പാചക രീതി
Also Read  കുബൂസ് എളുപ്പത്തിൽ തയ്യാറാകുന്ന വിധം


ഒരു കപ്പ് സോയ നല്ല ചൂടുള്ള വെള്ളത്തിലേക്ക് ഇട്ടശേഷം, 5 മിനുട്ട് റസ്റ്റ് ചെയ്യാനായി വയ്ക്കുക. റസ്റ്റ് ചെയ്തതിനുശേഷം എടുക്കുമ്പോൾ സോയ നല്ലപോലെ പൊന്തി വന്നു ഡബിൾ സൈസ് ആയി മാറിയിട്ടുണ്ടാകും. അതിനുശേഷം ഇത് തണുത്ത വെള്ളത്തിലേക്ക് മാറ്റി നല്ലപോലെ പിഴിഞ്ഞ് വെള്ളം കളയുക. സോയയിലുള്ള സ്റ്റാർച് എല്ലാം ഇങ്ങിനെ പിഴിഞ്ഞു കളയുന്നതിലൂടെ പോകുന്നതാണ്.

അതിനുശേഷം പിഴിഞ്ഞെടുത്ത് സോയയിൽ അര ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ ഗരംമസാലപ്പൊടി, ഒരു കോഴിമുട്ടയുടെ വെള്ള, ഒരു ടേബിൾസ്പൂൺ കോൺ ഫ്ലോർ, കുറച്ച് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാവുന്നതാണ്. കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. എടുക്കുന്ന സോയചങ്ക്സ് അളവ് അനുസരിച്ചാണ് പൊടികൾ എടുക്കേണ്ടത്. എല്ലാ പൊടികളും സോയചങ്ക്സിൽ നല്ലപോലെ മിക്സ് ചെയത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക.

Also Read  തട്ടുകട ചിക്കൻ ഫ്രൈ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. ഇനി ആ രുചി നമ്മുടെ അടുക്കളയിലും തയ്യാറാക്കാമല്ലോ

അതിനുശേഷം ആവശ്യത്തിന് എണ്ണ ഒരു പാനിൽ ഒഴിച്ച് നല്ലപോലെ ചൂടായ ശേഷം റെസ്റ്റ് ചെയ്യാൻ വെച്ചിട്ടുള്ള സോയ ഓരോ സെറ്റ് ആയി ഇട്ടുകൊടുത്തു മീഡിയം ഫ്ളൈമിൽ വറുത്ത് കോരാവുന്നതാണ്.

വറുത്തുകോരിയ എണ്ണയിൽ നിന്നും കുറച്ച് എടുത്ത് മറ്റൊരു പാനിൽ ഒരു സ്പൂൺ വെളുത്തുള്ളി,അരിഞ്ഞു വച്ച അര ക്യാപ്സിക്കം, ഉള്ളി എന്നിവചേർത്ത് കൊടുക്കാവുന്നതാണ്. അതിന് ശേഷം കുറച്ചു മുളകുപൊടി, ഒന്നര ടീസ്പൂൺ സോയാസോസ്, ആവശ്യാനുസരണം ടൊമാറ്റോ സോസ്, ഗ്രീൻ ചില്ലി സോസ് എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ലപോലെ ഇളക്കിയ ശേഷം നേരത്തെ വറുത്തുവെച്ച സോയചങ്ക്സ് കൂടി ചേർത്ത് കൊടുക്കുക.അതിനുമുകളിലായി കുറച്ച് മല്ലിയില കൂടി തൂവി ഡെക്കറേറ്റ് ചെയ്യാവുന്നതാണ്.

Also Read  തക്കാളി ഇരിപ്പുണ്ടോ, ദേ ഈ രീതിയിൽ ഒന്ന് കറിവെച്ച് നോക്കിക്കേ. ഒരൊന്നൊന്നര ടെസ്റ്റാണ്

വളരെ സ്വാദിഷ്ടമായ ചില്ലി സോയചങ്ക്സ് റെഡിയായി. ഒരു ഇവനിംഗ് സ്നേക്ക് ആയോ, അതല്ല എങ്കിൽ സൈഡ് ഡിഷ് ആയോ നിങ്ങൾക്ക് ചില്ലി സോയ ചങ്‌സ് ഉപയോഗിക്കാവുന്നതാണ്.

 


Spread the love

Leave a Comment