കേരളത്തിലെ കർഷകർക്ക് 2,000 രൂപ ലഭിക്കും , പി എം കിസാൻ സമ്മാൻ നിധി- പുതിയ ലിസ്റ്റ് വന്നു

Spread the love

കർഷകരുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പുറത്തിറക്കിയ ഒരു പദ്ധതിയാണ് പി എം കിസാൻ സമ്മാൻ നിധി അഥവാ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി.ഈ ഒരു പദ്ധതി പ്രകാരം ഒരു വർഷത്തിൽ മൂന്ന് ഗഡുക്കളായി 2000 രൂപ വീതം കർഷകർക്ക് ലഭിക്കുന്നതാണ്. ഒരു വർഷത്തിൽ 6000 രൂപ ലഭിക്കുന്ന വളരെ ഗ്രാൻഡ് ആയ ഒരു പദ്ധതി തന്നെയാണ് പിഎം കിസാൻ സമ്മാൻ നിധി. ഇതിന്റെ എട്ടാമത്തെ ഗഡു ലഭിക്കുന്നതിനുള്ള സമയം ആയിട്ടുണ്ട് എങ്കിലും അത് കൃത്യമായി ലഭിച്ചിട്ടില്ല. എന്തെല്ലാമാണ് അതിനുള്ള കാരണങ്ങൾ എന്ന് പരിശോധിക്കാം.

നമുക്കെല്ലാം അറിയാവുന്നതാണ് ഇലക്ഷൻ നടക്കുന്ന അസമയത്തു ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കോവിഡ് വ്യാപനവും ഫണ്ട് ട്രാൻസ്ഫറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനം സാമ്പത്തികമായി സാധാരണക്കാരെ ഒരുപാട് ബാധിച്ചിട്ടുള്ളതിനാൽ മെയ് മാസത്തിൽ തന്നെ ഫണ്ട്‌ സംബന്ധമായ അറിയിപ്പ് വന്നിട്ടുണ്ട്. അതുകൊണ്ട് മെയ് മാസത്തിൽ തന്നെ എട്ടാമത്തെ ഗഡു ആയ 2000 രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ആദ്യത്തെ ഗഡു മുതൽ ഏഴാമത്തെ ഗഡു വരെ കൃത്യമായി ലഭിച്ചിരുന്ന എല്ലാവർക്കും എട്ടാമത്തെ ഗഡു തീർച്ചയായും ലഭിക്കുന്നതാണ്. അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാത്തപക്ഷം എട്ടാമത്തെ ഗഡു ലഭിക്കുന്നതായിരിക്കില്ല. പുതിയതായി അപേക്ഷ സമർപ്പിച്ച വർക്ക് ആദ്യത്തെയോ രണ്ടാമത്തെയോ ഗഡു ആയി തുക ലഭിക്കുന്നതാണ്.

Also Read  നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും

എട്ടാമത്തെ ഗഡു ലഭിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എങ്ങിനെ പരിശോധിക്കാം?

സ്റ്റെപ് 1:PM kissan nidhi എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.

സ്റ്റെപ് 2: ഇവിടെ നിങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണാവുന്നതാണ്. പട്ടികയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനായി benifisciary List തിരഞ്ഞെടുക്കുക.

Step 3: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ സ്റ്റേറ്റ്, ഡിസ്ട്രിക്റ്റ് എന്നിങ്ങിനെയുള്ള എല്ലാവിധ വിവരങ്ങളും നൽകുക.

സ്റ്റെപ് 4: വില്ലേജ് തിരഞ്ഞെടുക്കുമ്പോൾ അതിനൊപ്പമുള്ള വാർഡ് നമ്പർ കൃത്യമായി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

Also Read  50,000 രൂപ പലിശ രഹിത വായ്പ 50% സബ്‌സീഡിയും എങ്ങനെ അപേക്ഷിക്കാം

സ്റ്റെപ് 5:Get report ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ലിസ്റ്റ് കൃത്യമായി ലഭിക്കുന്നതാണ്.

സ്റ്റെപ് 6: ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് ഇവിടെ നിന്നും പരിശോധിക്കാവുന്നതാണ്.

സ്റ്റെപ് 7: സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നതിനായി beneficiary status തിരഞ്ഞെടുക്കുക.

സ്റ്റെപ് 8: ഇവിടെ നിന്നും നിങ്ങളുടെ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ, അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് അക്കൗണ്ട് സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്ന് നൽകിയശേഷം get data ക്ലിക്ക് ചെയ്യുക.

Also Read  ഈടില്ലാതെ ഒരു ലക്ഷം രൂപ സബ്സിഡിയോടെ സർക്കാർ വായ്‌പ്പാ | ഇപ്പോൾ തന്നെ അപേക്ഷിക്കാം

സ്റ്റെപ് 9: നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് സംബന്ധമായ എല്ലാ വിവരങ്ങളും കാണാവുന്നതാണ്. രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കുക. അതുപോലെ അക്കൗണ്ട് ആക്ടീവ് ആണോ എന്ന് പരിശോധിക്കുക. എല്ലാം കറക്റ്റ് ആണ് എങ്കിൽ താഴെ നിങ്ങളുടെ എല്ലാ ഇൻസ്റ്റാൾമെന്റ് വിവരങ്ങളും ലഭിക്കുന്നതാണ്.

എന്നാൽ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഇൻസ്റ്റാൾമെന്റ് കൾ കൃത്യമായി ലഭിക്കുന്നതല്ല. അതുകൊണ്ട് അപ്ലിക്കേഷൻ കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി ശ്രദ്ധിക്കുക. ഈ രീതിയിൽ നിങ്ങൾക്ക് പിഎം കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കാവുന്നതാണ്.കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page