ചൂടുകാലം വന്നെത്തി. മിക്ക വീടുകളിലും വൈദ്യുതിയുടെ ഉപഭോഗം കുത്തനെ കൂടുന്ന ഒരു സമയമാണ് വേനൽ കാലം. കാരണം ഫാൻ അല്ലെങ്കിൽ എസി ഉപയോഗിക്കാത്ത വീടുകൾ ഇന്നത്തെ കാലത്ത് കുറവാണ് എന്ന് തന്നെ പറയാം. ഒരു വീട്ടിൽ തന്നെ ഒന്നിൽ കൂടുതൽ ഫാനുകൾ ഒരേ സമയം പ്രവർത്തിക്കുന്നത് മൂലം ഉയർന്ന കറണ്ട് ബില്ല് അടയ്ക്കേണ്ട തായി വരാറുണ്ട്. കാലാകാലങ്ങളിൽ ഫാനിന്റെ ഡിസൈനിലും രൂപത്തിലും മാറ്റം വരുന്നുണ്ട് എങ്കിലും ഉപയോഗിക്കുന്ന ടെക്നോളജി എല്ലാം ഒന്ന് തന്നെ ആയതുകൊണ്ട് കറണ്ട് ബില്ല് ലാഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കറണ്ട് ബില്ല് കുറയ്ക്കാവുന്ന രീതിയിൽ നിർമ്മിച്ച് എടുത്തിട്ടുള്ള BLDC ഫാനുകളുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്നും, ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.
സാധാരണ ഫാനുകളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് അകത്ത് ഫിറ്റ് ചെയ്യുന്ന മോട്ടോറിൽ ആണ് വ്യത്യാസം വരുന്നത്. ബ്രഷ്ലെസ്സ് ഡയറക്റ്റ് കറണ്ട് മോഡിൽ ആണ് ഇവ വർക്ക് ചെയ്യുന്നത്. സാധാരണ ഫാനുകൾ വർക്ക് ചെയ്യുന്നതിനേക്കാൾ 65 ശതമാനം ഇലക്ട്രിസിറ്റി ലാ ഭിക്കുന്നതിനായി bldc ഫാനുകൾ സഹായിക്കുന്നതാണ്.ഇന്ന് മിക്ക വീടുകളിലും ഇൻവെർട്ടർ ഉപയോഗിക്കാറുണ്ട്, കറണ്ട് പോകുന്ന സാഹചര്യത്തിൽ ഒരു ഫാൻ ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് ബി എൽ ഡി സി ഫാനുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്. സാധാരണ ഫാനുകളിൽ പവർ ലോസ് കൂടുതലാണ് എങ്കിൽ BLDC ഫാനുകളിൽ ഉപയോഗിക്കുന്ന പവർ കുറവായതു കൊണ്ട് തന്നെ ഇത് പവർ ലോസ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മിക്ക വീടുകളിലും പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വോൾട്ടേജ് വ്യതിയാനം. എന്നാൽ BLDC ഫാനുകൾ വളരെ കുറഞ്ഞ വോൾട്ടേജിൽ പോലും നല്ല പവറോടു കൂടി പ്രവർത്തിക്കുന്നതാണ്. സാധാരണ ഫാനുകൾ കറങ്ങുമ്പോൾ ഉണ്ടാകുന്ന നോയിസ് ബി എൽ ഡി സി ഫാനുകൾ ഉപയോഗിക്കുമ്പോൾ താരതമ്യേനെ കുറവാണ് എന്ന് തന്നെ പറയാം.
സാധാരണ ഫാനുകളിൽ നിന്നും BLDC ഫാനുകൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
എല്ലാ ഫാനുകളുടെയും മോട്ടോർ പ്രവർത്തിക്കുന്നത് ഒരേ രീതിയിലാണ്. അതായത് വൈദ്യുതി ഉപയോഗിച്ച് കറങ്ങുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് സ്ഥിര സ്വഭാവമുള്ള മറ്റൊരു മാഗ്നെറ്റ് ഫീൽഡ്മായി ചേർന്ന് കറങ്ങുന്നു. DC,AC കറണ്ട് കൾക്ക് നേരിട്ട് കറങ്ങുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തതുകൊണ്ട് ഫെയ്സ് ഡിഫറെന്റ് ആയിട്ടുള്ള 2 ഏസി കറണ്ട് സോഴ്സ് ഉപയോഗിച്ചുകൊണ്ടാണ് മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കുന്നത്.സാധാരണയായി ലഭിക്കുന്ന 230വോൾട് 50 hertz വൈദ്യുതിയെ ഒരു റെഗുലേറ്റർ ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കുകയും അതുവഴി ഉണ്ടാക്കുന്ന മാഗ്നെറ്റിക് ഫീലിംഗ് ശക്തി കുറവുമായിരിക്കും.
ഇത് ഫാൻ പതുക്കെ കറങ്ങുന്നതിന് സഹായിക്കുന്നു.സാധാരണ ഫാനുകൾ ഒരു കപ്പാസിറ്റർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ടു ഫേസ് ഉപയോഗിച്ചാണ് വർക്ക് ചെയ്യുന്നത്. കറങ്ങുന്ന മാഗ്നെറ്റിക് ഫീൽഡ് ഉപയോഗിച്ച് ഒരു ഇലക്ട്രോമാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കി ഇതുപയോഗിച്ചാണ് കണ്ടക്ടർ വർക്ക് ചെയ്യുന്നത്. ആദ്യം 230 വോൾട്ട് 50 hertz എ സി കറന്റ് ഡിസി ആക്കി മാറ്റുകയും, മോട്ടോറിന്റെ മാഗ്നെറ്റിക് ഫീൽഡ് സ്പീഡിനെ അടിസ്ഥാനമാക്കി ഡിസി യെ എസി കറണ്ട് ആക്കി മാറ്റുകയും ചെയ്യുന്നു. ആവശ്യമായ വേഗതയിൽ എത്തുമ്പോൾ ആവൃത്തി മാറ്റുന്നതിനും ഇത് സഹായിക്കുന്നു. സാധാരണ ഫാനുകളുടെ അപേക്ഷിച്ച് തീർത്തും വൈദ്യുതി ലാഭിക്കുന്ന രീതിയിലാണ് bldc ഫാനുകൾ നിർമ്മിച്ചിട്ടുള്ളത്.
ലൂമിനസ് എന്ന ബ്രാൻഡിന്റെ ബി എൽ ഡി സി ഫാനിന്റെ പ്രത്യേകതകൾ എന്തെല്ലാം ആണെന്ന് നോക്കാം.
റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് ഫാൻ ഡിസൈൻ ചെയ്തിട്ടുള്ളത്. 35 വാൾട് എനർജി കാര്യക്ഷമമാണ് ലൂമിനസ് ഫാനുകൾ. പ്രധാനമായും രണ്ട് കളറുകളിൽ ആണ് നിലവിൽ ലൂമിനസ് ബ്രാൻഡിന്റെ BLDC ഫാനുകൾ പുറത്തിറങ്ങുന്നത്. രണ്ടു വർഷത്തെ വാറണ്ടിയിൽ ഡബിൾ ബാൾ ബയറിങ് ആണ് ഉപയോഗിച്ചിട്ടുള്ളത്. റെഗുലേറ്റർ ആവശ്യം ഇല്ല എന്നതും ഇത്തരം ഫാനുകളുടെ മറ്റൊരു പ്രത്യേകതയാണ്. സാധാരണ ഫാനുകളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഫാനിന് അകത്താണ് വോൾട്ടേജ് അഡ്ജസ്റ്റ് മെന്റ് എല്ലാം നടക്കുന്നത്. അതു കൊണ്ട് തന്നെ റെഗുലേറ്റർ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. റെഗുലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ ഫാൻ ഫുൾ സ്പീഡിൽ ഇടാനായി ശ്രദ്ധിക്കുക. ലീഫുകൾ, റിമോട്ട്,ഫാൻ ഭിത്തിയിലേക്ക് മൗണ്ട് ചെയ്യുന്നതിന് ആവശ്യമായസ്ക്രൂ, രണ്ട് ബാറ്ററികൾ, ഇൻസ്റ്റല്ലാഷൻ ചെയ്യേണ്ട രീതി വിവരിക്കുന്ന മാന്വൽ, മോട്ടോർ, പവർ കേബിൾ എന്നിവ ബോക്സിന് കത്ത് നൽകിയിട്ടുണ്ട്.
വെറും 20 മിനിറ്റ് ഉപയോഗിച്ച് ടെക്നിക്കൽ നോളജ് ഒന്നുമില്ലാത്ത ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഫിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. മൊട്ടൊറുമായി ലീഫ് സ്ക്രൂ ഉപയോഗിച്ച് കണക്ട് ചെയ്തശേഷം പവർ കേബിൾ റോഡിന്റെ ഉള്ളിലൂടെ വലിച്ച ശേഷം സീലിങ്ങിൽ മൗണ്ട് ചെയ്യുകയാണ് വേണ്ടത്. റെഗുലേറ്റർ ഉപയോഗിക്കുന്നതിനുള്ള വയറിങ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഡിസ്കണക്റ്റ് ചെയ്യാവുന്നതാണ്. സ്പീഡ് മെമ്മറൈസ് ചെയ്ത് വയ്ക്കുന്ന രീതിയിലാണ് റിമോട്ടിൽ ഫാൻ പ്രവർത്തിക്കുന്നത്.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഏതൊരു കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന രീതിയിൽ വളരെ നല്ല ഡിസൈനിൽ ആണ് ലൂമിനസ് ഇത്തരം ബി എൽ ഡി സി ഫാനുകൾ മാർക്കറ്റിൽ എത്തിയിട്ടുള്ളത്. കംപ്ലൈന്റ് വരികയാണെങ്കിൽ വളരെ എളുപ്പത്തിൽ റിപ്പയർ ചെയ്ത് എടുക്കാം എങ്കിലും റിമോട്ട് നഷ്ടപ്പെടുകയാണെങ്കിൽ ഫാൻ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. 32 വോൾട്ട് വരെയാണ് പരമാവധി പവർ ലഭിക്കുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന സ്പീഡ് അനുസരിച്ചാണ് വൈദ്യുത ഉപഭോഗം നടക്കുന്നത്.
സ്പീഡ് 5 ആണെങ്കിൽ 32 വോൾട്ട്,4 ആണെങ്കിൽ 22 വോൾട് എന്നിങ്ങനെ പവർ ഉപയോഗിക്കുന്നതിൽ വ്യത്യാസം വരുന്നതാണ്.5000 രൂപക്ക് മുകളിൽ ആണ് MRP വില നൽകിയിട്ടുള്ളത് എങ്കിലുംഏകദേശം നാലായിരം രൂപയ്ക്ക് നിങ്ങൾക്കിത് മാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള BLDC ഫാനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.