നമ്മുടെ നാട്ടിൽ പാചകവാതകം ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയാം. പണ്ടുകാലങ്ങളിൽ എല്ലാവരും പ്രധാനമായും വിറകടുപ്പ് ആണ് പാചകത്തിനായി ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്ന് പുറത്ത് ജോലിക്കു പോകുന്നവരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ എല്ലാവരും എളുപ്പം പാചകം ചെയ്യുന്നതിനായി പാചകവാതകം എന്ന രീതിയിലേക്ക് മാറി. എന്നാൽ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് നിലവിലുള്ള സിലിണ്ടർ കാലിയായി കഴിഞ്ഞാൽ അടുത്ത സിലിണ്ടറിന് ആയി ബുക്ക് ചെയ്തു ഒരുപാട് സമയം കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ ഇതിന് ഒരു പരിഹാരം എന്നോണം എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും റീഫിൽ ചെയ്യാവുന്നതാണ്. എന്തെല്ലാമാണ് അതിനാവശ്യമായ കാര്യങ്ങൾ എന്ന് പരിശോധിക്കാം.
നിലവിലുള്ള നിങ്ങളുടെ എൽപിജി സിലിണ്ടർ കാലിയായി കഴിഞ്ഞാൽ മൊബൈൽ ആപ്പ്, കസ്റ്റമർ പോർട്ടൽ എന്നിവ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഏജൻസി തിരഞ്ഞെടുത്ത് സിലിണ്ടർ റീഫിൽ ചെയ്യാവുന്നതാണ്. ഇതുവഴി അടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടർ ലഭിക്കുമെന്നതാണ് പ്രത്യേകത. എൽപിജി കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരായ ഏജൻസികളെയാണ് സമീപിക്കാൻ സാധിക്കുക.
നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ഓരോ വിതരണക്കാരുടെയും വിവരങ്ങളും അതോടൊപ്പം അവർക്കു ലഭിച്ച റേറ്റിംഗും കാണാനാകും. ഇതിൽ ഉയർന്ന റേറ്റിംഗ് ഉള്ളവരെ കണ്ടെത്തി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ സമീപത്തെ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള വിതരണക്കാർ ഏതാണോ അത് തിരഞ്ഞെടുക്കുക വഴി പെട്ടെന്ന് ഗ്യാസ് റീഫിൽ ചെയ്ത് ലഭിക്കുന്നതാണ്. പദ്ധതിയുടെ ആദ്യ ഘട്ടം പൂനെ, കോയമ്പത്തൂർ, ചണ്ഡീഗഡ്, ഗുഡ്‌ഗാവ്, റാഞ്ചി എന്നിവിടങ്ങളിലാണ് നടപ്പിലാക്കുന്നത്. ഓൺലൈൻ വഴി സിലിണ്ടർ ബുക്ക് ചെയ്യുന്നതോടൊപ്പം ഗ്യാസിന്റെ വിലയും അടക്കാവുന്നതാണ്.
നിലവിൽ നിരവധി ഓൺലൈൻ വെബ്സൈറ്റുകളാണ് ഇത്തരത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന സംവിധാനം സപ്പോർട്ട് ചെയ്യുന്നത്. പേടിഎം, ആമസോൺ പേ, ഉമംഗ്,ഭാരത് ബിൽ പേ സിസ്റ്റം എന്നിവ വഴിയെല്ലാം ഇത്തരത്തിൽ ഗ്യാസ് ബുക്ക് ചെയ്ത് പണം അടയ്ക്കാവുന്നതാണ്. ഒരേ പ്രദേശത്തുള്ള എൽപിജി വിതരണക്കാരെ ഒരു മിപ്പിച്ച് LPG കണക്ഷൻ ഓൺലൈൻ പോർട്ടിംഗ് സംവിധാനവും ഇതോടൊപ്പം നിലവിൽ വരുന്നു. മൊബൈൽ അപ്ലിക്കേഷനുകൾ വഴിയും, OMC പോർട്ടൽ വഴിയും ഇത് ചെയ്യാനായി സാധിക്കുന്നതാണ്. തീർച്ചയായും ഓരോ പാചകവാതക ഉപഭോക്താവിനും പ്രയോജനപ്പെടുന്ന ഒരു കാര്യം തന്നെയാണ് പാചകവാതക സിലിണ്ടറുകളെ സംബന്ധിച്ച ഈ ഒരു പുതിയ മാറ്റം.