കേരളത്തിലെ ആദ്യത്തെ വൃക്ക രോഗ വിദഗ്ദ്ധൻ വിദഗ്ധന്റെ ഡോ. തോമസ് മാത്യു – അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേൾക്കാതെ പോകരുത്

Spread the love

ഇന്നത്തെ ജീവിതരീതിയും ഭക്ഷണ ശീലവുമെല്ലാം മലയാളികളുടെ ജീവിത രീതി തന്നെ മാറ്റിമറിച്ചിരിക്കുന്നു. മുൻപ് കാലത്ത് കൂടുതലും വീട്ടിൽ ഉണ്ടാക്കിയിരുന്ന പച്ചക്കറികൾ ഉപയോഗിച്ച് കൊണ്ടായിരുന്നു മിക്ക ആളുകളും ഭക്ഷണം പാകം ചെയ്തിരുന്നത്. എന്നാൽ ഇന്ന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വിഷാംശം അടങ്ങിയിട്ടുള്ളത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന രീതിയിലാണ്. ഇത്തരത്തിൽ നമ്മുടെ ശ്രദ്ധ കുറവ് കൊണ്ട് ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് വൃക്കരോഗം. വൃക്ക രോഗം വന്നാൽ ഉണ്ടാകുന്ന കാര്യങ്ങൾ എന്തെല്ലാം ആണെന്നും, എന്തെല്ലാം ചെയ്യുന്നതിലൂടെ വൃക്കരോഗം ഒഴിവാക്കാമെന്നും കേരളത്തിലെ തന്നെ ആദ്യത്തെ വൃക്ക രോഗ വിദഗ്ധൻ ഡോക്ടർ തോമസ് മാത്യു പറയുന്നത് നോക്കാം.

അതായത് വൃക്ക രോഗം വന്നാൽ മരണം സുനിശ്ചിതമാണ് എന്നാണ് നമുക്ക് മനസ്സിലാക്കാവുന്ന ആദ്യത്തെ കാര്യം. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ എല്ലാം പ്രവൃത്തികളെ വളരെ സുഗമമായി നടത്തുന്നതിനു വേണ്ടി ആന്തരിക പരിതസ്ഥിതി നില നിർത്തി കൊണ്ടുപോകുന്ന ഒരു അവയവമാണ് വൃക്ക. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിലും, ശരീരത്തിലെ ജലാംശ ത്തിന്റെ അളവിൽ നിയന്ത്രണം വരുത്തുന്നതിലും, മെറ്റബോളിസം നടന്നതിനു ശേഷമുള്ള മാലിന്യങ്ങൾ ശരീരത്തിൽ നിന്നും പുറന്തള്ളുന്നതിനും വൃക്കയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്.

ഇതിനെല്ലാം പുറമേ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ D, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സംരക്ഷണത്തിലും വൃക്കകൾ പ്രാധാന്യമേറിയ പങ്കുവഹിക്കുന്നു. ശരീരത്തിൽ കൃത്യമായ അളവിൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും കൺട്രോൾ ചെയ്യുന്നതിനും കിഡ്നിയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന റെനിൻ എന്ന ഹോർമോൺ ആണ് സഹായിക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ചുവന്ന രക്താണുക്കളെ ശരിയായ രീതിയിൽ കണ്ട്രോൾ ചെയ്യുന്നതും കിഡ്നിയിൽ നിന്നും പുറപ്പെടുവിക്കുന്ന ഇരത്രോപൊരിറ്റിൻ എന്ന മറ്റൊരു ഹോർമോൺ ആണ്. അതുകൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

Also Read  കഫം ഇളക്കി കളയാനും ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ചെയ്യേണ്ട വ്യായാമങ്ങൾ

കിഡ്നിക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?

