പ്രവാസി രക്ഷാ ഇൻഷുറൻസ് സ്കീം – പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ്

Spread the love

പ്രവാസി രക്ഷാ ഇൻഷുറൻസ് സ്കീം – പ്രവാസികളുടെ ഉന്നമനത്തിനും,സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനസർക്കാർ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ‘പ്രവാസി രക്ഷാ ഇൻഷുറൻസ് സ്കീം ‘. എന്തെല്ലാമാണ് പ്രവാസി സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മനസ്സിലാക്കാം.

പ്രവാസികൾക്കും, വിദേശത്ത് താമസമാക്കിയവരുടെ കുടുംബാംഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയാണ് പ്രവാസി രക്ഷാ ഇൻഷുറൻസ്. വെറും 550 രൂപ നൽകുന്നത് വഴി ഈ ഒരു ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പ്രവാസികൾക്ക് ഉറപ്പ് വരുത്താവുന്നതാണ്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആണ് പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുക. ഒരു വർഷം 550 രൂപ പ്രീമിയം അടയ്ക്കുന്നതു വഴി ഒരു ലക്ഷം രൂപ വരെ അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതാണ്. സംസ്ഥാന സർക്കാർ ന്യൂ ഇന്ത്യ അഷ്വറൻസ് പദ്ധതിയുമായി സംയോജിച്ചു കൊണ്ടാണ് ഇൻഷൂറൻസ് പ്രൊവൈഡ് ചെയ്യുന്നത്.

Also Read  ഒരു വാഹന അപകടം നടന്നാൽ ഇൻഷുറൻസ് ക്ലയിം ചെയ്യേണ്ട രീതി അറിയുക

പ്രവാസി രക്ഷ ഇൻഷുറൻസ് സ്കീം എടുക്കേണ്ട രീതി എങ്ങനെയാണ് ?

നോർക്ക റൂട്ടിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി നോർക്ക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം സർവീസ് സെക്ഷനിൽ നൽകിയിട്ടുള്ള പ്രവാസി ഐഡി കാർഡ് തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ കൃത്യമായി ഫിൽ ചെയ്തു നൽകിയശേഷം ആവശ്യമുള്ള ഫീസും ഓൺലൈനായി പെയ്മെന്റ് ചെയ്യാൻ സാധിക്കുന്നതാണ്.

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് മായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആയി താഴെ നൽകിയിട്ടുള്ള നോർക്കാ റൂട്ട്സ് വെബ്സൈറ്റ് വഴിയോ, ഈമെയിൽ ഉപയോഗിച്ചോ അതല്ല എങ്കിൽ വിദേശത്ത് ഉള്ളവർക്ക് മിസ്ഡ് കോൾ സർവീസ് ഉപയോഗിച്ചോ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ,ഇ-മെയിൽ എന്നിവ താഴെ ചേർക്കുന്നു.

Also Read  എല്ലാവർക്കും ഇനി ആരോഗ്യ കാർഡ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടവിധം
  • [email protected]
  • Ph-91-417-2770543,91-471-2770528
  • Missed call-18004253939/00918802012345

Spread the love

Leave a Comment