കള്ളൻ എന്ന് ആക്ഷേപിച്ച് യുവാവിനെ ലോറിയിൽ കെട്ടിവലിച്ചു-ദാരുണമായ അന്ത്യം

Spread the love

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളാണ് ഇന്ന് നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ച സംഭവം നമ്മുടെയെല്ലാം മനസ്സിൽ ഒരു നൊമ്പരമായിരുന്നു. എന്നാൽ അതിനോട് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. ഇവിടെ കള്ളൻ എന്ന് ആക്ഷേപിച്ച് യുവാവിനെ ലോറിയിൽ കെട്ടി വലിക്കുകയാണ് ചെയ്തത്.

മധ്യപ്രദേശിൽ ഉള്ള നീമിച് ജില്ലയിലാണ് ഇത്തരത്തിൽ കള്ളനാണെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ കെട്ടി വലിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരണപ്പെടുകയും ചെയ്തു.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക | ഇനി പുതിയ എ ടി എം കാർഡ്

കനിയ്യ ഭീൽ എന്ന യുവാവിനെ ഗ്രാമത്തിലെ മോഷണ കുറ്റങ്ങൾക്ക് പ്രതിയാണ് എന്ന് ആരോപിച്ചാണ് മർദ്ദിച്ച് അവശനാക്കി ഓടുന്ന ചരക്കു ലോറിക്ക് പുറകിൽ കെട്ടി വലിച്ചത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോയിൽ ഇയാളെ കുറച്ചുദൂരം ഓടുന്ന ലോറിയിൽ കെട്ടിവലിക്കുന്നതായും, ഇയാൾ കൈകൂപ്പി അപേക്ഷിക്കുന്ന തായും കാണുന്നുണ്ട്. അതിനുശേഷം നാട്ടുകാർ ചേർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. പോലീസ് നാട്ടുകാർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. എന്തായാലും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം കാര്യങ്ങൾ ക്കെതിരെ കണ്ണടയ്ക്കാൻ ആകില്ല.


Spread the love

Leave a Comment