കേരള ആരോഗ്യ വകുപ്പിന് കീഴിൽ ഒഴിവുകൾ

Spread the love

ദേശീയ ആരോഗ്യ വകുപ്പിന് കീഴിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ വന്നിട്ടുണ്ട്.പാലക്കാട്‌ ജില്ലയിലാണ് സ്റ്റാഫ്‌ നേഴ്സ്,ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ,ഫാർമസിസ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ്,ഡാറ്റാ എൻട്രി ഓഫീസർ,കൗൺസിലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്, എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

വ്യത്യസ്ത തസ്തികളിലേക്കുള്ള യോഗ്യതകൾ പരിശോധിക്കാം.

1)ഫിസിയോ തെറാപ്പിസ്റ്റ്

ഫിസിയോ തെറാപ്പിയിൽ ബിരുദം, കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യതയായി പറയുന്നത്.01/05/2020ന് 40 വയസ്സ് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. മാസം 20000 രൂപ ശമ്പളം ലഭിക്കുന്നതാണ്.

2) ലാബ് ടെക്നീഷ്യൻ

പ്ലസ് ടു ബയോളജി അല്ലെങ്കിൽ പ്രീഡിഗ്രിക്ക് 2ണ്ട് ഗ്രൂപ്പിൽ 50 ശതമാനം മാർക്കും, കേരള സർക്കാരിന്റെ ഏതെങ്കിലും അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഉള്ള ബിരുദമോ(BSC MLT)അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ്‌ മെഡിക്കൽ എജുക്കേഷന് കീഴിൽ ഉള്ള ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമായോ ആണ് യോഗ്യതയായി പറയുന്നത്. പ്രായപരിധി 01/02/2021ന് 40 വയസ് കവിയരുത്.പ്രതിമാസം 14,000 രൂപയാണ് ശമ്പളം.

Also Read  എയർപോർട്ടിൽ 368 ഒഴിവുകൾ | ഇപ്പോൾ അപേക്ഷിക്കാം

3) ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്

SSLC, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ്,KNC രെജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതയായി പറയുന്നത്. പ്രായ പരിധി 01/05/2021ന് 40 വയസു കവിയരുത്.ശമ്പളം പ്രതിമാസം 14000 രൂപ.

4) ഫാർമസിസ്റ്

ബി ഫാംഅല്ലെങ്കിൽ ഡി ഫാം, ഫാർമസിസ്റ്റ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്.പ്രായം 01/05/2021ന് 40 വയസ് കവിയരുത്.14000 രൂപ മാസ ശമ്പളമായി ലഭിക്കുന്നതാണ്.

5)സ്റ്റാഫ്‌ നേഴ്സ്

GNM/BSC നഴ്സിംഗ്, KNC രെജിസ്ട്രേഷൻ നിർബന്ധമാണ്.01/02/2021 ന് 40 വയസ് കവിയാൻ
പാടുള്ളതല്ല. പ്രതിമാസം 17000 രൂപയാണ് ശമ്പളം.

Also Read  കേരള സർവകലാശാലയിൽ ഓഫീസ് ജോലി നേടാം

6) ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും,DCA, PGDCA,ഇംഗ്ലീഷ്,മലയാളം ടൈപ്പ് റേറ്റിംഗ് പ്രാവീണ്യവും ആവശ്യമാണ്.01/05/2021ന് 40 വയസ് കവിയരുത്.13,500 രൂപയാണ് പ്രതിമാസ ശമ്പളം

7) കൗൺസിലർ

MSW, പ്രവൃത്തി പരിചയം ആവശ്യമാണ്,14000+TA/DA/communication allowance ശമ്പളമായി ലഭിക്കുന്നതാണ്.01/05/2021ന് 40 വയസ് കവിയാൻ പാടുള്ളതല്ല.

8) ക്ലിനിക്കൽ സൈക്കോളജിസ്റ്

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, MFIL ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. RCI രെജിസ്ട്രേഷൻ ആവശ്യമാണ്.മാസം
20000 രൂപ ശമ്പളം.

9) ഓഡിയോ മെട്രിക് അസിസ്റ്റന്റ്

Also Read  റെയിൽവെയിൽ 3557 ഒഴിവുകാൾ വീട്ടിലിരുന്ന് അപേക്ഷിക്കാം

BASLP ബിരുദം,DHLS RCT രെജിസ്ട്രേഷൻ നിർബന്ധം. ശമ്പളം മാസം 20,000 രൂപ.1 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്

എങ്ങനെ അപേക്ഷിക്കാം

അർഹരായ ഉദ്യോഗാർത്ഥികൾക്ക്, വയസ്,ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖഎന്നിവ സഹിതം താഴെ നൽകിയിട്ടുള്ള ഇമെയിൽ ഐഡി യിൽ 28.05.2021 ന് 5 മണിക്ക് മുൻപായി മെയിൽ അയക്കാവുന്നതാണ്. സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഉള്ളവർ [email protected] എന്ന മെയിൽ ഐഡിയിലേക്കും.മറ്റുള്ളവർ [email protected] മെയിൽ ഐഡിയിലേക്കുമാണ് അപേക്ഷ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.0491-2504095 അല്ലെങ്കിൽ 8943374000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Spread the love

Leave a Comment