കേരളത്തിൽ ഒരു ഭൂമി വാങ്ങുമ്പോൾ എന്തല്ലാം രേഖകൾ ശ്രദ്ധിക്കണം

Spread the love

സ്വന്തമായി ഒരു ഭൂമി വാങ്ങുക എന്നത് മലയാളിയുടെ ഒരു ശീലമാണ്. കാരണം വീട് വെക്കുന്നതിനോ അല്ലാതെയോ അത് ഉപയോഗപ്പെടുത്താം എന്ന് തന്നെയാണ് മലയാളിയെ ഒരു സ്ഥലം വാങ്ങുന്നതിന് കൂടുതൽ പ്രേരിപ്പിക്കുന്നത്. എന്നുമാത്രമല്ല ഒരു സ്ഥലം വാങ്ങി കഴിഞ്ഞാൽ അതിന്റെ വാല്യൂ എന്നും നിലനിൽക്കും എന്നതും സ്ഥലം വാങ്ങുന്നതിന് ഒരു കാരണമാണ്. എന്നാൽ ഒരു സ്ഥലം വാങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്നും, ഏതെല്ലാം രേഖകൾ പരിശോധിച്ചശേഷം മാത്രമാണ് ഒരു സ്ഥലം വാങ്ങാൻ പാടുള്ളൂ എന്നതും പലർക്കും അറിയില്ല. ഇത്തരത്തിൽ ഒരു സ്ഥലം വാങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഒരു സ്ഥലത്തിന്റെ ആധാരം വളരെയധികം പ്രാധാന്യമുള്ള ഒരു രേഖയാണ്. കാരണം ആ സ്ഥലത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾപ്പെട്ട ഒരു രേഖയായി ആധാരത്തെ കണക്കാക്കാം. പ്രധാനമായും രണ്ട് കക്ഷികളെ പറ്റിയാണ് ഒരു ആധാരത്തിൽ ഉണ്ടാവുക ആദ്യത്തെയാൾ സ്ഥലം വിൽക്കുന്ന കക്ഷി രണ്ടാമത്തെയാൾ സ്ഥലം വാങ്ങുന്ന കക്ഷി. ഇവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതോടൊപ്പം തന്നെ ആ സ്ഥലത്തെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും ആധാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. വാങ്ങാൻ അല്ലെങ്കിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരുകളെ പറ്റി,സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ, സ്ഥലം നിലനിൽക്കുന്ന താലൂക്ക്,വില്ലേജ്, ജില്ല എന്നീ വിവരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുള്ള രേഖയാണ് ആധാരം.

അടുത്തതായി ഒരു സ്ഥലത്തെ സംബന്ധിച്ച് മറ്റൊരു പ്രധാന രേഖയാണ് മുൻ ആധാരം. നിങ്ങൾ സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുടെ കയ്യിൽ ആ സ്ഥലത്തെ പറ്റിയുള്ള ഒരു ആധാരം ഉണ്ടായിരിക്കുന്നതാണ്, അതിനുശേഷം നിങ്ങൾ ആ സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ സ്ഥലത്തെ പറ്റിയുള്ള പുതിയ ആധാരം നിങ്ങളുടെ കൈവശം ലഭിക്കും . എന്നാൽ ഇത്തരത്തിൽ അത് വിൽക്കുന്ന ആളുടെ കയ്യിൽ ഉള്ള പഴയ ആധാരത്തെയാണ് മുൻ ആധാരം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ആ ഭൂമിക്ക് എത്ര അവകാശികൾ ഉണ്ടായിരുന്നോ അവരുടെ എല്ലാം കൈവശം ഉള്ള ആ സ്ഥലത്തെ പറ്റിയുള്ള ആധാരം മുൻ ആധാരം അല്ലെങ്കിൽ അടി ആധാരം എന്ന് അറിയപ്പെടുന്നു.

Also Read  ജനുവരി മുതൽ സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിന് നീക്കം

ഒരു ആധാരം അല്ലെങ്കിൽ അടി ആധാരത്തിൽ പ്രധാനമായും പരിശോധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇത്തരത്തിലൊരു ആധാരം അല്ലെങ്കിൽ അടി ആധാരത്തിൽ പരിശോധിക്കേണ്ടത്. അതായത് ആധാരത്തിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ ന്യൂനതകൾ ആ സ്ഥലത്തെ പറ്റി ഉണ്ടോ എന്നതാണ്. അതായത് നേരത്തെ പറഞ്ഞതുപോലെ ഒരു ആധാരത്തിൽ സർവേ നമ്പർ,ബ്ലോക്ക് നമ്പർ എന്നിവയെല്ലാം നൽകിയിട്ടുണ്ടായിരിക്കും. ഇവയിൽ ഏതെങ്കിലും രീതിയിലുള്ള പിശകുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.