അതായത് നിങ്ങളുടെ കിഡ്നിക്ക് 50% എങ്കിലും ഡാമേജ് വന്നാൽ മാത്രമാണ് പ്രകടമായ ലക്ഷണങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ ശരീരത്തെ പറ്റി വളരെയധികം ശ്രദ്ധിക്കുന്ന ഒരാൾ ആണ് എങ്കിൽ മുഖത്ത് നീര് വരികയോ, കണ്ണിന്റെ തടങ്ങൾ, കണങ്കാലിൽ ഉള്ള നീര്, യാത്ര ചെയ്തു കഴിഞ്ഞാൽ കാലിൽ ഉണ്ടാകുന്ന നീര് എന്നിവ വൃക്കയ്ക്ക് പ്രശ്നമുണ്ടാകും എന്നതിനുള്ള ലക്ഷണങ്ങളായി കണക്കാക്കാം. കൂടാതെ മൂത്രത്തിന്റെ നിറം മാറ്റം, അളവിലുള്ള ഏറ്റക്കുറച്ചിലുകൾ, മൂത്രത്തിലെ രക്തത്തിന്റെ അംശം, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക, ഇടവിട്ടുണ്ടാകുന്ന അമിതമായ ക്ഷീണം, പനി, നടുവേദന തുടങ്ങിയ അസ്വസ്ഥതകൾ, ശരീരഭാരം പെട്ടന്ന് വർദ്ധിക്കൽ, തളർച്ച, രക്തക്കുറവ് എന്നിവയെല്ലാം വൃക്കരോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ മൂത്രം ഒരു ലാബിൽ കൊണ്ടുപോയി പരിശോധിക്കുകയാണെങ്കിൽ 92% വൃക്ക രോഗങ്ങളും കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത് നോർമൽ ആണെങ്കിൽ ഒരു മൈക്രോ ആമ്പിൽ ടെസ്റ്റ് കൂടി ചെയ്യുമ്പോൾ രോഗം ഉണ്ടോ എന്ന് കൃത്യമായി അറിയാവുന്നതാണ്. ടെസ്റ്റുകൾ ചെയ്ത് നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്ന് ബോധ്യപ്പെട്ടാൽ അടുത്ത വർഷം വീണ്ടും ഇതേ ടെസ്റ്റുകൾ ചെയ്തു നോക്കുക. കാരണം മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ വൃക്കരോഗം, ബ്ലഡ് പ്രഷർ, ഹാർട്ട്‌ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെയെല്ലാം ലക്ഷണങ്ങളാണ്.

25 വയസ്സ് കഴിഞ്ഞ ഒരു വ്യക്തി എല്ലാവർഷവും മൂത്രപരിശോധന നടത്തി കിഡ്നി രോഗം ഇല്ല എന്ന് ഉറപ്പുവരുത്തുക. സാധാരണയായി ഉണ്ടാകുന്ന വൃക്ക അസുഖങ്ങളിൽ 40% പ്രമേഹം കൊണ്ടാണ് ഉണ്ടാവുന്നത്. ബാക്കി വരുന്ന 60% രക്തസമ്മർദ്ദം കൊണ്ടാണ് സംഭവിക്കുന്നത്. രക്തസമ്മർദ്ദം 130/ 90ൽ കൂടുതലും, രക്തത്തിലെ ബ്ലഡ് പ്രഷർ 160, 170 ൽ കൂടുതലും ആയിക്കഴിഞ്ഞാൽ അത് കിഡ്നി തകരാർ ആകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം അസുഖങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഉറപ്പായും അതിനുള്ള ടെസ്റ്റ് ചെയ്ത് മരുന്നുകൾ കഴിക്കേണ്ടതാണ്.

Also Read  പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു വൈദ്യ ശാസ്ത്രത്തിന്റെ ചരിത്ര നേട്ടം

ഇവയ്ക്കുപുറമേ പാരമ്പര്യമായും, പ്രായഭേദമന്യേ എല്ലാവർക്കും കുട്ടികൾക്കും ഉൾപ്പെടെ വൃക്ക രോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഓരോരുത്തർക്കും വൃക്കരോഗം വരുന്നതിനുള്ള കാരണം വ്യത്യസ്തമായിരിക്കും. കുടുംബത്തിൽ ആർക്കെങ്കിലും വൃക്കരോഗം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ
രക്തം, മൂത്രം, സ്കാനിങ് എന്നീ രീതികളിലൂടെ നിങ്ങൾക്ക് വൃക്ക രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആൽബുമിൻറെ അംശം രക്തത്തിൽ കലർന്ന ഉടനെ കണ്ടെത്തിയാൽ മാത്രമാണ് കിഡ്നി കൾക്ക് സംഭവിക്കുന്ന രോഗബാധ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ കുട്ടികളിൽ ചൊറി,ചിരങ്ങ് എന്നീ അസുഖങ്ങൾ വരികയും ഇത് പിന്നീടും അക്യൂട്ട് നെഫ്രൈറ്റിസ് എന്ന വൃക്കരോഗത്തിന് കാരണമാവുകയും ചെയ്തേക്കാം.

