കോവിഡ് സഹായങ്ങൾ പ്രക്യപിച്ചു ഉപ്പ് മുതൽ ഉഴുന്ന് വരെ – കേരള റേഷൻ കിറ്റ്

Spread the love

കോവിഡ് വ്യാപനം ജനങ്ങളെ ആരോഗ്യപരമായും സാമ്പത്തികമായും വളരെയധികം ബാധിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിരവധി പദ്ധതികളാണ് സാധാരണക്കാരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും, കേന്ദ്രസർക്കാർ സൗജന്യ അരി വിതരണവും പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച മുതൽ കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നും ലഭിക്കുന്ന കോവിഡ് സഹായങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പ്രധാനമായും രണ്ടു തരത്തിലുള്ള ആനുകൂല്യങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സൗജന്യ അരി വിതരണവും, സംസ്ഥാന സർക്കാരിന്റെ സഹായം എന്നോണം 10 ഇനങ്ങൾ അടങ്ങിയ അതായത് ഉപ്പു മുതൽ ഉഴുന്നു വരെ ഉൾപ്പെടുന്ന പ്രത്യേക സൗജന്യ ഭക്ഷ്യ കിറ്റുകൾ എന്നിവ ലഭിക്കുന്നതായിരിക്കും.കൂടാതെ കോ വിഡ് പ്രതിരോധത്തിനായി അതിജീവന കിറ്റുകളും സംസ്ഥാന സർക്കാർ ലഭ്യമാക്കുന്നതാണ്.

Also Read  ജനുവരി മുതൽ വീണ്ടും 100 ദിവസത്തേക്ക് സൗജന്യ കിറ്റ്

കേന്ദ്രസർക്കാർ പദ്ധതിയായ ഗരീബ് കല്യാൺ അന്നയോജന പദ്ധതിപ്രകാരം ലഭിക്കുന്ന സൗജന്യ അരി ഈ മാസം പതിനഞ്ചാം തീയതിക്കു ശേഷം നടപ്പിലാക്കുമെന്നാണ് സൂചന. ഏകദേശം 31 ലക്ഷം കുടുംബങ്ങൾക്കാണ് ഈ ഒരു ആനുകൂല്യം ലഭിക്കുക. ബി പി എൽ, എ വൈ ഐ അതായത് മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ആണ് ഈ പദ്ധതി പ്രകാരം ലഭിക്കുന്ന സൗജന്യ അരി ലഭിക്കുക. റേഷൻ കാർഡിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഓരോരുത്തർക്കും 5 കിലോ വീതം സൗജന്യ അരി ലഭിക്കുന്നതാണ്. കൂടുതൽ ആളുകൾ ഉള്ള വീടുകളിൽ തീർച്ചയായുംഅത്‌ അനുസരിച്ചുള്ള അരിയും ലഭിക്കുമെന്ന് മനസ്സിലാക്കാം. എന്നാൽ എപിഎൽ കാർഡ് ഉട മകൾക്ക് ഈ ഒരു ആനുകൂല്യം ലഭിക്കുന്നതല്ല.

Also Read  കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി 1 ലക്ഷം രൂപ വായ്പസഹായം

സംസ്ഥാന സർക്കാർ നൽകിവരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് എ പി എൽ, മുൻഗണന ലിസ്റ്റിൽ പെടുന്ന കാർഡുടമകൾക്കും ലഭിക്കുന്നതാണ്. പ്രധാനമായും പത്ത് ഉൽപന്നങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉണ്ടായിരിക്കുക. ഉഴുന്ന്, ഉപ്പ് എന്നിവ അടങ്ങിയ ഈ കിറ്റ് വിതരണം മുൻഗണനാ അടിസ്ഥാനത്തിൽ എല്ലാവർക്കും ലഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ എ വൈ എ കാർഡ് ഉടമകൾക്കും, ശേഷം മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം റേഷൻകടയിൽ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടിയാണ് ഈ രീതിയിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നത്.

Also Read  സ്നേഹ യാനം പദ്ധതി : അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ ലഭിക്കും

കിറ്റിൽ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ 500 ഗ്രാം ചെറുപയർ, 500ഗ്രാം ഉഴുന്ന്, 250 ഗ്രാം തുവരപ്പരിപ്പ്,ഒരു കിലോ പഞ്ചസാര, മുളക് അല്ലെങ്കിൽ മുളകുപൊടി 100 ഗ്രാം, 100 ഗ്രാം തേയില,ഒരു കിലോ ഉപ്പ്,ആട്ട, 100 ഗ്രാം മഞ്ഞൾപൊടി, അര ലിറ്റർ വെളിച്ചെണ്ണ എന്നിവയാണ്.ഈയാഴ്ച അവസാനത്തോടുകൂടി സൗജന്യ ഭക്ഷണ കിറ്റ് വിതരണവും ഉണ്ടാവും എന്ന് അറിയുന്നു.എല്ലാവരും സാമൂഹിക അകലം പാലിച്ച് അർഹതപ്പെട്ട ഭക്ഷ്യ കിറ്റ്, അരി എന്നിവ സ്വന്തമാക്കുക.


Spread the love

1 thought on “കോവിഡ് സഹായങ്ങൾ പ്രക്യപിച്ചു ഉപ്പ് മുതൽ ഉഴുന്ന് വരെ – കേരള റേഷൻ കിറ്റ്”

  1. വെള്ള കാർഡ്ഉ ടമകൾ എന്താ ഇന്ത്യക്കരല്ലേ, ഞങ്ങളും പാവങ്ങളാണ് ഈ സ്വജന്യ അരി വെള്ളകാർഡുകാർക്കും സ്വാജന്യമായി കൊടുത്താൽ ഞങ്ങളെപ്പോലെ ഉള്ളവർക്കും സഹായമാണ്

    Reply

Leave a Comment