അതുപോലെ പേര് എഴുതിയത് ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ആധാരത്തിൽ നൽകിയിട്ടുള്ള മുന്നാധാരത്തിലും ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ ഉണ്ടോ എന്നും പരിശോധിക്കുക.ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് പിഴവ് തിരുത്ത് ആധാരം വാങ്ങാവുന്നതാണ്.അതായത് നിലവിൽ ഏതെങ്കിലും രീതിയിലുള്ള പിഴവുകൾ ഉള്ള ആധാരം ആണെങ്കിൽ ആ തെറ്റ് തിരുത്തിയ ശേഷം മാത്രം ആ സ്ഥലം നിങ്ങളുടെ പേരിലേക്ക് മാറ്റാൻ ആയി ശ്രദ്ധിക്കുക.

ഒരു ആധാരം ലഭിച്ചാൽ അതിന്റെ കൂടെ ലഭിക്കുന്ന മറ്റ് രേഖകൾ കൂടി കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അതായത് സപ്പോർട്ടിംഗ് ഡോക്യുമെന്റസ് എന്ന് അറിയപ്പെടുന്ന വില്പത്രം പോലുള്ള രേഖകളെ പറ്റിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പലരും വിൽപത്രം എഴുതി വയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ ഒരു ആധാരം ലഭിച്ചാൽ ആ വിൽപത്രം എഴുതിയ വ്യക്തിയുടെ കൈവശമുള്ള ആധാരം, വിൽപത്രം അഥവാ ഓസിയത്ത്, വ്യക്തി മരിച്ചു എന്ന് തെളിയിക്കുന്നതിന് ആവശ്യമായ മരണസർട്ടിഫിക്കറ്റ്, ഭൂമിയുടെ പുതിയ അവകാശികളെ തെളിയിക്കുന്നതിന് ആവശ്യമായ ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് എന്നിവ കൂടി ആധാരത്തോടൊപ്പം പരിശോധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്ൽ നിന്നാണ് ആധാരം രജിസ്റ്റർ ചെയ്തു ലഭിക്കുന്നത്, ഭൂമിയെ സംബന്ധിച്ച തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത് റവന്യൂ ഡിപ്പാർട്ട്മെന്റ് ആണ് . വില്ലേജ് ഓഫീസിൽ നിന്നാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. റെവെന്യു ഡിപ്പാർട്ട്മെന്റ് ഈ ഭൂമിയെ അംഗീകരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി സ്ഥലത്തിന്റെ ഏറ്റവും പുതിയ കരമടച്ച രസീത്(Latest Land tax receipt ), ROR എന്നിവ പരിശോധിക്കേണ്ടതാണ്. അത് പരിശോധിക്കുന്നതിലൂടെ ആ ഭൂമിയുടെ പോക്കുവരവ് കൃത്യമായി നടക്കുന്നുണ്ടോയെന്നും വ്യക്തിയുടെ പേരിൽ കരം അടച്ചിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്.

Also Read  നമ്മുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഓൺലൈനിൽ ഉണ്ട് - എങ്ങനെ പരിശോധിക്കാം

ഭൂമിയുടെ പോക്കുവരവ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മുകളിൽ പറഞ്ഞ രേഖകളെല്ലാം പരിശോധിച്ച ശേഷം മാത്രം സ്ഥലം വാങ്ങാനായി ശ്രദ്ധിക്കുക.

ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ ഭൂമിയുടെ ഇനം അല്ലെങ്കിൽ തരം കൃത്യമായി മനസ്സിലാക്കുക എന്നതാണ് അടുത്ത കാര്യം. അതായത് പ്രധാനമായും മൂന്നു തരത്തിൽ ഭൂമിയെ തരംതിരിച്ചിരിക്കുന്നു, പുരയിടം,തോട്ടം, നിലം എന്നിങ്ങനെ. ഇതിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം മുകളിൽ പറഞ്ഞ ഏത് കാറ്റഗറിയിൽ ഉൾപ്പെടുന്നു എന്ന് പരിശോധിക്കുക. നിങ്ങൾ ആർടിആർ പരിശോധിക്കുമ്പോൾ BTR എൻട്രി എന്ന് ഇതിൽ കാണാവുന്നതാണ്.Basic TaX Register(BTR) പരിശോധിക്കുമ്പോൾ കൃത്യമായി ആ ഭൂമി ഏത് ഇനത്തിൽ പെടുന്നു എന്ന് കാണാവുന്നതാണ്.BTR ൽ നിലം എന്നാണ് കാണുന്നത് എങ്കിൽ അടുത്തതായി ഡാറ്റാബാങ്ക് പരിശോധിക്കേണ്ടതാണ്, ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങൾക്ക് ബിൽഡിംഗ് കെട്ടുന്നതിനുള്ള പെർമിറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

കാരണം ആ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല എന്ന് മുൻപ് തെളിയിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അത് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിൽ ബിൽഡിംഗ് പെർമിറ്റ് ലഭിക്കുമോ എന്ന് അന്വേഷിച്ച ശേഷം ആ സ്ഥലം വാങ്ങാവുന്നതാണ്. പുരയിടം എന്നാണ് കാണുന്നത് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ആ സ്ഥലം കെട്ടിടനിർമാണ ആവശ്യങ്ങൾക്കായി വാങ്ങാവുന്നതാണ്.

