രാജ്യം കോവിഡ്, മറ്റൊരു വകഭേദമായ ഒമിക്രോൺ എന്നിവ മൂലം വലിയ രീതിയിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ പുതിയ ഒരു രോഗ ആശങ്കയുമായി എത്തിയിരിക്കുകയാണ് കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ച്
സൃഷ്ടിച്ചിട്ടുള്ള പുതിയ രോഗാവസ്ഥ. ‘ഫ്ലൂറോണ’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ വൈറസ് ഇസ്രായേലിൽ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഫ്ലുറോണ രോഗവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് വെള്ളിയാഴ്ചയാണ് ഇസ്രായേലിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് റാബിൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി യിലാണ് അസുഖം സ്ഥിതീകരിച്ചത്. ഇവർക്ക് ഇതുവരെ ഗുരുതരമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ടി നടത്തിയ കൊറോണ, ഇൻഫ്ലുവൻസ എന്നീ പരിശോധനകളിലാണ് രോഗ സ്ഥിരീകരണം നടത്തിയത്. ഒബ്സ്ട്രീറ്റിക് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ആയ പ്രൊഫസർ അർനോൺ വെഗ്ണിസ്റ്റർ ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതികരണം നടത്തിയത്.
രോഗം സ്ഥിതീകരിച്ച യുവതി കോവിഡ്,ഫ്ലു എന്നിവയ്ക്കുള്ള വാക്സിൻ മുൻപ് സ്വീകരിക്കാത്തത് കൊണ്ട് തന്നെ അസുഖം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇസ്രായേൽ ആരോഗ്യമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അസുഖം മാറി ആശുപത്രി വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ രണ്ട് രോഗകാരികളായ വൈറസുകൾ ചേർന്ന് ഉണ്ടായ പുതിയ വൈറസ് ഏതെങ്കിലും ഗുരുതരമായ
രോഗത്തിന് കാരണമാകുമോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.