കോവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം – ചെയ്യേണ്ട രീതി ഇങ്ങനെ

Spread the love

കോവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം –   ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും കോവിഡ് വാക്സിൻ ലഭിക്കുന്നതിനുവേണ്ടി പോർട്ടൽ രജിസ്ട്രേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് ഇത്തരത്തിൽ cowin വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ OTP ലഭിക്കാതിരിക്കുകയോ, സ്ലോട്ട് ലഭിക്കാത്ത അവസ്ഥയോ ആണ്. എന്നു മാത്രമല്ല സാധാരണക്കാരായ പലർക്കും ഓൺലൈനായി വാക്സിനേഷൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ട രീതി എങ്ങനെയാണെന്നും അറിയില്ല. അതുകൊണ്ടുതന്നെ വാക്സിൻ സ്ലോട്ട് വാട്സാപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയിട്ടുണ്ട്. എങ്ങനെയാണ് വാട്സാപ്പ് വഴി വാക്സിൻ ബുക്ക് ചെയ്യാൻ സാധിക്കുക എന്നും, അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസ്സിലാക്കാം.

Also Read  കിസാൻ സമ്മാൻ നിധി - 2000 രൂപ അക്കൗണ്ടിൽ എത്തും

വാട്സാപ്പ് വഴി കോവിഡ് വാക്സിൻ ബുക്ക് ചെയ്യേണ്ട രീതി എങ്ങനെയാണ്?

MY GOV എന്ന കോവിഡ് ഹെൽപ്പ് ഡെസ്ക് നമ്പറായ 91903151515 ഉപയോഗിച്ചുകൊണ്ടാണ് വാട്സാപ്പിൽ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനായി സാധിക്കുക. നിങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ നിന്നും മുകളിൽ നൽകിയിട്ടുള്ള നമ്പറിലേക്ക് BOOK SLOT എന്ന് മെസ്സേജ് അയക്കണം. ഫോൺനമ്പറിൽ ലഭിക്കുന്ന ആറക്ക ഒടിപി വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. അതിനു ശേഷം നിങ്ങൾക്ക് വാക്സിൻ എടുക്കാൻ സൗകര്യ പെട്ട തീയതി, സ്ഥലം, പിൻകോഡ്, എടുക്കാൻ ഉദ്ദേശിക്കുന്ന വാക്സിൻ ഏതാണ് എന്നിവ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. ഉടനെ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കുന്നതാണ്. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്മെന്റ് ലഭിക്കുന്ന ദിവസം നൽകിയിട്ടുള്ള വാക്സിൻ കേന്ദ്രത്തിൽ നിന്നും വാക്സിനേഷൻ സ്വീകരിക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പം നിങ്ങൾക്ക് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സ്വീകരിക്കാനും സാധിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക ..


Spread the love

Leave a Comment