ചെറുപ്പക്കാരിൽ നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം വരികയും അത് വൃക്ക തകരാർ ആക്കുന്നതിന് കാരണമാവുകയും ചെയ്യാറുണ്ട്. ഇത് ശരീരത്തിൽ നീര് രൂപത്തിൽ കാണാവുന്നതാണ്. ഇത്തരം അസുഖങ്ങൾ മാറാൻ വർഷങ്ങളെടുക്കും എങ്കിലും നിരന്തരമായി ഡോക്ടറെ കണ്ടു ട്രീറ്റ്മെന്റ് എടുക്കേണ്ടതുണ്ട്.ഇതിനെല്ലാം പുറമേ ആക്സിഡന്റ്, പാമ്പിൽ നിന്നുണ്ടാകുന്ന വിഷം ശരീരത്തിൽ പ്രവേശിക്കുക, ഹാർട്ടറ്റാക്ക്, ആൽക്കഹോൾ, ഷോക്സ്, സർജറി എന്നിവ മൂലം ഐസിയുവിൽ കിടക്കേണ്ടി വരുന്ന ഒരു വ്യക്തിക്ക് ചിലപ്പോൾ പെട്ടെന്ന് വൃക്ക തകരാറിലാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.അക്യൂട്ട് കിഡ്നി ഫെയിലിയർ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ റിക്കവർ ചെയ്യുന്നതാണ്. കിഡ്നി വർക്ക് ചെയ്യാത്ത അവസ്ഥയിൽ ആശുപത്രിയിൽ നിന്നും ആവശ്യമായ ട്രീറ്റ്മെന്റ് വേണം, ചിലപ്പോൾ ഡയാലിസിസ് വരെ ചെയ്യേണ്ടതായി വരും. വൃക്കകൾ യഥാർത്ഥ രീതിയിൽ പ്രവർത്തിക്കുന്ന തുവരെ ഇത് തുടരേണ്ടി വരും.

Also Read  ഇത് കുടിച്ചാൽ കോളസ്ട്രോൾ ഇനി ആയുസ്സിൽ വരില്ല

65 വയസ്സിന് താഴെ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്തവർക്ക് ഏതെങ്കിലും രീതിയിലുള്ള കിഡ്നി ഡാമേജ് ഉണ്ടെങ്കിൽ കിഡ്നി മാറ്റി വെക്കാവുന്നതാണ്. വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിനുള്ള കാരണം പാരമ്പര്യമായോ,പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെയോ സംഭവിക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ കൃത്യമായി വെള്ളം കുടിക്കാതെ ഇരിക്കുന്നവർക്ക് കിഡ്നിയിൽ കല്ല് ഉണ്ടാക്കുന്നതിനുള്ള സാധ്യതയും പിന്നീട് ഇത് കിഡ്നിയുടെ പ്രവർത്തനത്തെ സംബന്ധിക്കുന്ന അവസ്ഥയിലും എത്താറുണ്ട്. അതായത് ഒരു ചെറിയ കല്ല് തന്നെ കിഡ്നി ഡാമേജ് ആക്കുന്നതിന് ചിലപ്പോൾ കാരണമാകാം.

വൃക്കരോഗികൾ അമിതമായി എണ്ണമയം ഉള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, കൃത്യമായി ശരീരഭാരം മെയിൻ റ്റൈൻ ചെയ്യുക, എക്സസൈസ് ചെയ്യുക, മുളക്, മല്ലി, ഇഞ്ചി,ജീരകം ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തുക , മത്സ്യമാംസാദികൾ ഒഴിവാക്കുക എന്നിവയെല്ലാം ചെയ്യേണ്ടതാണ്.

രക്തസമ്മർദ്ദം ഉള്ള ഒരാളാണ് എങ്കിൽ ഡോക്ടറെ കണ്ടു 140/90 നു താഴെയായി കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹരോഗികളിൽ ഭക്ഷണത്തിനു മുൻപ് 110, ഭക്ഷണത്തിനുശേഷം 140 എന്ന അളവിൽ ക്രമ പെടുത്തേണ്ടതാണ്. ഇവയ്ക്കെല്ലാം പുറമേ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ആന്റിബയോട്ടിക് കളുടെയും വേദനസംഹാരികളുടെ യും അമിത ഉപയോഗം കിഡ്‌നികൾക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

സ്ത്രീകളിൽ യൂറിനറി ഇൻഫെക്ഷൻ കൂടുതലായി ഉണ്ടാകുന്നത് വൃക്കകളെ തകരാറിലാക്കുന്നതിന് കാരണമാകാം, അതുപോലെ പ്രായമായ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വലുതാവുന്നത് ഭാവിയിൽ കിഡ്നി രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാം. അതുകൊണ്ട് ഇത്തരം രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ പെട്ടെന്നുതന്നെ ചികിത്സ തേടി മരുന്നുകൊണ്ട് മാറാത്ത അവസ്ഥയാണെങ്കിൽ സർജറി തന്നെ ചെയ്യുക. ഇപ്പോൾ ഇതിനായി ലേസർ സർജറികൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ സമയത്ത് രോഗം കണ്ടെത്തി ചികിത്സിക്കുക എന്നത് തന്നെയാണ് പ്രാധാന്യം.


Spread the love

Leave a Comment