അടുത്തതായി പരിശോധിക്കേണ്ടത് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടോ എന്നതാണ്. അതായത് ഭൂമി ബാങ്കിലോ മറ്റോ പണയം വെക്കുകയും പണം എടുക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിനായി ഉപയോഗിക്കാവുന്ന രേഖയാണ് encumbarance സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടിക്കട സർട്ടിഫിക്കറ്റ് എന്ന് അറിയപ്പെടുന്നത്.

ബാധ്യതാ സർട്ടിഫിക്കറ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. എന്നാൽ ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യം എല്ലാ നാഷണലൈസ്ഡ് ബാങ്ക് കളിൽ നിന്നും ഇത്തരത്തിൽ സ്ഥലം പണയം വച്ച് പൈസ എടുത്തിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കണമെന്നില്ല കാരണം സർവീസ് സഹകരണ ബാങ്കുകളിൽ
ലോൺ എടുത്തിട്ടുണ്ടെങ്കിൽ മാത്രമാണ് അത് encubarance സർട്ടിഫിക്കറ്റിൽ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ മറ്റ് ബാങ്കുകളുടെ ചാർജുകൾ ഇതിൽ കാണാറില്ല. സഹകരണബാങ്കുകളിൽ നിങ്ങൾ പണയംവെച്ച സ്ഥലത്തെ പണം തിരിച്ചടച്ചില്ലെങ്കിൽ ഗഹാൻ ചെയ്യുന്നതാണ്.

Also Read  പിവിസി ആധാർ കാർഡ് ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നത് എങ്ങനെ?

അതായത് ആ ഭൂമി അവർക്ക് എടുക്കാമെന്ന് കാണിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന ഒരു രേഖയെ ആണ് ഗാഹാൻ ഡീഡ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ലോൺ മുഴുവനായും തിരിച്ചടച്ചു കഴിഞ്ഞാൽ ഈ ഗഹാൻ ഡീഡ് ക്യാൻസൽ ചെയ്യേണ്ടതാണ്. ഇത്തരം രേഖകളെ പറ്റിയുള്ള വിവരങ്ങൾ encumbarance സർട്ടിഫിക്കറ്റിൽ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ പറ്റിയിട്ടുണ്ടോ എന്ന് വീണ്ടും അറിയുന്നതിനായി പോസ്സേഷൻ ആൻഡ് നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കറ്റ് പരിശോധിക്കേണ്ടതാണ്. സർട്ടിഫിക്കറ്റിൽ ആ ഭൂമിക്ക് ഏതെങ്കിലും രീതിയിലുള്ള ജപ്തി നടപടികൾ വന്നിട്ടുണ്ടെങ്കിൽ അത് കൃത്യമായി അറിയാവുന്നതാണ്.

അടുത്തതായി പരിശോധിക്കേണ്ടത് തണ്ടപ്പേര് കണക്കാണ്. തണ്ടപ്പേര് കണക്കിൽ റിമാർക്സ് എന്ന് കാണുന്ന കോളത്തിൽ സ്ഥലം എവിടെയൊക്കെ പണയപ്പെടുത്തി എന്ന് വ്യക്തമായി നൽകിയിട്ടുണ്ടാകും.

ഭൂമി ലോണെടുത്ത് വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആവശ്യമായ മറ്റു രേഖ ഒരു രേഖയാണ് ലൊക്കേഷൻ സ്കെച്ച് ആൻഡ് സർട്ടിഫിക്കറ്റ്. ഇത് വില്ലേജിൽ നിന്നാണ് ലഭിക്കുക. വില്ലേജിൽ ഏത് സ്ഥലത്ത് ആണ് ഈ സ്ഥലം ഉള്ളത് എന്ന് കൃത്യമായി ഈ രേഖ വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. സ്ഥലത്തേക്കുള്ള വഴി വ്യക്തമായി സ്കെച്ചിൽ നൽകിയിട്ട് ഉണ്ടാവും. അതുകൊണ്ട് ബാങ്ക് ലോൺ എടുത്ത് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ഒരു രേഖ കൂടി അത്യാവശ്യമാണ്.

ഒരു സ്ഥലം വാങ്ങുന്നതിന് മുൻപായി മുകളിൽ പറഞ്ഞ എല്ലാ രേഖകളും കൃത്യമായി വായിച്ച് പരിശോധിച്ച ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. എന്നാൽ ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകുന്നതല്ല. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment