കേന്ദ്ര സഹായം 2000 അക്കൗണ്ടിലെത്തി.കിസാൻ സമ്മാൻ നിധി തുക

Spread the love

രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് വേണ്ടി ആവിഷ്കരിച്ച ഒരു കേന്ദ്ര സഹായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. ഈ ഒരു പദ്ധതി പ്രകാരം നിരവധി കർഷകർക്കാണ് ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാവരും 2021- 22 വർഷത്തെ കിസാൻ സമ്മാൻ നിധി തുകക്കായി കാത്തിരിക്കുകയായിരുന്നു. കൊറോണ യുടെ പശ്ചാത്തലത്തിൽ തുക ബാങ്കുകളിൽ എത്തുന്നതിന് കുറച്ചു കാല താമസം വന്നിരുന്നു എങ്കിലും ഇപ്പോൾ കേന്ദ്ര സഹായം ആയ 2,000 രൂപ കിസാൻ സമ്മാൻ നിധി അക്കൗണ്ടിലേക്ക് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം.

മെയ് 14, 11 മണിക്ക് രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ഇതേ സമയത്തു തന്നെയാണ്‌ രാജ്യത്ത് ഉള്ള 10 കോടി കർഷകർക്കു വേണ്ടിയുള്ള ഈ ഒരു പദ്ധതി പ്രകാരമുള്ള തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ അല്ലെങ്കിൽ ഡിബി ടി വഴിയാണ് ഇത്തരത്തിൽ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഒരൊറ്റ പ്രോസസ്സ് വഴി രാജ്യത്തെ എല്ലാ കർഷകരിലേക്ക് ഈ ഒരു ആനുകൂല്യം എത്തിച്ചുകഴിഞ്ഞു. ഒരു വർഷം മൂന്നു ഗഡുക്കളായി 6000 രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക, ഇതിന്റെ ഭാഗമായി 2021-22 വർഷത്തെ ആദ്യ ഗഡു ആണ് ഇപ്പോൾ ബാങ്കിൽ എത്തിയിട്ടുള്ളത് . സംസ്ഥാനത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ട് കളിലും ഇപ്പോൾ തുക ലഭിച്ചിട്ടുണ്ടായിരിക്കും.

Also Read  സ്ത്രീകൾക്ക് 6000 രൂപ ഒറ്റതവണ-മാതൃവന്ദന യോജന- ജനനി സുരക്ഷാ കാര്യക്രമം

36 ലക്ഷം കർഷകരാണ് കേരളത്തിൽ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നത്. എന്നാൽ കുറേ കർഷകരുടെ ബാങ്ക് അക്കൗണ്ട് ഡെഡ് ആയി കിടക്കുന്നതിനാലും അതുപോലെ ആധാറിലെ പേരും അക്കൗണ്ടിലെ പേരും തമ്മിലുള്ള വ്യത്യാസം കാരണവും തുക ലഭിക്കാതെ ഇരിക്കുന്നതിന് കാരണമാകാം. ആക്ടീവായ ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്സിന്റെ ഫോൺ നമ്പറിലേക്ക് തുക ലഭിച്ചതായുള്ള മെസ്സേജ് വന്നിട്ടുണ്ടായിരിക്കും.

2018- 19 വർഷം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോൺ നമ്പർ നിലവിൽ കൈയ്യിൽ ഇല്ലാത്തവർക്ക് തുക അക്കൗണ്ടിൽ എത്തിയോ എന്ന് അറിയാൻ ചിലപ്പോൾ സാധിക്കില്ല. ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ ബാങ്കിന്റെ മിസ്സ്ഡ് കോൾ സേവനം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ലഭിക്കുന്നതാണ്.

നിങ്ങൾ ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്നും നിങ്ങളുടെ ബാങ്കിലേക്ക് മിസ്ഡ് കോൾ നൽകിയാൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ഇപ്പോൾ മെസ്സേജ് ലഭിക്കാത്തവർക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ തുക അക്കൗണ്ടിലേക്ക് ലഭിക്കുന്നതായിരിക്കും. ബാലൻസ് അറിയാൻ  വ്യത്യസ്ത ബാങ്കുകളും മിസ്ഡ് കോൾ സർവീസ് ചെയ്യുന്നതിനുള്ള നമ്പറും താഴെ നൽകിയിട്ടുണ്ട്. ഈ ഒരു അറിവ് എല്ലവരിലേക്കും ഷെയർ ചെയ്യുക

Also Read  വാക്ക് പാലിച്ചു കേരള സർക്കാർ | 50 വയസ്സ് കഴിഞ്ഞവർക്ക് 50000 രൂപ ലോൺ സഹായം ലഭിച്ചു തുടങ്ങി
  • Axis Bank 18004195959
  • Andhra Bank 09223011300
  • Allahabad Bank 09224150150
  • Bank of Baroda (BoB) 09223011311
  • Bharatiya Mahila Bank (BMB) 09212438888
  • Dhanlaxmi Bank 08067747700
  • IDBI Bank 18008431122
  • Kotak Mahindra Bank 18002740110
  • Syndicate Bank 09664552255 /
    08067006979
  • Punjab National Bank (PNB) 18001802222 / 01202490000
  • ICICI Bank 02230256767
  • HDFC Bank 18002703333
  • Bank of India (BoI) 09015135135
  • Canara Bank 09015483483
  • Central Bank of India 09222250000
  • Karnataka Bank 18004251445
  • Indian Bank 09289592895
  • State Bank of India (SBI) 09223766666
  • Union Bank of India 09223008586
  • UCO Bank 09278792787
  • Vijaya Bank 18002665555
  • Yes Bank 09223920000
  • Karur Vysya Bank (KVB) 09266292666
  • Federal Bank 8431900900
    Indian Overseas Bank 04442220004
  • South Indian Bank 09223008488
  • Saraswat Bank 9223040000
  • Corporation Bank 09289792897
  • Punjab Sind Bank 1800221908
  • Banks merged with SBI (SBH, SBP, SBT, SBM & SBBJ) 09223766666
  • United Bank of India 09015431345 / 09223008586
  • Dena Bank 09289356677
  • Bandhan Bank 18002588181
  • RBL Bank 18004190610
  • DCB Bank 7506660011
  • Catholic Syrian Bank 09895923000
  • Kerala Gramin Bank 9015800400
  • Tamilnad Mercantile Bank 09211937373
  • Citibank 9880752484
    Deutsche Bank 18602666601
  • IDFC First Bank 18002700720
  • Bank of Maharashtra 18002334526
  • Oriental Bank of Commerce 08067205757
  • Lakshmi Vilas Bank 8882441155
  • The City Union Bank 9278177444
  • IndusInd Bank
    18002741000
  • Indian Post Payments Bank (IPPB) 8424026886
  • AU Small Finance Bank 18001202586
  • Ujjivan Small Finance Bank 9243012121
  • Odisha Gramya Bank 8448290045
  • Baroda Gujarat Gramin Bank 7829977711
  • Karnataka Gramin Bank 9015800700
Also Read  വിദ്ദ്യർത്ഥികൾക്ക് 5 കോഴിയും തീറ്റയും മരുന്നും ലഭിക്കും ആദ്യ ഘട്ടത്തിൽ മുപ്പതിനായിരം വിദ്യാർഥികൾക്ക്

Spread the love

Leave a Comment