കുറഞ്ഞ ചിലവിൽ വീട്ടിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ ചെയ്യാം

Spread the love

നമ്മളെല്ലാവരും വീട്ടിൽ എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരായിരിക്കും. ഗ്യാസ് തീർന്നു കഴിഞ്ഞാൽ ഗ്യാസ് സിലിണ്ടർ തൂക്കി എടുത്ത് കൊണ്ട് വന്നു റീപ്ലേസ് ചെയ്യുക എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ അതിന് ഒരു പരിഹാരമെന്നോണം ഗ്യാസ് പൈപ്പ് ലൈൻ കണക്ഷനുകൾ ഇന്ന് ലഭ്യമാണ്.

ഇത്തരത്തിൽ ഒരു ഗ്യാസ് പൈപ്പ് ലൈൻ ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ എന്തെല്ലാമാണ് അതിന്റെ ഗുണങ്ങൾ എന്നും, അതിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

ഗ്യാസ് പൈപ്പ് ലൈൻ വഴി LPG ഗ്യാസ് സ്റ്റൗലേക്ക് കണക്ഷൻ എത്തുന്നത് എങ്ങിനെയാണ്?

ഗ്യാസ് സ്റ്റൗവിൽ നിന്നും ഒരു ഒരു പൈപ്പ് വഴി കണക്ഷൻ നൽകി അത് ഒരു വാൽവിലേക്ക് കണക്ട് ചെയ്യുന്നു. വാൽവിൽ നിന്നും മറ്റൊരു പൈപ്പ് വഴി വീടിന്റെ പുറത്തേക്ക് കണക്ഷൻ നൽകുന്നു. ഈ കണക്ഷൻ ഗ്യാസ് സിലിണ്ടറിലേക്ക് ഒരു വാൽവ് വഴി കണക്ട് ആകുന്നുണ്ട്.

Also Read  ഏറ്റവും കുറഞ്ഞ പലിശയിൽ LLC ഭവന വായ്പ്പ | വിശദമായി അറിയാം

ഇത്തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ വെക്കാനുള്ള ഒരു സ്ഥലം പുറം ഭാഗത്തായി സജ്ജീകരിച്ച് കണക്ഷൻ പൈപ്പ് ലൈൻ വഴി നൽകുകയാണെങ്കിൽ ഒരു സിലിണ്ടറിലെ ഗ്യാസ് തീർന്നാലും മറ്റേ സിലിണ്ടറിലേക്ക് വളരെ എളുപ്പത്തിൽ തന്നെ കണക്ഷൻ നൽകാവുന്നതാണ്.

വാൽവ് ഉപയോഗിച്ചുകൊണ്ടാണ് ഗ്യാസ് ഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും. വീട്ടിനകത്ത് ഗ്യാസ് സിലിണ്ടർ വെക്കുമ്പോൾ ഉണ്ടാകുന്ന പല അപകടങ്ങളിൽ നിന്നും ഇത് രക്ഷ നൽകുന്നു എന്നു മാത്രമല്ല സ്ഥലവും ലാഭിക്കാവുന്നതാണ്.

ഗ്യാസ് ഏജൻസിയിൽ നിന്നും സിലിണ്ടർ കൊണ്ടുവരുന്ന ആൾക്കാരെ വീടിന് അകത്തോട്ട് കയറ്റാതെ തന്നെ സിലിണ്ടർ റീപ്ലേസ് ചെയ്യാം എന്നതും മറ്റൊരു ഗുണമാണ്. വീടിന്റെ പുറത്തു വയ്ക്കുന്നതിനാൽ സേഫ്റ്റി സിലിണ്ടറിന് ലഭിക്കില്ല എന്ന് കരുതുന്നവർക്ക് ഒരു സ്റ്റീൽ കൂട് നിർമ്മിച്ച് അതിനുശേഷം അതിനകത്ത് സിലിണ്ടർ ഘടിപ്പിക്കാവുന്നതാണ്.

കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന പൈപ്പുകളും എല്ലാവിധ സേഫ്റ്റി ഫീച്ചറുകളും നൽകിക്കൊണ്ട് വെതർ പ്രൂഫ് ആയാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ യാതൊരു വിധ ലീക്കേജ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നില്ല.

Also Read  വെറും 5 ലക്ഷം രൂപയ്ക്ക് നിര്മിക്കാവുന്ന കിടിലൻ വീട്

ഒരു പൈപ്പ് ലൈൻ ഉപയോഗിച്ചുകൊണ്ട് തന്നെ ഒന്നിൽ കൂടുതൽ സിലിണ്ടറുകൾ വൻകിട ആവശ്യങ്ങൾക്ക് എല്ലാം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ അതിന്റെ സേഫ്റ്റി എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

സാധാരണ ഒഴിഞ്ഞ സിലിണ്ടർ വലിച്ച് പുറത്തിറക്കി കൊണ്ടുവരണമെങ്കിൽ,ഈ രീതിയിൽ വളരെ എളുപ്പം വാൽവ് മാറ്റിക്കൊണ്ട് തന്നെ കണക്ഷൻ നൽകാം എന്നതും, ഒന്നിലധികം വാൽവുകൾ ഉപയോഗിക്കുകയാണെങ്കിൽ ഒന്നിലേറെ സിലിണ്ടറുകൾ കണക്ട് ചെയ്യാം എന്നതും,പൂർണമായും സേഫ്റ്റി നൽകിക്കൊണ്ട് സിലിണ്ടർ ഉപയോഗിക്കാം എന്നതും, സിലിണ്ടർ റീപ്ലേസ് മെന്റ് നടത്തുന്നതിനായി ഏജൻസിയിൽ ഉള്ളവരെ വീടിനകത്തേക്ക് കയറ്റേണ്ടി വരുന്നില്ല എന്നതും, കണക്ഷൻ എങ്ങോട്ട് വേണമെങ്കിലും മാറ്റാം എന്നതുമെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

ഇന്ന് പുറംരാജ്യങ്ങളിൽ എല്ലാം ഗ്യാസ് എത്തിക്കുന്നത് പൈപ്പ് ലൈനുകൾ വഴിയാണ് അതുകൊണ്ടുതന്നെ അധികം താമസമില്ലാതെ നമ്മുടെ നാട്ടിലും ഇത്തരത്തിൽ ഒരു ആശയം എല്ലായിടത്തും വരുമെന്നതിൽ സംശയമില്ല.

Also Read  ഭവന വായ്‌പ്പാ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈ ബാങ്കുകളിൽ

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു കണക്ഷൻ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഗ്യാസ് പൈപ്പ് ലൈൻ മെത്തേഡ് വരുമ്പോൾ അതിലേക്ക് വളരെ എളുപ്പം തന്നെ കൺവേർട്ട് ചെയ്യാവുന്നതാണ്.

നിങ്ങൾക്ക് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത് സ്റ്റവ് ഇരിക്കുന്ന സ്ഥലത്തു നിന്നും സിലിണ്ടർ കണക്ട് ചെയ്യേണ്ട ഭാഗത്തേക്കുള്ള ദൂരത്തെ കണക്കാക്കിയാണ്. അതായത് മൂന്നു മീറ്ററിന് താഴെയാണെങ്കിൽ ബേസ് റേറ്റ് ആയ 3500 രൂപ മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ.

കോപ്പർ പ്ലേറ്റ് റൈറ്റ് അനുസരിച്ചാണ് ബാക്കി തുക ഈടാക്കുന്നത്.ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഒരു ഗ്യാസ് പൈപ്പ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് SR SOLUTIONS എന്ന സ്ഥാപനവുമായി ബന്ധ പെടാവുന്നതാണ്. കോൺടാക്ട് ചെയ്യാനുള്ള നമ്പർ താഴെ ചേർക്കുന്നു.വിശദമായ വിവരങ്ങൾ  കണ്ട് മനസിലാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment